-->
പത്തനംതിട്ട : ഇന്നലെ പകല്‍ പത്തനംതിട്ടയിലും സമീപ പ്രദേശങ്ങളിലുമായി നിരവധി ഇടങ്ങളില്‍ തീപിടിത്തം ഉണ്ടായി. നഗരസഭ 33-ാം വാര്‍ഡിലെ കൊന്നമൂട് കുരിലയം ഓര്‍ത്തഡോക്‌സ് പള്ളിക്ക് സമീപം 6 ഏക്കറോളം ഭൂമിയില്‍ കാട് കത്തി നശിച്ചു. പത്തനംതിട്ട, കോന്നി, റാന്നി എന്നിവിടങ്ങളില്‍ നിന്നായി 3 യൂണിറ്റ് ഫയര്‍ എന്‍ജിന്‍ എത്തി 2 മണിക്കൂറോളം പരിശ്രമിച്ചു തീ നിശേഷം അണച്ചു. രാവിലെ 10:30 ആയിരുന്നു തീ പിടിത്തം ഉണ്ടായത്. ഇതേ സ്‌ഥലത്ത് ഉച്ചക്കുശേഷം വീണ്ടും തീ പടര്‍ന്നു. പത്തനംതിട്ടയില്‍നിന്ന് അഗ്നി രക്ഷാ സേന എത്തി തീ അണച്ചു. സേനയുടെ സമയോജിതമായ ഇടപെടീല്‍ കാരണം വന്‍ ദുരന്തമാണ് ഒഴിവായത്. മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ സിന്ധു അനില്‍ ഉള്‍പ്പടെ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ സംഭവസ്‌ഥലത് എത്തിയിരുന്നു. കൊന്നമൂട് കോലിപ്പാട് റോയി, കാഞ്ഞിരപ്പള്ളി സ്വദേശി ഷാജഹാന്‍ ഇവരുടെ പറമ്പാണ് കത്തിയത് ആരോ തീ ഇട്ടതാകാം അപകടകാരണം എന്ന് സംശയിക്കുന്നു. പത്തനംതിട്ട പുതിയ സ്വാകാര്യ ബസ് സ്‌റ്റാന്‍ഡിന് സമീപത്തും തീ പടര്‍ന്നു. ഇവിടെയുള്ള ഉള്ളപെട്രോള്‍ പമ്പിന് സമീപം കൂട്ടിയിട്ടിരുന്ന മാലിന്യമാണ് തീ പിടിച്ചു കത്തിയത്. അഗ്നിശമന സേന എത്തി അണച്ചു. വൈകിട്ട് 5:00 മണിയോടെ ആയിരുന്നു സംഭവം.