Wednesday, March 11, 2026 Last Updated 0 Min 4 Sec ago English Edition
Todays E paper
Ads by Google
Sunday 08 Feb 2026 11.08 AM

കൂടുതല്‍ ക്ഷേമപെന്‍ഷന്‍ കേരളത്തില്‍: ജോസ്‌ കെ. മാണി

uploads/news/2026/02/824511/3.jpg

അടൂര്‍: എല്‍.ഡി.എഫ്‌ ഭരിച്ച കഴിഞ്ഞ പത്ത്‌ വര്‍ഷക്കാലമായി ഇവിടെ ഒരു വര്‍ഗീയ സംഘര്‍ഷവും നടന്നിട്ടില്ലെന്ന്‌ ജാഥാ ക്യാപ്‌റ്റന്‍ ജോസ്‌.കെ.മാണി . എല്‍.ഡി.എഫ്‌ വികസന ജാഥയ്‌ക്ക് അടൂരില്‍ നല്‌കിയ സ്വീകരണത്തിന്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വര്‍ഗീയ കലാപം രൂപപ്പെടുത്താന്‍ എല്ലാ സാഹചര്യങ്ങളും ഉണ്ട്‌.അങ്ങനെയുള്ള വര്‍ഗീയ കക്ഷികള്‍ക്ക്‌ കലാപം ഉണ്ടാക്കണമെന്നാഗ്രഹവും ഉണ്ട്‌. പക്ഷെ തല പൊക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ അനുവദിക്കില്ല എന്നതുകൊണ്ടുമാത്രമാണ്‌ സമാധാനം പുലരുന്നത്‌.പാവപ്പെട്ടവരെ ചേര്‍ത്ത്‌ പിടിച്ചത്‌ ഇടത്‌പക്ഷമാണ്‌. കേന്ദ്രം സാമ്പത്തീകമായി കേരളത്തെ ഞെരുക്കികൊണ്ടിരിക്കുകയാണ്‌. എന്നിട്ടും തനതായ വരുമാനം കണ്ടെത്തി ജനങ്ങള്‍ക്ക്‌ ക്ഷേമ പെന്‍ഷന്‍ ഉള്‍പ്പടെ നല്‌കാന്‍ കഴിഞ്ഞു.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ക്ഷേമപെന്‍ഷന്‍ നല്‌കുന്നത്‌ കേരളത്തിലാണ്‌. അടൂര്‍ നിയോജക മണ്ഡത്തില്‍ ലൈഫ്‌മിഷന്‍ പദ്ധതി പ്രകാരം 4827 വീടുകള്‍ നല്‌കിയതായും ജോസ്‌ കെ മാണി പറഞ്ഞു.
കെ.എസ്‌.ആര്‍.ടി.സി ജംഗ്‌ഷനില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി സ്‌പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷനായി രുന്നു. സി.പി.എം സംസ്‌ഥാന സെക്രട്ടേറിയറ്റംഗം പി.കെ. ബിജു, കെ.കെ.ഷൈലജ, സി.പി.എം ജില്ലാ സെക്രട്ടറി രാജു എബ്രഹാം, പ്രമോദ്‌ നാരായണന്‍ എ .എല്‍ .എ, കെ.പി.ഉദയഭാനു, ഡി.സജി, എ.പി.ജയന്‍, മുന്‍ .എം .എല്‍ .എ ആര്‍.ഉണ്ണികൃഷ്‌ ണപിള്ള, സനല്‍കുമാര്‍, അരുണ്‍ കെ.എസ്‌.മണ്ണടി, പി.പി ജോര്‍ജ്‌കുട്ടി, നജീം മുരുപ്പേല്‍, അനില്‍ അമ്പാടി എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Sunday 08 Feb 2026 11.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW