-->
പത്തനംതിട്ട: കാതോലിക്കേറ്റ് കോളേജ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിസിക്കല്‍ എജുക്കേഷന്റെയും കോളേജ് യൂണിയന്റെയും സംയുക്‌ത ആഭിമുഖ്യത്തില്‍ നടത്തിയ ആനുവല്‍ അത്‌ലറ്റിക് മീറ്റ് കെ.എ.പി തേഡ് കേരള ബറ്റാലിയന്‍ അസിസ്‌റ്റന്റ് കമാന്‍ഡന്‍സ് കെ.എ ബഷീര്‍ ഉദ്‌ഘാടനം ചെയ്‌തു.
കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സിന്ധു ജോണ്‍സ് അധ്യക്ഷയായിരുന്നു.ക്യാപ്‌റ്റന്‍ ജിജോ കെ. ജോസഫ് ,കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ.സ്‌മിതാ സാറാ പടിയറ, ബര്‍സാര്‍ ഡോ.ബിനോയ് തോമസ്, ബിജി കുഞ്ചാക്കോ, സരീര്‍ .എ. എസ് കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ആഷ്‌മി മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.
പത്തനംതിട്ട മുന്‍സിപ്പാലിറ്റി ക്ഷേമകാര്യ സ്‌റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ അന്‍സര്‍ മുഹമ്മദ്, വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു.