-->
കോട്ടയം: ക്ലിനിക്കല്‍ എസ്‌റ്റാബ്ലിഷ്‌മെന്റ് ആക്‌ടില്‍ ആയുര്‍വേദ ആശുപത്രി മേഖല ചൂണ്ടിക്കാട്ടിയ അപാകം ഗൗരവമായി കാണുന്നുവെന്നും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്ത്രി വി.എന്‍. വാസവന്‍. സ്വകാര്യ ആയുര്‍വേദ ആശുപത്രികളുടെ സംഘടനയായ ആയുര്‍വേദ ഹോസ്‌പിറ്റല്‍ മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍ വാര്‍ഷിക ജനറല്‍ ബോഡി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മെഡിസെപ് പദ്ധതിയില്‍ ആയുര്‍വേദത്തെ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ന്യായമാണ്. മറ്റു ചികിത്സാ ശാഖകള്‍ പൂര്‍ണമായും ചിലികിത്സിച്ചു ഭേദമാക്കാന്‍ കഴിയില്ല എന്നു പറയുന്ന പല അസുഖങ്ങള്‍ക്കും ആയുര്‍വേദത്തില്‍ ഫലപ്രദമായ ചികിത്സയുണ്ടെന്നു ഉദാഹരണങ്ങള്‍ സഹിതം മന്ത്രി ചൂണ്ടിക്കാട്ടി.ഐ.എച്ച്.എം.എ. സംസ്‌ഥാന പ്രസിഡന്റ് ഡോ. സനല്‍കുമാര്‍ കുറിഞ്ഞിക്കാട്ടില്‍ അധ്യക്ഷത വഹിച്ചു.
കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്‌റ്റി ഡോ. പി.എം. വാര്യര്‍,സംസ്‌ഥാന സെക്രട്ടറി ഡോ. രമാകുമാരി , ജനറല്‍ സെക്രട്ടറി ഡോ.ഇടൂഴി ഉണ്ണികൃഷ്‌ണന്‍, ട്രഷറര്‍ ഡോ. ലിജു മാത്യു, ഡോ. രവികുമാര്‍ കല്യാണിശേരില്‍ എന്നിവര്‍ പ്രസംഗിച്ചു.