Sunday, March 15, 2026 Last Updated 55 Min 47 Sec ago English Edition
Todays E paper
Ads by Google
Monday 09 Feb 2026 04.59 AM

ദേശീയപാത-66 പാര്‍ശ്വഭിത്തി നിര്‍മ്മാണം; ആശങ്കയോടെ ജനങ്ങള്‍

uploads/news/2026/02/824620/2.jpg

വരാപ്പുഴ : ദേശീയപാത-66 ആറുവരിപ്പാതയുടെ നിര്‍മ്മാണം നടക്കുന്ന വള്ളുവള്ളിയിലും കൂനമ്മാവിലും 20-അടിയോളം ഉയരത്തില്‍ കോണ്‍ക്രീറ്റ്‌ കട്ടകള്‍ നിരത്തി നിര്‍മ്മിക്കുന്ന പാര്‍ശ്വഭിത്തി ജനങ്ങളില്‍ ആശങ്ക ജനിപ്പിക്കുന്നു.വള്ളുവള്ളിയില്‍ അശാസ്‌ത്രിയമായി 30 അടി ഉയരത്തില്‍ നിര്‍മ്മിച്ച ഇന്റര്‍ ലോക്‌ ഭിത്തി ജനങ്ങളുടെ പരാതിയെ തുടര്‍ന്ന്‌ പൊളിച്ചു നിര്‍മ്മിക്കുകയാണ്‌. പാതയുടെ നിര്‍മ്മാണത്തിനായി നേരത്തെ ഉപയോഗിച്ചിരുന്ന ഗ്രാവല്‍ ആയിരുന്നുവെങ്കിലും ഇപ്പോള്‍ കടല്‍ മണ്ണ്‌ നിറച്ചാണ്‌ പാത നിര്‍മ്മാണം നടത്തുന്നത്‌.ഇതിന്റെ മുകളില്‍ ഗ്രാവലും നിറച്ചാണ്‌ നിര്‍മ്മാണം തകൃതിയായി നടക്കുന്നത്‌.കോണ്‍ക്രീറ്റ്‌ കട്ടകളുടെ ഇടയിലൂടെ മണ്ണ്‌ വരുന്നുണ്ട്‌.മഴക്കാലത്ത്‌ ഇതുകുടുതല്‍ വെള്ളത്തില്‍ ഒലിച്ച്‌ ഇറങ്ങി പാത തകരാനും പാര്‍ശ്വഭിത്തി തകര്‍ന്ന്‌ സമീപത്തെ സര്‍വീസ്‌ റോഡിലൂടെ പോകുന്നവരുടെ തലയില്‍ വീഴാനും സാധ്യതയുണ്ട്‌.ഇപ്പോള്‍ സര്‍വീസ്‌ റോഡിനരികിലൂടെ യാത്ര ചെയ്യുവാന്‍ ജനങ്ങള്‍ ഭയപ്പെടുകയാണ്‌.കൂനമ്മാവ്‌ കാവില്‍നട മുതല്‍ വള്ളുവള്ളി വരെയുള്ള ഭാഗത്ത്‌ ആണ്‌ ഭീകരമായ നിലയില്‍ കോണ്‍ക്രീറ്റ്‌ കട്ടകള്‍ നില്‍ക്കുന്നത്‌ ഇപ്പോള്‍ കൂനമ്മാവ്‌ മേസ്‌തിരിപ്പടി ഭാഗത്തും ഇത്തരത്തില്‍ കട്ടകള്‍ നിരത്തി വരുന്നു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ ആണ്‌ ഇതിന്റെ താഴെയുള്ള സര്‍വീസ്‌ റോഡ്‌ വഴി കടന്നുപോകുന്നത്‌. ഈ ഭാഗത്ത്‌ പില്ലറില്‍ പാത നിര്‍മ്മിച്ചാല്‍ ജനങ്ങള്‍ക്ക്‌ സുരക്ഷയ്‌ക് ഭീഷണി ഉയരാത്ത രീതിയില്‍ കടന്നുപോകാന്‍ കഴിയും.ഇതിനു വേണ്ടി ജനകീയ സമിതി സമരവും നടന്നു വരുന്നുണ്ട്‌.

Ads by Google
Advertisement
Monday 09 Feb 2026 04.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW