Wednesday, March 11, 2026 Last Updated 6 Min 19 Sec ago English Edition
Todays E paper
Ads by Google
Sunday 08 Feb 2026 11.09 AM

പടിഞ്ഞാറത്തറ-പൂഴിത്തോട്‌ റോഡ്‌; ജനകീയ കര്‍മ സമിതി പദയാത്ര നടത്തി

uploads/news/2026/02/824516/2.jpg

കല്‍പ്പറ്റ: പടിഞ്ഞാറത്തറ-പുഴിത്തോട്‌ ചുരം ബദല്‍ പാത യാഥാര്‍ഥ്യമാക്കുന്നതിന്‌ ടൈം ലൈന്‍ നിശ്‌ചയിക്കണമെന്ന്‌ ടി. സിദ്ദിഖ്‌ എംഎല്‍എ. ബദല്‍പാത നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനുള്ള തടസങ്ങള്‍ നീക്കുന്നതിന്‌ ഭരണാധികാരികളുടെ സജീവ ഇടപെടല്‍ ആവശ്യപ്പെട്ട്‌ പടിഞ്ഞാറത്തറ-പൂഴിത്തോട്‌ ജനകീയ കര്‍മ സമിതി താമരശേരി ചുരത്തില്‍ നടത്തിയ പദയാത്രയുടെ ഉദ്‌ഘാടനം ലക്കിടിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
താമരശേരി ചുരത്തില്‍ അടിക്കടി ഉണ്ടാകുന്ന ഗതാഗതതടസം വയനാട്‌-കോഴിക്കോട്‌ റൂട്ടില്‍ യാത്രക്കാരെ ഗതികേടിലാക്കുന്ന പശ്‌ചാത്തലത്തില്‍ ബദല്‍ പാതകള്‍ അനിവാര്യതയാണ്‌. പരിഗണനയിലുള്ള ബദല്‍ പാതകളില്‍ പടിഞ്ഞാറത്തറ-പൂഴിത്തോട്‌ റോഡിന്‌ പ്രാമുഖ്യം നല്‍കണം. ഈ പാതയുടെ നിര്‍മാണം 1994ല്‍ തുടങ്ങിയതാണ്‌. 70 ശതമാനം പ്രവൃത്തി നടത്തി. വനത്തിലൂടെ 8.25 കിലോമീറ്റര്‍ പാത നിര്‍മിക്കുന്നതിന്‌ ഭൂമി വിട്ടുകിട്ടാത്തതാണ്‌ നിര്‍മാണം പൂര്‍ത്തിയാക്കുന്നതിന്‌ മുഖ്യ തടസം. ഇത്‌ ഒഴിവാക്കുന്നതിന്‌ ബന്ധപ്പെട്ട കേന്ദ്ര മന്ത്രാലയത്തില്‍ സമ്മര്‍ദം ചെലുത്താന്‍ സംസ്‌ഥാന ഭരണത്തിന്‌ നേതൃത്വം നല്‍കുന്നവര്‍ തയാറാകണം. പൂഴിത്തോട്‌ ബദല്‍ പാതയുടെ അന്തിമ ഡിപിആര്‍ വേഗത്തില്‍ തയാറാക്കി പാരിസ്‌ഥിതിക അനുമതിക്ക്‌ സമര്‍പ്പിക്കണം. ചിപ്പിലിത്തോട്‌-മരുതിലാവ്‌-തളിപ്പുഴ ചുരം ബൈപാസ്‌ നിര്‍മാണത്തിന്‌ അധികാരികള്‍ പ്രാധാന്യം നല്‍കണമെന്നും സിദ്ദിഖ്‌ പറഞ്ഞു.
ജനകീയ കര്‍മ സമിതി ചെയര്‍പേഴ്‌സണ്‍ ശകുന്തള ഷണ്‍മുഖന്‍ അധ്യക്ഷത വഹിച്ചു. താമരശേരി ചുരം ബദല്‍ പാതയായി 30 വര്‍ഷം മുമ്പ്‌ സംസ്‌ഥാന സര്‍ക്കാര്‍ അംഗീകരിച്ച പടിഞ്ഞാറത്ത-പൂഴിത്തോട്‌ റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാകാത്തത്‌ ദൗര്‍ഭാഗ്യകരമാണെന്ന്‌ അവര്‍ പറഞ്ഞു. സംസ്‌ഥാനം മാറിമാറി ഭരിച്ച മുന്നണികള്‍ പൂഴിത്തോട്‌ റോഡ്‌ നിര്‍മാണത്തിലെ തടസങ്ങള്‍ നീക്കുന്നതില്‍ ശ്രദ്ധ ചെലുത്തിയില്ല. റോഡ്‌ പ്രവൃത്തിക്ക്‌ വനഭൂമി വിട്ടുകിട്ടുന്നതിന്‌ 2016നു ശേഷം സംസ്‌ഥാനത്തുനിന്ന്‌ ബന്ധപ്പെട്ട കേന്ദ്ര മന്ത്രാലയത്തിലേക്ക്‌ ഒരു കത്തുപോലും പോയില്ല. റോഡ്‌ നിര്‍മാണത്തിന്‌ ഉപയോഗപ്പെടുത്തേണ്ട വനഭൂമിക്കുപകരം 104 ഏക്കര്‍ സ്‌ഥലം പഞ്ചായത്തുകള്‍ വനം വകുപ്പിന്‌ കൈമാറിയതാണെന്നും അവര്‍ കൂട്ടിചേര്‍ത്തു.

Ads by Google
Advertisement
Sunday 08 Feb 2026 11.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW