-->
തൊടുപുഴ: കോടിക്കുളം പഞ്ചായത്ത് വാര്‍ഡ് 13 ല്‍ ഏഴല്ലൂര്‍ ആനപ്പാറ മലയുടെ പടിഞ്ഞാറെ കോടിക്കുളം കപ്പിലാംചുവട് ഭാഗത്ത് ശക്‌തമായ കാട്ടുതീ പടര്‍ന്നുപിടിച്ചു. ആനന്ദ് നെല്ലിക്കാതടത്തില്‍ വെങ്ങല്ലൂര്‍ എന്നയാളുടെ ഏകദേശം രണ്ട് ഏക്കറോളം വരുന്ന പൈനാപ്പിള്‍ തോട്ടത്തിനും സമീപത്തെ കാടുകള്‍ക്കും തീപിടിച്ച് കത്തി. സേനയുടെ വാഹനങ്ങള്‍ എത്താന്‍ സാധിക്കാത്ത വിധം വളരെ ദുര്‍ഘടമായ പ്രദേശത്താണ് തീ പിടി ച്ചത്. സമീപത്ത് ചെറിയ വീടുകളും അതില്‍ താമസക്കാരും ഉണ്ടായിരുന്നു.
ഗ്രേഡ്. സ്‌റ്റേഷന്‍ ഓഫീസര്‍ ബിജു പി. തോമസിന്റെ നേതൃത്വത്തില്‍ എത്തിയ സേനാംഗങ്ങളും പറമ്പുടമയും ചേര്‍ന്ന് കൃഷി ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പമ്പ് കൊണ്ടുവന്ന് ജീപ്പില്‍ വെള്ളവും സ്‌ഥലത്തെത്തിച്ച് ഏകദേശം മൂന്നുമണിക്കൂര്‍ നേരത്തേ കഠിനപ്രയത്നംകൊണ്ട് തീ അണയ്‌ക്കാന്‍ സാധിച്ചു. 2026 ജനുവരി മാസം മുതല്‍ ഏകദേശം ഏഴോളം തവണയാണ് ഈ പ്രദേശത്ത് തീപിടുത്തം ഉണ്ടാകുന്നത്.
സാമൂഹ്യ വിരുദ്ധരായ ആളുകള്‍ ഈ പ്രദേശത്ത് നിരന്തരം തമ്പടിച്ച് വളരെ അശ്രദ്ധ യോടെ സിഗരറ്റ് കുറ്റികളും മറ്റും വലിച്ചെറിയുന്നതുമൂലമാണ് തീപിടുത്തം ഉണ്ടാകുന്നത് എന്നാണ് നാട്ടുകാര്‍ പറയുന്നു.
അഗ്നിശമനസേനയുടെ വാഹനങ്ങള്‍ക്കും ആളുകള്‍ക്കും എത്തിപ്പെടാന്‍ വളരെ വിഷമകരമായ ഈ പ്രദേശത്തെ അഗ്നിശമനം വളരെ ശ്രമകരമാണ്. തന്മൂലം ഈ പ്രദേശത്തുള്ള റബര്‍ക്കൃഷിയും മറ്റു കൃഷികളും തീപിടിത്തത്തില്‍ നശിക്കുന്നതിനാല്‍ വളരെ നാശനഷ്‌ടങ്ങള്‍ ജനങ്ങള്‍ക്ക് നേരിടുന്നു.
ഈ പ്രദേശത്തുള്ള സാമൂഹിക വിരുദ്ധ ശല്യം ഒഴിവാക്കുന്ന രീതിയില്‍ അധികാരികളുടെ ശ്രദ്ധ പതിയണ മെന്നാണ് നാട്ടുകാരുടെ ആവശ്യം.
തൊടുപുഴയില്‍നിന്നും സേനാംഗങ്ങള്‍ ആയ ശരത്, ജയിംസ് നോബിള്‍, ഫ്രിജിന്‍ ബെന്നി, ലിബിന്‍ എന്നിവര്‍ ചേര്‍ന്നാണ് അഗ്നിശമന പ്രവര്‍ത്തനം നടത്തിയത്.