Wednesday, March 11, 2026 Last Updated 1 Min 13 Sec ago English Edition
Todays E paper
Ads by Google
Monday 09 Feb 2026 04.59 AM

മഹല്ല്‌ സംഗമവും സാസ്‌ക്കാരിക സമ്മേളനവും നടത്തി

uploads/news/2026/02/824617/3.jpg

മുക്കം: മസ്‌ജിദു സുബ്‌ഹാന്‍ മുക്കം മഹല്ല്‌ സംഗമവും സാസ്‌കാരിക സമ്മേളനവും സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി ഹിന്ദ്‌ കേരള അമീര്‍ പി. മുജീബ്‌ റഹ്‌മാന്‍ ഉദ്‌ഘാടനം ചെയ്‌തു. പള്ളികള്‍ ആരാധനകപ്പുറം സമകാലീന ലോകത്ത്‌ സാമൂഹ്യ ദൗത്യ നിര്‍വ്വഹണത്തിന്റെ ആത്മിയ പ്രതലമാണന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു.
കാലഘട്ടത്തിലെ സാമൂഹ്യ, സാംസ്‌കാരിക വൈവിധ്യങ്ങള്‍ ഉള്‍കൊണ്ടുള്ള സംഗമമാണിത്‌. മഹല്ലിന്‌ സമൂഹത്തില്‍ വിശാലമായ ധര്‍മ്മം നിര്‍വ്വഹിക്കാനുണ്ട്‌. മസ്‌ജിദുകള്‍ക്ക്‌ കാലഘട്ടത്തില്‍ സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളില്‍ ഒരു പാട്‌ കാര്യങ്ങള്‍ നിര്‍വ്വഹിക്കാനുണ്ട്‌ അദ്ദേഹം പറഞ്ഞു. പ്രവാചകന്റെ അധ്യാപനങ്ങള്‍ മുന്നില്‍ വെച്ച്‌ സമൂഹത്തിനും രാജ്യത്തിനും ഒരു പാട്‌ ഉപഹാരങ്ങള്‍, സേവനങ്ങള്‍ സമര്‍പ്പിക്കാന്‍ ഏറ്റവും സുന്ദരമായ പ്രതലമാണ്‌ പള്ളികളും മഹല്ല്‌ സംവിധാനങ്ങളുമെന്ന്‌ നാം മനസിലാക്കണം. പള്ളികള്‍ അല്ലാഹുവിലേക്കുള്ള വഴിയാണ്‌. ജിവിതം സംസ്‌കരിക്കുന്നതിലും നല്ല സമൂഹത്തെ രൂപപ്പെടുത്തുന്നതിലും പള്ളിയുടെ പങ്ക്‌ മഹത്തരമാണ്‌. പള്ളികള്‍ ആരാധന കേന്ദ്രങ്ങാണ്‌. സാംസ്‌കാരികവും വിജ്‌ഞാനത്തിന്റെ കേന്ദ്രങ്ങളാണ്‌. സമുദായ കേന്ദ്രങ്ങളാണ്‌. അതേസമയം നമസ്‌ക്കാരം നിര്‍വ്വഹിക്കുന്നതോടൊപ്പം സക്കാത്തിന്റെയും കേന്ദ്രമാണ്‌. പ്രവാചകന്‍ സാധിച്ചെടുത്ത സാമൂഹ്യ വിപ്ലവത്തിന്റെ ഏറ്റവും പ്രധാന ഘടകത്തിലേക്ക്‌ കണ്ണ്‌ തുറക്കാന്‍ കഴിയണമെങ്കില്‍ ഇത്തരത്തിലുള്ള വിശാലമായ കാഴ്‌ച്ചപ്പാടുകളുണ്ടാവണം അദ്ദേഹം തുടര്‍ന്ന്‌ പറഞ്ഞു. പ്രമുഖ നോവലിസ്‌റ്റും സാമൂഹ്യ പ്രവര്‍ത്തകനുമായ പി. സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. വെറുപ്പിന്റെ പ്രചരണം മനുഷ്യനെ മനോരോഗിയാക്കുകയാണന്ന്‌ അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി മുക്കം എരീയ പ്രസിഡന്റ്‌ ഇ. ബഷീര്‍ അധ്യക്ഷത വഹിച്ചു. മുക്കം നഗരസഭ കൗണ്‍സിലര്‍മാരായ സുഹ്‌റ വഹാബ്‌, എ.പി മുഹമ്മദ്‌ നസീം, ജസീല അസീസ്‌, ജമാഅത്തെ ഇസ്ലാമി കോഴിക്കോട്‌ ജില്ല പ്രസിഡന്റ്‌ ഫൈസല്‍ പൈങ്ങോട്ടായി, തൃക്കട മണ്ണ ക്ഷേത്ര കമ്മറ്റി പ്രസിഡന്റ്‌ രാജേശന്‍ വെള്ളാരം കുന്നത്ത്‌, മസ്‌ജിദ്‌ സുബ്‌ഹാന്‍ കമ്മറ്റി പ്രസിഡന്റ്‌ ടി.പി.സി മുഹമ്മദാജി, അബ്‌ദുല്‍ റഷീദ്‌ അല്‍ ഖാസിമി, ഐ.പി ഉമ്മര്‍, കെ.ടി ഷരീഫ്‌, ഇ.എന്‍ നസീറ, എം.സി സുബ്‌ഹാന്‍ ബാബു, എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ എസ്‌. കമറുദ്ദിന്‍ സ്വാഗതവും ഡോ.എ അബൂബക്കര്‍ നന്ദിയും പറഞ്ഞു. ഹാദി ഫാമിദ്‌ ഖിറാഅത്ത്‌ നടത്തി. ദേശീയ ഷൂട്ടിങ്‌ മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയ പി.എം ഹാദി ഫാത്തിമയെ ചടങ്ങില്‍ ആദരിച്ചു. മുക്കം സലിമും സംഘത്തിന്റെ ഗസല്‍ സന്ധ്യയും രതീഷ്‌ ചോലക്കലിന്റെ മാപ്പിളപ്പാട്ടും അരങ്ങേറി.

Ads by Google
Advertisement
Monday 09 Feb 2026 04.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW