-->
മൂവാറ്റുപുഴ: മൂവാറ്റുപുഴ ബാര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ഓള്‍ കേരള ഇന്റര്‍ ബാര്‍ അസോസിയേഷന്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ലോഗോ പ്രകാശനവും 2026 ലെ പ്രസന്‍ഷ്യല്‍ പാര്‍ട്ടിയും നടത്തി. കേരള ഹൈക്കോടതി ജഡ്‌ജി ജോബിന്‍ സെബാസ്‌റ്റ്യന്‍ ഉദ്‌ഘാടനം ചെയ്‌തു.
യോഗത്തില്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ആരിഫ് അധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ എം.എ.സി.ടി കോടതി ജഡ്‌ജി കെ.എന്‍ ഹരികുമാര്‍ മുഖ്യപ്രഭാഷണം നടത്തി. മൂവാറ്റുപുഴ ബാര്‍ അസോസിയേഷനില്‍ നടത്തുന്ന ഫുട്‌ബോള്‍ മത്സരത്തില്‍ കേരളത്തിലെ 88 ബാര്‍ അസോസിയേഷനില്‍ നിന്നുമുള്ള ഫുട്‌ബോള്‍ ടീമുകള്‍ പങ്കെടുക്കും.
ഫാമിലി കോടതി ജഡ്‌ജ് സിജിമോള്‍ കുരുവിള ക്വിസ് മത്സരത്തില്‍ പങ്കെടുത്ത് വിജയികളായവര്‍ക്ക് സമ്മനം വിതരണം ചെയ്‌തു.വിജിലന്‍സ് ജഡ്‌ജി രാജേഷ് ജി, സബ് ജഡ്‌ജ് അതിക്രമന്‍, മുന്‍സിഫ് നിവേദ്യത എം.എ, മജിസ്‌ട്രേറ്റര്‍ സാജിദ് അന്തത്തോട്, ടോണി ടി തടത്തില്‍, ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വ.അജിത്ത് എല്‍.എ, അഡ്വ.തോമസ് ജോണ്‍, എന്‍.ബി തങ്കച്ചന്‍, ജ്യോതി കുമാര്‍, മഹേഷ് സി.പി എന്നിവര്‍ പ്രസംഗിച്ചു.