Wednesday, March 11, 2026 Last Updated 54 Min 21 Sec ago English Edition
Todays E paper
Ads by Google
Monday 09 Feb 2026 04.59 AM

സംസ്‌ഥാന ഭക്ഷ്യ സുരക്ഷാ പുരസ്‌കാരം വീണ്ടും കോഴിക്കോടിന്‌

uploads/news/2026/02/824618/4.jpg

കോഴിക്കോട്‌: കേരളത്തിലെ മികച്ച ഭക്ഷ്യസുരക്ഷാ ജില്ലയായി 2024-25 വര്‍ഷത്തിലും കോഴിക്കോട്‌ തെരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരത്ത്‌ നടന്ന ഈറ്റ്‌ റൈറ്റ്‌ കേരള പ്രോഗ്രാമിനോടനുബന്ധിച്ച്‌ മികച്ച ജില്ലയ്‌ക്കുള്ള പുരസ്‌കാരം ആരോഗ്യ വനിത ശിശുവികസന വകുപ്പ്‌ മന്ത്രി വീണ ജോര്‍ജില്‍ നിന്നും കോഴിക്കോട്‌ ഭക്ഷ്യസുരക്ഷ അസിസ്‌റ്റന്റ്‌ കമ്മീഷണര്‍ ഏറ്റു വാങ്ങി. ഭക്ഷ്യസുരക്ഷ രജിസ്‌ട്രേഷന്‍ ലൈസന്‍സ്‌ െ്രെഡവുകള്‍, ജില്ലയിലാകെ നടത്തിയ പരിശോധനകളും സാമ്പിള്‍ ശേഖരണവും എന്‍ഫോഴ്‌സ്മെന്റ്‌ നടപടികളും, ഭക്ഷ്യ വ്യാപാരികള്‍ പൊതുജനങ്ങള്‍ എന്നിവര്‍ക്കായി നടത്തിയ പരിശീലന പരിപാടികള്‍, ഹബുകള്‍ മാര്‍ക്കറ്റുകള്‍ ക്യാമ്പസുകള്‍ എന്നിവയുടെ സര്‍ട്ടിഫിക്കേഷന്‍, ഡിജിറ്റല്‍ മീഡിയ, പോസ്‌റ്ററുകള്‍ തുടങ്ങിയവയിലൂടെ നടത്തിയ ഭക്ഷ്യ സുരക്ഷ പ്രചരണപ്രവര്‍ത്തനങ്ങള്‍ എന്നിവയാണ്‌ മികച്ച ജില്ലയെ തെരഞ്ഞെടുക്കുന്നതിനായി പരിഗണിച്ചത്‌.
അതോടൊപ്പം സംസ്‌ഥാനത്തെ മികച്ച സര്‍ക്കിളുകളായി തെരഞ്ഞെടുത്ത കോഴിക്കോട്‌ ജില്ലയിലെ പേരാമ്പ്ര, കോഴിക്കോട്‌ നോര്‍ത്ത്‌, നാദാപുരം, തിരുവമ്പാടി, കൊയിലാണ്ടി സര്‍ക്കിള്‍ ഓഫീസുകള്‍ക്കും മികച്ച പ്രവര്‍ത്തനം കാഴ്‌ച വച്ച ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരായ സി.എ വിമല്‍, എം.എന്‍ ഷംസിയ, ജോസഫ്‌ കുര്യാക്കോസ്‌ എന്നിവര്‍ക്കുമുള്ള പുരസ്‌കാരങ്ങളും ചടങ്ങില്‍ നല്‍കി. 2023-24 വര്‍ഷവും കോഴിക്കോട്‌ മികച്ച ജില്ലയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Ads by Google
Advertisement
Monday 09 Feb 2026 04.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW