-->
മാന്നാര്‍: പരുമല ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ യാത്രയയപ്പ് സമ്മേളനവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു. വിരമിക്കുന്ന ഹിന്ദി അധ്യാപിക പി.എന്‍. ബിനുവിനും, ക്ലര്‍ക്ക് സുരേഷ് കുമാര്‍ വി. എന്നിവര്‍ക്കും സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പുംഅനുമോദനവും നടത്തി. മാത്യു ടി. തോമസ് എം.എല്‍.എ ഉദ്‌ഘാടനം ചെയ്‌തു. കവിയും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ എം.ആര്‍. രേണുകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
ജനപ്രതിനിധികളെ ചടങ്ങില്‍ ആദരിച്ചു. കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി ആര്‍.പണിക്കര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. ഫ്രാന്‍സിസ് വി. ആന്റണി, പഞ്ചായത്ത് അംഗങ്ങളായ ശിവദാസ് യു. പണിക്കര്‍, ലളിത പ്രഹ്ലാദന്‍, സജി എ.എന്‍, മായാ അനില്‍കുമാര്‍, ലിസി സില്‍വസ്‌റ്റര്‍ എന്നിവര്‍ ആദരവ് ഏറ്റുവാങ്ങി. വിദ്യാഭ്യാസ-സാംസ്‌കാരിക രംഗത്തെ മികച്ച സംഭാവനകള്‍ക്ക് ഡോ. രാജേഷ് ആര്‍.വി, മഹേഷ് കെ.എ , അവാര്‍ഡ് ജേതാവ് എന്‍.എസ്. സുമേഷ് കൃഷ്‌ണന്‍, എന്‍.ജി. ശ്രീകുമാര്‍ എന്നിവരെയും, കായിക പരിശീലകരായ ഗോപകുമാര്‍, രാജ്‌കുമാര്‍, കൃഷ്‌ണ രാംദാസ്, വിനോദ് ബാബു എന്നിവരെയും അനുമോദിച്ചു.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സ്‌കൂളിലെ ബെസ്‌റ്റ് ഔട്ട്‌ഗോയിങ് സ്‌റ്റുഡന്റായി തെരഞ്ഞെടുക്കപ്പെട്ട അതുല്യ ഫ്രാന്‍സിസ്, എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നതവിജയം നേടിയ ബെനിറ്റ ബെനഡിക്‌റ്റ് , ശിശിര സുരേഷ് എന്നിവര്‍ വിവിധ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ അര്‍ജുന്‍ .പി , ശ്രീലക്ഷ്‌മി ജയപ്രകാശ്, ദേവിക ഹരികുമാര്‍, ആദര്‍ശ്.എസ് രവീന്ദ്രന്‍, രഞ്‌ജിത്ത് .ജെ എന്നിവരും എന്‍ഡോവ്‌മെന്റുകള്‍ക്ക് അര്‍ഹരായി. കൂടാതെ വിവിധ ക്ലാസ്സുകളില്‍ മികച്ച പ്രകടനം കാഴ്‌ചവെച്ച ഒട്ടേറെ വിദ്യാര്‍ത്ഥികളും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.പി.ടി.എ പ്രസിഡന്റ് സലീം ടി.ജെ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ലീന.ജെ പ്രഥമാധ്യാപിക മിനി .കെ, സുസ്‌മിത ആര്‍. നായര്‍, അഞ്‌ജലി ആര്‍, ഗീതാ ഗോപാ ലകൃഷ്‌ണന്‍, ബി.സി രാജു, എം.എന്‍ രാജേന്ദ്രന്‍, രശ്‌മി കെ. ആര്‍ എന്നിവര്‍ പ്രസംഗിച്ചു.