-->
ആലുവ : ശിവരാത്രിയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലാ പോലീസ് ആസ്‌ഥാനത്ത് വിവിധ വകുപ്പ് പ്രതിനിധികളുടെ യോഗം നടന്നു.
ബലിതര്‍പ്പണത്തിന് മണപ്പുറത്ത് എത്തുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ജില്ലാ പോലീസ് മേധാവി കെ.എസ് സുദര്‍ശന്‍ ഐ പി എസ് ന്റെ മേല്‍നോട്ടത്തില്‍ 1500 ഓളം പോലീസ് ഉദ്യോഗസ്‌ഥരെ വിന്യസിക്കും. . റയില്‍വേ സേ്‌റ്റഷന്‍, ബസ് സ്‌റ്റാന്‍ഡ്, പ്രധാനപ്പെട്ട നിരത്ത്, മണപ്പുറം, പാലം എന്നിവിടങ്ങളില്‍ ഷാഡോ പോലീസുണ്ടാകും. വാച്ച് ടവറുകളിലും പോലീസുണ്ടാകും.
24 മണിക്കൂറും സി സി ടി വി ക്യാമറകള്‍ പരിശോധിക്കും. മണപ്പുറത്ത് പോലീസ് കണ്‍ട്രോള്‍ റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കും.ശിവരാത്രിയോടനുബന്ധിച്ച് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. അമ്യൂസ്‌മെന്റ് പാര്‍ക്കിലെ റൈഡുകള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. മണപ്പുറത്തും, തോട്ടക്കാട്ടുകരയിലും ഫയര്‍ സര്‍വീസ് കേന്ദ്രങ്ങളുണ്ടാകുമെന്നും, സ്‌കൂബ ഡൈവിംഗ് ടീം സജ്‌ജമാണെന്നും ഫയര്‍ ആന്റ് റസ്‌ക്യു ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുമെന്നും, കര്‍ശന പരിശോധന ഉണ്ടാകുമെന്നും ഭക്ഷ്യ സുരക്ഷവിഭാഗം ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. കൂടുതല്‍ എക്‌സൈസ് ഉദ്യോഗസ്‌ഥര്‍ ഡ്യൂട്ടിക്കുണ്ടാകും.
റയില്‍വേ സേ്‌റ്റഷന്‍ പരിസരത്ത് അധിക റയില്‍വേ പോലീസു ദ്യോഗസ്‌ഥരുണ്ടാകും. പ്രധാന സ്‌ഥലങ്ങളില്‍ കുടിവെള്ളമുണ്ടാകും.
വൈദ്യുതി നിലയ്‌ക്കാതിരിക്കാന്‍ സംവിധാനമൊരുക്കും, കെ.എസ്.ആര്‍.ടി.സി 100 അധിക സര്‍വ്വീസ് ഏര്‍പ്പെടുത്തും. ബയോ ടോയ്‌ലറ്റ്‌കള്‍ ഉണ്ടാകും. ഗവ: ആശുപത്രി പൂര്‍ണ്ണ സജ്‌ജമായിരിക്കും.മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ ഫാസില്‍ ഹുസൈന്‍, ഡിവൈഎസ്‌പിമാരായ ജെ.ഉമേഷ് കുമാര്‍, ബിജോയ് ചന്ദ്രന്‍ ,എ.എസ്.പി ട്രയ്‌നി ആര്‍ദി, മുന്‍സിപ്പല്‍ സെക്രട്ടറി പി.ജെ ജസീന്ത, ദേവസ്വം ബോര്‍ഡ് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഹരിരാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.ആലുവ മുന്‍സിപ്പാലിറ്റി, ഭക്ഷ്യ സുരക്ഷാ വിഭാഗം, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, ടൂറിസം കെ.എസ്.ഇ.ബി, ഇറിഗേഷന്‍ വിഭാഗം, ആശുപത്രി, കെ.എസ്.ആര്‍ ടി സി, വാട്ടര്‍ അതോറിറ്റി, റെയില്‍വേ പോലീസ്,എക്‌സൈസ്, റവന്യു, ഡിഎംഒ ,ഇലക്‌ടിക്കല്‍ ഇന്‍സ്‌പെക്‌ടറേറ്റ് ,ഡിപ്പാര്‍ട്ട്‌മെന്റ്,പിഡബ്ല്യുഡി, മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട് മെന്റ്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് , തുടങ്ങിയ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ഉദ്യോഗസ്‌ഥര്‍ പങ്കെടുത്തു.