-->
മഞ്ഞിനിക്കര: പരിശുദ്ധനായ മോര്‍ ഇഗ്നാത്തിയോസ് ഏലിയാസ് ത്രിതീയന്‍ ബാവായുടെ 94-ാമത് ദുഖ്‌റോനോ പെരുന്നാളിന് കൊടിയേറി . മഞ്ഞിനിക്കര ദയറാ കത്തീഡ്രലിലെ വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബ്ബാനയ്‌ക്കുശേഷം മോര്‍ മിലിത്തിയോസ് യൂഹാനോന്‍. കൊടിയേറ്റ് നടത്തി , മോര്‍ തേവോദോസ്യോസ് മാത്യുസ്, മോര്‍ ഗ്രീഗോറിയോസ് കുര്യാക്കോസ്, മോര്‍ ഗീവര്‌ഗീസ് അത്താനാസിയോസ് എന്നി മെത്രാപ്പോലീത്തമാര്‍ സന്നിഹിതരായിരുന്നു.
വൈകിട്ട് 5.30ന് വിശുദ്ധ മോറാന്റെ കബറിടത്തില്‍നിന്നു ഭക്‌തിനിര്‍ഭരമായി കൊണ്ടുപോയ പാത്രിയര്‍ക്കാ പതാക ഓമല്ലൂര്‍ കുരിശിന്‍തൊട്ടിയില്‍ മഞ്ഞിനിക്കര ദയറാധിപന്‍ അഭിവന്ദ്യ മോര്‍ അത്താനാസിയോസ് ഗീവര്‍ഗീസ് മെത്രാപ്പോലീത്ത ഉയര്‍ത്തി.
രാവിലെ ദയറയോടു ചേര്‍ന്നുള്ള മഞ്ഞിനിക്കര മോര്‍ സ്‌തെഫനോസ് പള്ളിയിലെ കൊടിയേറ്റിനുശേഷം നേര്‌ച്ച ചെമ്പില്‍ അരിയിടില്‍ ചടങ്ങും നടത്തി. വര്‌ഷങ്ങളായി തീര്‍ഥാടകര്‍ക്ക് ഭക്ഷണം നല്‍കുന്ന പതിവുണ്ട് . പരിശുദ്ധ ഏലിയാസ് ബാവായുടെ കബറിങ്കല്‍ നടത്തിയ ചടങ്ങില്‍ ദയറാ തലവന്‍ മോര്‍ അത്തനാസിസ് ഗീവര്‌ഗീസ് ചെമ്പില്‍ അരിയിട്ട് പ്രാര്‍ഥിച്ചു നല്‍കി.
മോര്‍ മിലിത്തിയോസ് യൂഹാനോന്‍, മോര്‍ തെവോദോസിയോസ് മാത്യൂസ് എന്നി മെത്രാപോലിത്തമാര്‍, പള്ളി വികാരി ഫാദര്‍ .എബി സ്‌റ്റീഫന്‍, ഫാ. രഞ്‌ജി ജോര്‍ജ്, റോയ്‌സ് മാത്യു, രാജന്‍ ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.
മഞ്ഞിനിക്കരയിലേക്കുള്ള കാല്‍നട തീര്‍ഥയാത്രക്ക് വിവിധ സ്‌ഥലങ്ങളില്‍നിന്നു തുടക്കം കുറിച്ചു. കണ്ണൂര്‍ കേളകം , മലബാര്‍ ചെറ്റപ്പാലം , കല്‌പറ്റ , മീനങ്ങാടി , കോഴിക്കോട് , അങ്കമാലി , കോതമംഗലം , പെരുമ്പാവൂര്‍ , വടക്കന്‍ പറവൂര്‍ , ആലുവ , കരിങ്ങാച്ചിറ , കാക്കനാട് , മുവാറ്റുപുഴ , , കട്ടപ്പന , കൂത്താട്ടുകുളം , തൊടുപുഴ , ഹൈറേഞ്ച് മേഖല , അടിമാലി , തുമ്പമണ്‍ ഭദ്രാസനത്തിലെ കിഴക്കന്‍ മേഖല , കൊല്ലം ഭദ്രാസനത്തിലെ തെക്കന്‍ മേഖല , നിരണം ഭദ്രാസനത്തിലെ പടിഞ്ഞാറന്‍ മേഖല , കട്ടപ്പന , പീരുമേട് , റാന്നി ഉള്‍പ്പെട്ട ഹൈറേഞ്ച് മേഖല , എന്നിവിടങ്ങളില്‍ നിന്നും തീര്‍ത്ഥ യാത്ര ഗ്രൂപ്പുകള്‍ 13 നു മഞ്ഞിനിക്കര കബറിങ്കല്‍ എത്തിച്ചേരും . നാടിന്‍റെ നാനാ ഭാഗത്തും തീര്‌ഥയാത്രകള്‍ക്കു വിവിധ പള്ളികള്‍ , സംഘടനകള്‍, വ്യക്‌തികള്‍, സ്‌ഥാപനങ്ങള്‍ സ്വീകരണം നല്‍കും .
ഇന്നു വൈകിട്ട് ഏഴിന്‌് ഇടുക്കി ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തായും തൂത്തൂട്ടി ധ്യാനകേന്ദ്രം ഡയറക്‌ടറുമായ മോര്‍ പീലക്‌സീനോസ് സക്കറിയ മെത്രാപോലിത്ത കണ്‍വന്‍ഷന്‍ ഉദ്‌ഘാടനം ചെയ്യും . തുടര്‍ന്ന് ഫാ. ബേസില്‍ പര്യാത്തുപറമ്പില്‍, കോതമംഗലം, പ്രസംഗിക്കും. ദയറായില്‍ എല്ലാ ദിവസങ്ങളിലും രാവിലെ അഞ്ചിന് പ്രഭാത നമസ്‌ക്കാരവും 7.30ന് വിശുദ്ധ കുര്‍ബ്ബാനയും 12.30ന് ഉച്ചനമസ്‌ക്കാരവും വൈകിട്ട് 5 അഞ്ചിന് സന്ധ്യാ നമസ്‌കാരവും നടത്തും.