-->
കല്‍പ്പറ്റ: ഹരിത കേരളം മിഷന്‍ പരിസ്‌ഥിതി പുനസ്‌ഥാപന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന നെറ്റ് സീറോ കാര്‍ബണ്‍ ജനങ്ങളിലൂടെ ക്യാമ്പയിനിന്റെ ഭാഗമായി അപ്പപ്പാറ മോഡല്‍ ഫോറസ്‌റ്റ് സേ്‌റ്റഷനെ കാര്‍ബണ്‍ നെഗറ്റീവ് സ്‌ഥാപനമായി പ്രഖ്യാപിച്ചു.
സ്‌ഥാപന പരിധിയിലെ മരങ്ങളുടെ എണ്ണം, ഉയരം, വീതി, പ്രായം എന്നിവ ആപ്പ് മുഖേന കണക്കാക്കിയും ജല ഉപഭോഗം, ഉത്‌പാദിപ്പിക്കുന്ന മാലിന്യത്തിന്റെ അളവ്, ദ്രവ മാലിന്യത്തിന്റെ അളവ് എന്നിവ വിശകലനം ചെയ്‌തുമാണ് പ്രഖ്യാപനം നടത്തിയത്. കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയുടെ സഹായത്തോടെ വികസിപ്പിച്ച മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് പഠനം നടത്തിയത്.
കാര്‍ബണ്‍ ഡയോക്‌സൈഡ്, മീഥേന്‍, നൈട്രെസ് ഓക്‌സൈഡ് എന്നിവയുടെ പുറന്തള്ളല്‍ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ ഹരിത കേരളം മിഷന്‍ നടപ്പാക്കുന്ന കാമ്പയിനാണ് നെറ്റ് സീറോ കാര്‍ബണ്‍ ജനങ്ങളിലൂടെ. അന്തരീക്ഷത്തില്‍ ഹരിതഗൃഹ വാതകങ്ങളുടെ അളവ് തുല്യതാവസ്‌ഥയിലെത്തിച്ച് 2050 ഓടെ സംസ്‌ഥാനത്തെ നെറ്റ് സീറോ കാര്‍ബണ്‍ നിലയിലെത്തിക്കുകയാണ ക്യാമ്പയിന്‍ ലക്ഷ്യം.
മോഡല്‍ ഫോറസ്‌റ്റ് സേ്‌റ്റഷനില്‍ നടന്ന പരിപാടിയില്‍ തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് അഞ്‌ജു ബാലകൃഷ്‌ണന്‍ പ്രഖ്യാപനം നടത്തി സര്‍ട്ടിഫിക്കറ്റ് കൈമാറി. വാര്‍ഡ് അംഗം എം.ആര്‍. രാജേഷ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി റേഞ്ച് ഫോറസ്‌റ്റ് ഓഫീസര്‍ ജയേഷ് ജോസഫ്, ഹരിത കേരളം മിഷന്‍ ഇന്റേണ്‍ സാന്ദ്ര തോമസ് പങ്കെടുത്തു.