Saturday, March 14, 2026 Last Updated 17 Min 14 Sec ago English Edition
Todays E paper
Ads by Google
Monday 09 Feb 2026 05.00 AM

പാണ്ടിപ്പാറയില്‍ വെളിച്ചെണ്ണ ഉത്‌പാദന കേന്ദ്രത്തിന്‌ തീപിടിച്ച്‌ ലക്ഷങ്ങളുടെ നഷ്‌ടം

uploads/news/2026/02/824623/1.jpg

ചെറുതോണി പാണ്ടിപ്പാറയില്‍ പ്രവര്‍ത്തിച്ചിരുന്ന നയന ഓയില്‍ മില്‍സ്‌ എന്ന വെളിച്ചെണ്ണ ഉത്‌പാദന കേന്ദ്രത്തിന്‌ തീപിടിച്ച്‌ ലക്ഷങ്ങളുടെ നഷ്‌ടം. എരപ്പൂഴിക്കര സന്തോഷിന്റെ ഉടമസ്‌ഥതയിലുള്ളതാണ്‌ സ്‌ഥാപനം.
പാണ്ടിപ്പാറ സെ്‌ന്റ് ജോസഫ്‌ ദേവാലയത്തിന്റെ ഉടമസ്‌ഥതയിലുള്ള കെട്ടിടത്തിലാണ്‌ എണ്ണ ഉല്‌പാദന കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്‌. ഞായറാഴ്‌ച പുലര്‍ച്ചെ അഞ്ചരയോടെയാണ്‌ തീപടര്‍ന്നത്‌. പാണ്ടിപ്പാറ സെന്റ്‌ ജോസഫ്‌ ദേവാലയത്തില്‍ തിരുനാള്‍ ആഘോഷങ്ങള്‍ നടക്കുന്നതിനാല്‍ സമീപപ്രദേശങ്ങളില്‍ എല്ലാം ആളുകള്‍ ഉണ്ടായിരുന്നു.
തീ പടരുന്നത്‌ ശ്രദ്ധയില്‍ പ്പെട്ട്‌ ജനങ്ങള്‍ അറിയിച്ചതിനെ തുടര്‍ന്ന്‌ ഇടുക്കിയില്‍ നിന്നും കട്ടപ്പനയില്‍ നിന്നുമായി നാല്‌ യൂണിറ്റ്‌ അഗ്നിരക്ഷാ സേനാംഗങ്ങള്‍ എത്തി രണ്ടര മണിക്കൂര്‍ പ്രയത്നിച്ചാണ്‌ തീയണച്ചത്‌.
വൈദ്യുതി ഷോര്‍ട്ട്‌ സര്‍ക്യൂട്ടാകാം തീ പിടിത്തത്തിന്‌ കാരണമെന്നാണ്‌ പ്രാഥമിക നിഗമനം. മന്ത്രി റോഷി അഗസ്‌റ്റിന്‍, കാമാക്ഷി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിജു നെടുംചേരില്‍ തുടങ്ങിയ ജനപ്രതിനിധികള്‍ സംഭവ സ്‌ഥലം സന്ദര്‍ശിച്ചു.

Ads by Google
Advertisement
Monday 09 Feb 2026 05.00 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW