-->
കോഴിക്കോട്: കേരളത്തിന്റെ ഉത്തരവാദിത്ത ടൂറിസം മേഖലയുടെ നയരൂപീകരണ വേദിയായി ബേപ്പൂര്‍ ആഗോള ഉത്തരവാദിത്ത ടൂറിസം മീറ്റ്.
രണ്ട് ദിവസങ്ങളിലായി മലബാര്‍ മറീന കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന മീറ്റിന്റെ രണ്ടാം ദിനത്തില്‍ ഉത്തരവാദിത്ത ടൂറിസം പ്രസന്റേഷന്‍, കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം വിജയ കഥകള്‍ പരിചയപ്പെടുത്തല്‍, സ്‌ത്രീ സൗഹൃദ ടൂറിസം, ഇന്‍ക്ലൂസീവ് ടൂറിസവും സുസ്‌ഥിര വികസനവും എന്നീ വിഷയങ്ങളില്‍ സെമിനാറുകള്‍ നടന്നു. ഉത്തരവാദിത്ത ടൂറിസം പ്രവൃത്തിപഥത്തില്‍ എന്ന വിഷത്തിന്‍ സിംഗപ്പൂരിലെ സെന്റര്‍ ഫോര്‍ റെസ്‌പോണ്‍സിബിള്‍ ടൂറിസം ഡയറക്‌ടര്‍ കെവിന്‍ ഫുന്‍, അസോസിയേഷന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ആന്‍ഡ് ടൂറിസം കോഓഡിനേറ്റര്‍ ഓഷന്‍ ലെപ്‌ച, ഹിമാചല്‍ പ്രദേശ് ഹോം സ്‌റ്റേ നെറ്റ്വര്‍ക്ക് പ്രതിനിധി രേണു ശര്‍മ, നേപ്പാള്‍ കമ്മ്യൂണിറ്റി ഹോംസ്‌റ്റേ പ്രതിനിധി പുഷ്‌പ താപ, അഡ്വഞ്ചര്‍ ടൂറിസം സിഇഒ ബിനു കുര്യാക്കോസ്, കണ്ണൂര്‍ സീഷെല്‍ ഹോംസ്‌റ്റേ പ്രതിനിധി ഇ വി ഹാരിസ് എന്നിവര്‍ സംസാരിച്ചു.
ലിംഗസമത്വ സ്‌ത്രീസൗഹൃദ ടൂറിസം എന്ന വിഷയത്തില്‍ കേരള യു എന്‍ വുമണ്‍ സ്‌റ്റേറ്റ് കോഓഡിനേറ്റര്‍ ഡോ. പീജ രാജന്റെ നേതൃത്വത്തില്‍ പാനല്‍ ചര്‍ച്ച നടന്നു. യു.എന്‍ വുമണ്‍ ഇന്ത്യ ദേശീയ പ്രോഗ്രാം മാനേജര്‍ വേദ ഭരദ്വജ, കമ്മ്യൂണിറ്റി ഹോംസ്‌റ്റേ നെറ്റ്‌വര്‍ക്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആയുഷ പ്രസെയിന്‍, മൊറാത്തുവ യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രഫസര്‍ നിര്‍മല രണസിംഗെ, ഇമ്പീരിയന്‍സ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട് സിഇഒ ദിലിപ് കുമാര്‍, ട്രാവല്‍ എക്‌സ്പേര്‍ട്ട് കോമള്‍ ദരീറ എന്നിവര്‍ സംസാരിച്ചു. സുസ്‌ഥിര വികസനത്തിന് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ടൂറിസം എന്ന വിഷത്തില്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍ സി.ഇ.ഒ കെ. രൂപേഷ് കുമാറിന്റെ നേതൃത്വത്തില്‍ പാനല്‍ ചര്‍ച്ച നടന്നു.
കമ്മ്യൂണിറ്റി ഹോംസ്‌റ്റേ നെറ്റ്‌വര്‍ക്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആയുഷ പ്രസെയിന്‍, ഐ.സി.ആര്‍.ടി ?ോബല്‍ ഡയറക്‌ടര്‍ മനിഷ പാണ്ഡെ, സസ്‌റ്റെനബിള്‍ ട്രാവല്‍ പാര്‍ട്‌നര്‍ഷിപ്പ് പ്രതിനിധി അനിക്ക് സന്‍സോണി, ഉത്തരവാദിത്ത ടൂറിസം സ്‌റ്റേറ്റ് റിസോഴ്‌സ് പേഴ്‌സണ്‍മാരായ ഇന്ദു കൃഷ്‌ണന്‍, ഗീതു മോഹന്‍ദാസ് തുടങ്ങിയവര്‍ സംസാരിച്ചു.
കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം വിജയ കഥകള്‍ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി കേരളത്തിലെ വനിതാസൗഹൃദ ടൂറിസം നെറ്റ്‌വര്‍ക്ക്, കേരളത്തിലെ ഉത്തരവാദിത്ത ടൂറിസത്തില്‍ ടൂറിസം വ്യവസായത്തിന്റെ പങ്ക്, വിജയകരമായ ടൂറിസം കേന്ദ്രം ബേക്കല്‍, ഉത്തരവാദിത്ത ടൂറിസം ബേപ്പൂര്‍ സുവനീര്‍, കേരള ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റി കേരള അഗ്രിടൂറിസം നെറ്റ്‌വര്‍ക്ക്, പശ്‌ചിമഘട്ടം, കവ്വായി സ്‌റ്റോറീസ് എന്നീ വിഷയങ്ങളില്‍ പ്രസന്റേഷനുകള്‍ ഉണ്ടായി. ഐ.സി.ആര്‍.ടി ?ോബല്‍ ഡയറക്‌ടര്‍ മനിഷ പാണ്ഡെയുടെ നേതൃത്വത്തില്‍ സുസ്‌ഥിര മാര്‍ക്കറ്റിംഗ് ഉത്തരവാദിത്തപരവും ഉള്‍ക്കൊള്ളുന്നതുമായ ടൂറിസം വികസനത്തിലെ സാധ്യതകള്‍ എന്ന വിഷയത്തില്‍ പാനല്‍ ഡിസ്‌കഷന്‍ നടന്നു.
ഗ്രീന്‍ ട്രാവലര്‍ മീഡിയ പബ്ലിഷിങ് ഡയറക്‌ടര്‍ റിച്ചാര്‍ഡ് ഹാമണ്ട് വിഷയാവതരണം നടത്തി. മെല്‍ബണ്‍ സിഎം കമ്മ്യൂണിക്കേഷന്‍സ് ഡയറക്‌ടര്‍ കാസി മീഡ്, സ്‌റ്റാര്‍ക്ക് കമ്മ്യൂണിക്കേഷന്‍സ് എക്‌സിക്യൂട്ടീവ് ക്രിയേറ്റീവ് ഡയറക്‌ടര്‍ ഷെല്‍ട്ടണ്‍ പിനീറോ, ഡെക്‌സിയന്‍ ഇന്ത്യ സബ്‌ജക്‌റ്റ് മാറ്റര്‍ എക്‌സ്പേര്‍ട്ട് രാജന്‍ റായ്, കെ.ടി.എം മാനേജിങ് കമ്മിറ്റി അംഗം വാഞ്ചീശ്വരന്‍, വെബ് സിആര്‍എസ് സ്‌ഥാപകന്‍ നീല്‍കാന്ത് പരരത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
രണ്ട് ദിവസങ്ങളിലായി നടന്ന സമ്മേളനത്തിന്റെ ആദ്യദിനത്തില്‍ ഉത്തരവാദിത്ത ടൂറിസവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു. ഇന്ത്യയിലും വിദേശത്തുമുള്ള 20 പ്രഭാഷകര്‍ ഉള്‍പ്പെടെ 150 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. കോണ്‍ഫറന്‍സിന്റെ ഭാഗമായി പദ്ധതി പ്രദേശത്തെ ആര്‍.ടി യൂണിറ്റ് സന്ദര്‍ശനങ്ങളും എക്‌സ്പീരിയന്‍സ് ടൂറിസം പാക്കേജുകളും ഒരുക്കിയിരുന്നു. ബേപ്പൂരിനെ സ്‌ത്രീ സൗഹൃദ അന്താരാഷ്ര്‌ട ഉത്തരവാദിത്ത ടൂറിസം ഡെസ്‌റ്റിനേഷനാക്കി മാറ്റുക എന്ന ലക്ഷ്യവും സമ്മേളനത്തിലൂടെ പ്രാവര്‍ത്തികമായി.
ടൂറിസം ക്ലബ് അംഗങ്ങള്‍, കേരള റെസ്‌പോണ്‍സിബിള്‍ ടൂറിസം മിഷന്‍ സൊസൈറ്റിയുടെ വുമണ്‍ ഫ്രണ്ട്‌ലി നെറ്റ്‌വര്‍ക്ക് അംഗങ്ങള്‍, ആര്‍.ടി യൂണിറ്റുകള്‍, സ്‌റ്റോറി ടെല്ലര്‍മാര്‍, കമ്യൂണിറ്റി ടൂര്‍ ഗൈഡുകള്‍ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.