Wednesday, March 11, 2026 Last Updated 2 Min 30 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Feb 2026 04.42 AM

കടമുറികളില്‍ അപകടകരമായ താമസം: നടപടി വേണം- വ്യാപാരി വ്യവസായി സമിതി

uploads/news/2026/02/824761/2.jpg

ബാലുശേരി: വായുസഞ്ചാരമില്ലാത്ത കടമുറികളില്‍ അതിഥി തൊഴിലാളികളെ താമസിപ്പിക്കുന്ന പ്രവണത നിയന്ത്രിക്കണമെന്നും വര്‍ധിച്ചുവരുന്ന തെരുവോരക്കച്ചവടം തടയാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും വ്യാപാരി വ്യവസായി സമിതി നരിക്കുനി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.
ജില്ലാ സെക്രട്ടറി സന്തോഷ്‌ സെബാസ്‌റ്റ്യന്‍ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ്‌ അന്‍വര്‍ സാദിഖ്‌ അധ്യക്ഷനായി. സെക്രട്ടറി സിദ്ദിഖ്‌ കടന്നലോട്ട്‌ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. കച്ചവട ആവശ്യത്തിനായി നിര്‍മ്മിച്ച വായുസഞ്ചാരമില്ലാത്ത കെട്ടിടങ്ങളില്‍ ഷട്ടറുകള്‍ക്ക്‌ താങ്ങ്‌ നല്‍കി അപകടകരമായ രീതിയില്‍ ഇതര സംസ്‌ഥാന തൊഴിലാളികളെ താമസിപ്പിക്കുന്നതിനെതിരെ പഞ്ചായത്ത്‌ ശക്‌തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം പ്രമേയത്തിലൂടെ സമ്മേളനം മുന്നോട്ടുവച്ചു. ജില്ലാ ജോയിന്റ്‌ സെക്രട്ടറി രഘുത്തമന്‍, ഏരിയ ട്രഷറര്‍ മനാഫ്‌, പി.എം അശോകന്‍, ഷഫീഖ്‌ ബ്യൂട്ടി തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി അന്‍വര്‍ സാദിഖ്‌ (പ്രസിഡന്റ്‌), സിദ്ദിഖ്‌ കടന്നലോട്ട്‌ (സെക്രട്ടറി), ശരീഫ്‌ ലാല (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Ads by Google
Advertisement
Tuesday 10 Feb 2026 04.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW