-->
ആലപ്പുഴ: ബോധവല്‍ക്കരണങ്ങളും വാഹനപരിശോധനകളും വ്യാപകമാക്കിയ തോടെ ജില്ലയില്‍ റോഡപകടങ്ങളില്‍ കുറവ്. 2024, 2025 വര്‍ഷങ്ങളില്‍ അപകടങ്ങള്‍ കുറയുന്ന പ്രവണതയാണു 2019 മുതലുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കോവിഡ് കാരണം ലോക്‌ഡൗണിലായിരുന്ന 2020ലാണു കുറവ് അപകടങ്ങളും മരണവുമു ണ്ടായത്. അതുകഴിഞ്ഞാല്‍ കുറവ് അപകടമരണമുണ്ടായത് 2025ലാണ്.
ഏഴു വര്‍ഷങ്ങള്‍ക്കിടെ ജില്ലയിലെ റോഡുകളില്‍ പൊലിഞ്ഞത് 2251 ജീവനുകളാണ്. അതായത് ഓരോ മാസവും ശരാശരി 27 ജീവനുകള്‍. 2019 മുതലുള്ള വര്‍ഷങ്ങളിലാണു ജില്ലയിലെ റോഡുകളില്‍ ഇത്രയും ജീവന്‍ പൊലിഞ്ഞത്. ഇക്കാലയളവില്‍ റോഡ് അപകടങ്ങളെത്തുടര്‍ന്ന് 24,806 കേസുകളാണു പോലീസ് റജിസ്‌റ്റര്‍ ചെയ്‌തത്. ഈ അപകടങ്ങളില്‍ 28,344 പേര്‍ക്കു പരുക്കേറ്റു.
മുന്‍പു ദേശീയപാതയിലാണു കൂടുതല്‍ അപകടങ്ങള്‍ ഉണ്ടായത് എങ്കില്‍ 2021നു ശേഷം ഗ്രാമീണപാതകളിലാണു കൂടുതല്‍ അപകടമരണങ്ങള്‍. മുന്‍പും ഗ്രാമീണ പാതകളില്‍ അപകടങ്ങളുടെ എണ്ണം കൂടുതലായിരുന്നെങ്കിലും ചെറുപാതകളില്‍ വാഹനങ്ങളുടെ വേഗം കുറവാകു മെന്നതിനാല്‍ അപകടത്തില്‍ മരിക്കുന്നതും പരുക്കേല്‍ക്കുന്നതും കുറവായിരുന്നു.ദേശീയ, സംസ്‌ഥാനപാതകളിലെ അപകടങ്ങളില്‍ കൂടുതലും മുന്‍പിലെ വാഹനത്തെ അശ്രദ്ധമായി മറികടക്കുന്നതു കാരണമാകുന്നുണ്ട്. ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി വേണ്ടത്ര മുന്നറിയിപ്പു ബോര്‍ഡുകളും രാത്രിയില്‍ വെളിച്ചവുമില്ലാതെ വാഹനങ്ങള്‍ വഴിതിരിച്ചു വിട്ടതും അപകടങ്ങള്‍ക്കു കാരണമായി. ദീര്‍ഘദൂര യാത്രയില്‍ റോഡിനെക്കുറിച്ചു വ്യക്‌തമായ ധാരണയില്ലാത്തവര്‍ അമിതവേഗമെടുക്കുന്നതും ഡ്രൈവര്‍ ഉറങ്ങിപ്പോകുന്നതും കാരണവും അപകടങ്ങളുണ്ടായി. റോഡിന്റെ സ്‌ഥിതി കണക്കിലെടുത്തു സ്വയം വേഗനിയന്ത്രണം ഏര്‍പ്പെടുത്തുകയും ശ്രദ്ധയോടെ വാഹനം ഓടിക്കുകയും ചെയ്‌താല്‍ അപകടങ്ങള്‍ കുറയ്‌ക്കാമെന്നു പോലീസ് പറയുന്നു.