Wednesday, March 11, 2026 Last Updated 1 Min 2 Sec ago English Edition
Todays E paper
Ads by Google
Monday 09 Feb 2026 05.01 AM

മാനവ ദര്‍ശനം മാരാമണ്‍ കണ്‍വന്‍ഷന്റെ മുഖമുദ്ര: ഡോ. ഐസക്‌ മാര്‍ ഫിലക്‌സിനോസ്‌

uploads/news/2026/02/824631/1.jpg

മാരാമണ്‍: വിശാലമായ മാനവ ദര്‍ശനമാണ്‌ മാരാമണ്‍ കണ്‍വന്‍ഷന്റെ മുഖ മുദ്രയെന്ന്‌ മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ്‌ ഡോ. ഐസക്‌ മാര്‍ ഫിലക്‌സിനോസ്‌ എപ്പിസ്‌ കോപ്പാ. കണ്‍വന്‍ഷന്‍ ഉദ്‌ഘാടന യോഗത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
പാരമ്പര്യവും പരിഷ്‌കാരവും ഒത്തുചേരുന്നതാണ്‌ മാരാമണ്‍ മണല്‍പ്പുറം. ഇവിടുത്തെ അലയടികള്‍ മനുഷ്യനെ പുതിയ ലക്ഷ്യത്തിലേക്ക്‌ നയിക്കും.അതിനായുള്ള പ്രാര്‍ഥനയാണ്‌ ഒരാഴ്‌ചക്കാലം നടക്കുന്നത്‌. നിര്‍മ്മിത ബുദ്ധി നിര്‍മ്മിച്ചവനപ്പുറം എത്തുമോയെന്നും ഇന്ന്‌ ചിന്തിക്കുന്നു. ഇത്തരത്തില്‍ പഴമയും പുതുമയും ഇവിടെ കാണാന്‍ കഴിയുമെന്നും അദേഹം പറഞ്ഞു.

വര്‍ഗീയതയോട്‌ സന്ധിചെയ്യാത്ത ധാര്‍മിക രാഷ്‌ട്രീയം ഉയര്‍ത്തി പിടിക്കണം: മെത്രാപ്പൊലിത്ത

മതഭ്രാന്തിനോടും വര്‍ഗീയതയോടും സന്ധി ചെയ്യാത്ത ധാര്‍മ്മിക രാഷ്‌ട്രീയം ക്രൈസ്‌തവ സമൂഹം ഉയര്‍ത്തിപിടിക്കണമെന്ന്‌ മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭാ അധ്യക്ഷന്‍ ഡോ. തിയഡോഷ്യസ്‌ മാര്‍ത്തോമ്മാ മെത്രാപ്പൊലിത്ത. നിസ്വാര്‍ത്ഥ സേവനം ചെയ്യുന്ന സഭാ സംവിധാനത്തിലേക്ക്‌ രാഷ്ര്‌ടീയ ഇടപെടലുകള്‍ക്കുള്ള മറ്റൊരു പിന്‍വാതില്‍ ആകരുത്‌ ഇത്‌. ദളിതരും ആദിവാസികളും മൈക്രോ മൈനോറിറ്റിയായ ക്രൈസ്‌തവ ന്യൂനപക്ഷങ്ങളും ഉള്‍പ്പെടുന്ന എല്ലാ മനുഷ്യര്‍ക്കും തുല്യനീതിയും വര്‍ഗീയ കുറ്റവാളികളില്‍ നിന്ന്‌ സംരക്ഷണവും നല്‍കുന്നതിനെക്കുറിച്ച്‌ കേന്ദ്ര- സംസ്‌ഥാന സര്‍ക്കാരുകള്‍ തുറന്ന ചര്‍ച്ചകള്‍ തുടങ്ങിവയ്‌ക്കണം.

കോര്‍പ്പറേറ്റുകള്‍ രാഷ്‌ട്രീയവും തെരഞ്ഞെടുപ്പും കൈയടക്കുന്നു

കോര്‍പ്പറേറ്റുകള്‍ രാഷ്‌ട്രീയവും തെരഞ്ഞെടുപ്പും നിയന്ത്രിക്കുന്ന അവസ്‌ഥ ജനാധിപത്യത്തെ തകിടം മറിക്കും. കോര്‍പ്പറേറ്റുകള്‍ ഒരു രാജ്യവും വിഴുങ്ങാന്‍ പാടില്ല. ഇന്ത്യ സാമ്പത്തിക ശക്‌തിയായി മാറുമ്പോള്‍ പുറമ്പോക്കില്‍ കഴിയുന്ന ദരിദ്രര്‍ അവിടെ തന്നെ കഴിയുന്ന അവസ്‌ഥ മാറണം. വിശ്വാസത്തിന്റെയും ആചാരാനുഷ്‌ഠാ നങ്ങളുടെയും വസ്‌ത്രധാരണത്തിന്റെയും ഭക്ഷണത്തിന്റെയും ഭാഷയുടെയും ലിംഗവ്യത്യാസത്തിന്റെയും പേരില്‍ മനുഷ്യനെ വേലികെട്ടി അകറ്റി നിര്‍ത്തുകയല്ല, മനുഷ്യനെ മനുഷ്യനായി കാണാന്‍ കഴിയണം. പതിതരില്‍ പ്രതീക്ഷ പകരുന്ന, അനീതികളെ അതിജീവിക്കുന്ന, മനുഷ്യന്റെ അടിസ്‌ഥാന ആവശ്യങ്ങളോട്‌ പ്രതികരിക്കുന്ന, ചെറിയ വിഭവങ്ങളെ സാധ്യതകളാക്കുന്ന സാക്ഷ്യത്തിനായി ശക്‌തീകരിക്കുന്ന ക്രിസ്‌തുവിനെയാണ്‌ ബൈബിള്‍ സാക്ഷിക്കുന്നത്‌.
ചിന്നിയവരും ചിതറിയവരും നിസഹായരായവരുമായവരെ തേടി എത്തി അവര്‍ക്ക്‌ ശക്‌തി പകരുന്നതാണ്‌ ക്രിസ്‌തു വരുത്തിയ രാഷ്‌ട്രീയ വിപ്ലവം.അപരനിലേക്ക്‌ സ്‌നേഹത്തിന്റെ പാലം പണിയാന്‍ താഴെയുള്ളവന്റെ സ്വപ്‌നങ്ങള്‍ക്ക്‌ ചിറകേകാന്‍ രാജ്യത്തെ കരുതലോടെ കെട്ടു പണി ചെയ്യാന്‍ മാരാമണ്‍ കണ്‍വന്‍ഷനും ഭാരതത്തിലെ ക്രൈസ്‌തവ സമൂഹവും പ്രതിജ്‌ഞാ ബദ്ധമാണ്‌.

ലഹരിക്ക്‌ എതിരേ സംഘടിക്കണം

ക്രമാതീതമായി വര്‍ധിക്കുന്ന ലഹരി ഉപയോഗത്തിനും ലഹരിക്കടിമപ്പെട്ട പ്രായപൂര്‍ത്തിയാകാത്തവരുടെ ഗുണ്ടായിസത്തിനുമെ തിരെ മുന്നറിയിപ്പ്‌ നല്‍കിയ മെത്രാപ്പൊലിത്ത, സമൂഹ മാധ്യമങ്ങളും ഓണ്‍ലൈന്‍ ഗെയ്‌മുകളും സൃഷ്‌ടിക്കുന്ന അരക്ഷി താവസ്‌ഥയും ഗൗരവത്തോടെ കാണണമെന്നു ഓര്‍മിപ്പിച്ചു. സമൂഹത്തിന്റെ കണ്ണാടിയാക്കേണ്ട സമൂഹമാധ്യമങ്ങള്‍ എത്തി നില്‍ക്കുന്ന അപചത്തിന്റെ ആഴം വ്യക്‌തമാക്കുന്നതാണ്‌ പയ്യന്നൂരില്‍ പൊലിഞ്ഞ ദീപക്‌. വീണ്ടു വിചാരമില്ലാത്ത കുടിയേറ്റം എല്ലാത്തിനും പരിഹാരമല്ല. ഇവിടെ തന്നെ തൊഴില്‍ ചെയ്യാനും തൊഴില്‍ ദാതാക്കളായി മാറാനും കഴിയണം. തെരഞ്ഞെടുപ്പ്‌ രംഗത്തേക്കും മൂല്യാധിഷ്‌ഠിത രാഷ്‌ട്രീയത്തിലേക്കും സാക്ഷ്യമുള്ള കൂടുതല്‍ പേര്‍ കടന്നു വരണമെന്നും മെത്രാപ്പൊലിത്ത ആഹ്വാനം ചെയ്‌തു.
കഴിഞ്ഞ ക്രസ്‌തുമസ്‌ കാലത്ത്‌ 332 കോടി രൂപയുടെ മദ്യമാണ്‌ വില്‍പ്പന നടന്നത്‌. ഇതില്‍ 114 കോടി 24 ന്‌ ആയിരുന്നു. മുന്‍ വര്‍ഷങ്ങളിലേതിനേക്കാള്‍ 18.99 ശതമാനമാണ്‌ വര്‍ധന. ഇതില്‍നിന്ന്‌ എന്താണ്‌ പഠിക്കേണ്ടതെന്ന്‌ മെത്രാപ്പോലീത്ത ചോദിച്ചു. ബാറുകളുടെ എണ്ണം വര്‍ധിക്കുന്നു, രാസ ലഹരി ഉപയോഗവും കൂടുന്നു, യുവ തലമുറയെ ഇതിലേക്ക്‌ വിടാതിരിക്കാന്‍ ശ്രദ്ധിക്കണം.
വര്‍ധിച്ചു വരുന്ന ഗുണ്ടായിസം നാടിന്‌ ആപത്താണ്‌. തിരുവല്ലയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ സ്‌പാ ആക്രമണവും ഗുരുതരമാണ്‌. മെത്രാപ്പൊലിത്ത പറഞ്ഞു. മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ്‌ ഡോ. ഐസക്‌ മാര്‍ ഫിലക്‌സിനോസ്‌ എപ്പിസ്‌ കോപ്പാ അധ്യക്ഷനായിരുന്നു. പ്രഫ. ഡോ. ക്ലിയോ ഫാസ്‌. ജെ. ലാറു പ്രസംഗിച്ചു. ഡോ. യുയാക്കിം മാര്‍ കൂറി ലോസ്‌ സഫ്രഗന്‍ മെത്രാപ്പൊലിത്ത, ഡോ ജോസഫ്‌ മാര്‍ ബര്‍ന്നബാസ്‌ സഫ്രഗന്‍ മെത്രാപ്പൊലിത്ത, എപ്പിസ്‌ കോപ്പാമാരായ തോമസ്‌ മാര്‍ തിമോഥെയോസ്‌, ഡോ. എബ്രഹാം മാര്‍ പൗലോസ്‌, മാത്യൂസ്‌ മാര്‍ മക്കാറിയോസ്‌ , ഡോ. ഗ്രിഗോറിയോസ്‌ മാര്‍ സ്‌തേഫാനോസ്‌, ഡോ. തോമസ്‌ മാര്‍ തീത്തോസ്‌, ഡോ. ജോസഫ്‌ മാര്‍ ഇവാനിയോസ്‌, സഖറിയാസ്‌ മാര്‍ അപ്രേം, മാത്യൂസ്‌ മാര്‍ സെറാഫി, സി.എസ്‌.ഐ. ബിഷപ്‌ സാബു മലയില്‍ കോശി, ബിലീവേഴ്‌സ് ഈസേ്‌റ്റന്‍ ചര്‍ച്ച്‌ അധ്യക്ഷന്‍ സാമൂവല്‍ തിയോഫിലോസ്‌ മെത്രാപ്പൊലിത്ത, സുവിശേഷ പ്രസംഗസംഘം ജനറല്‍ സെക്രട്ടറി റവ. എബി. കെ ജോഷ്വാ, സഭാ സെക്രട്ടറി റവ. എബി ടി. മാമ്മന്‍ എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Monday 09 Feb 2026 05.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW