-->
ഇരവിപേരൂര്‍: പൊയ്‌കയില്‍ ശ്രീകുമാര ഗുരുദേവന്റെ 148-ാമത് ജന്മദിന മഹോത്സവം ആദിയര്‍ ജനതയുടെ ദേശീയ ഉത്സവമായി 13 മുതല്‍ 19 വരെ ആഘോഷിക്കും. ഇതിന്റെ ഭാഗമായി പ്രത്യക്ഷ രക്ഷാ ദൈവ സഭ യുവജനസംഘം സംസ്‌ഥാന വ്യാപകമായി സഭയുടെ വിവിധ സോണലുകളിലായി നടത്തുന്ന പ്രചരണ പരിപാടികള്‍ക്ക് തുടക്കമായി.
ആഘോഷ പരിപാടികളുടെ ഭാഗമായി സന്ദേശ യാത്രകള്‍, ജന്മദിന സന്ദേശ സമ്മേളനങ്ങള്‍, വൈജ്‌ഞാനിക സെമിനാറുകള്‍, യൂട്യൂബ് പ്രഭാഷണ പരമ്പര എന്നിവ നടത്തും.
മാനവ വിമോചനത്തിന്റെ ആദ്ധ്യാത്മിക വെളിച്ചം എന്ന സന്ദേശം മുന്‍നിര്‍ത്തിയാണ് ഇത്തവണത്തെ പ്രചരണ പരിപാടികള്‍ ആസൂത്രണം ചെയ്‌തിരിക്കുന്നത്. സംസ്‌ഥാനതല ഉദ്‌ഘാടനം തിരുവനന്തപുരം സോണലില്‍ കിഴക്കേകോട്ട ഗാന്ധി പാര്‍ക്കില്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ ജി.എസ്. ആശാനാഥ് നിര്‍വഹിച്ചു.
ഇരവിപേരൂര്‍ സോണലിന്റെ ആഭിമുഖ്യത്തില്‍ പന്തളത്ത് നടന്ന പ്രചരണ പരിപാടിയുടെ ഉദ്‌ഘാടനം നിയമസഭ ഡെപ്യൂട്ടി സ്‌പീക്കര്‍ ചിറ്റയം ഗോപകുമാറും മുതലപ്ര സോണലില്‍ കറുകച്ചാലില്‍ ഗവ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജും, കോട്ടയം സോണലിന്റെ പ്രചരണ പരിപാടി ഞാലിയാകുഴിയില്‍ ചാണ്ടി ഉമ്മന്‍ എം.എല്‍.എയും, കനകപ്പലം സോണലിന്റെ പ്രചരണ പരിപാടി റാന്നിയില്‍ ആന്റോ ആന്റണി എം.പിയും കിഴക്കന്‍ സോണല്‍ പരിപാടികള്‍ കട്ടപ്പനയില്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ ജോയ് ചാമക്കുഴിയും നിര്‍വഹിച്ചു.
പ്രചരണ പരിപാടികളുടെ സംസ്‌ഥാനതല സമാപനം നാളെ കാസര്‍ഗോഡ് ജില്ലയിലെ പരപ്പയില്‍ നടക്കും.
സമാപന സമ്മേളനം എം. രാജഗോപാലന്‍ എം.എല്‍.എ. ഉദ്‌ഘാടനം ചെയ്യും.