Wednesday, March 11, 2026 Last Updated 1 Min 17 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Feb 2026 04.42 AM

മുതലക്കുളത്ത്‌ വരുന്നത്‌ സ്‌മാര്‍ട്ട്‌ ബസ്‌ സ്‌റ്റോപ്പ്‌

uploads/news/2026/02/824760/1.jpg

കോഴിക്കോട്‌: കോഴിക്കോട്‌ നഗരത്തിലെ പ്രധാന ബസ്‌ സേ്‌റ്റാപ്പായ മുതലക്കുളത്ത്‌ യാത്രക്കാര്‍ക്കായി അത്യാധുനിക സൗകര്യങ്ങളോടുള്ള പുതിയ ബസ്‌സേ്‌റ്റാപ്പ്‌ വരുന്നു. നിര്‍മാണത്തിന്റെ ഭാഗമായി നിലവിലുള്ളത്‌ പൊളിച്ച്‌ നീക്കി തറകെട്ടികഴിഞ്ഞു. 34 ലക്ഷം രൂപ ചെലവഴിച്ച്‌ നടപ്പിലാക്കുന്ന പദ്ധതിയില്‍ പൊതുമരാമത്ത്‌ വകുപ്പാണ്‌ നിര്‍മാണ ചുമതല ഏറ്റെടുത്തിട്ടുള്ളത്‌.
അഹമ്മദ്‌ ദേവര്‍കോവില്‍ എം.എല്‍.എ യുടെ വികസനഫണ്ട്‌ ഉപയോഗിച്ചാണ്‌ നിര്‍മാണം നടക്കുന്നത്‌. മഴ പെയ്‌താല്‍ നനയാത്ത വിധത്തില്‍ നിര്‍മിക്കുന്ന ബസ്സ്‌റ്റോപ്പില്‍ യാത്രക്കാര്‍ക്ക്‌ ഇരിപ്പിട സൗകര്യവുമുണ്ടാകും. മുമ്പ്‌ ഓട്ടോറിക്ഷകള്‍ പാര്‍ക്ക്‌ ചെയ്ുയന്ന സ്‌ഥലത്തേക്ക്‌ കൂടി നീട്ടിയാണ്‌ പുതിയ ബസ്സ്‌റ്റോപ്പ്‌ നിര്‍മിക്കുന്നത്‌.
സമീപത്തായി ഓട്ടോസ്‌റ്റാന്റും നിര്‍മിക്കുന്നുണ്ട്‌. യാത്രക്കാര്‍ക്ക്‌ ബസ്‌ കാത്ത്‌ വിശ്രമത്തിനായുള്ള മെച്ചപ്പെട്ട ഇരിപ്പിടങ്ങള്‍, വെളിച്ച സംവിധാനം എന്നിവയും സേ്‌റ്റാപ്പില്‍ ഒരുക്കും. ബേപ്പൂര്‍, ഫറോക്ക്‌, മാങ്കാവ്‌, പന്തീരങ്കാവ്‌, പെരുമണ്ണ ഭാഗങ്ങളിലേക്ക്‌ പോകുന്ന നൂറുകണക്കിന്‌ യാത്രക്കാര്‍ക്ക്‌ ഈ പുതിയ ബസ്സ്‌റ്റോപ്പ്‌ വലിയ ആശ്വസമാകും.
യാത്രക്കാരുടെ ദീര്‍ഘകാലത്തെ കാത്തിരിപ്പിന്‌ വിരാമമിട്ടുകൊണ്ടാണ്‌ പുതിയ ബസ്സ്‌റ്റോപ്പ്‌ നിര്‍മിക്കുന്നത്‌. എന്നാല്‍ നിലവിലുള്ള ബസ്‌ സ്‌റ്റാപ്പ്‌ പൊളിച്ച്‌ മാറ്റിയതോടെ ശക്‌തമായ വെയിലാണ്‌ യാത്രക്കാര്‍ ബസ്‌ കാത്ത്‌ നില്‍ക്കുന്നത്‌. സമീപത്തൊന്നും യാത്രകാര്‍ക്ക്‌ വെയിലേല്‍ക്കാതെ നില്‍ക്കാനുള്ള സൗകര്യവുമില്ല. എത്രെയും പെട്ടെന്ന്‌ ബസ്‌ സേ്‌റ്റാപ്പ്‌ ഇവിടെ യാഥാര്‍ഥ്യമാകണമെന്നാണ്‌ യാത്രക്കാരുടെ ആവശ്യം.

Ads by Google
Advertisement
Tuesday 10 Feb 2026 04.42 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW