Wednesday, March 11, 2026 Last Updated 0 Min 54 Sec ago English Edition
Todays E paper
Ads by Google
Sunday 08 Feb 2026 11.08 AM

പമ്പാ മണല്‍പ്പുറം ഒരുങ്ങി, മാരാമണ്‍ കണ്‍വന്‍ഷന്‍ ഇന്ന്‌ തുടക്കം

uploads/news/2026/02/824509/1.jpg

കോഴഞ്ചേരി: പ്രസിദ്ധ ക്രിസ്‌തീയ ആത്മീയ സംഗമം മാരാമണ്‍ കണ്‍വന്‍ഷന്‌ ഇന്ന്‌ തുടക്കം കുറിക്കും. ഒരാഴ്‌ചക്കാലം നീണ്ട്‌ നില്‍ക്കുന്ന കണ്‍വന്‍ഷന്റെ 131-മത്‌ മഹായോഗം പമ്പാ നദിയിലെ മാരാമണ്‍ മണല്‍പ്പുറത്ത്‌ ഒരുക്കുന്ന വിശാലമായ പന്തലില്‍ ആരംഭിക്കും. 8 നാള്‍ നീളുന്ന വചന പ്രഘോഷണം 15ന്‌ സമാപിക്കും. ഇന്ന്‌ ഉച്ചയ്‌ക്ക് 2.30 ന്‌ മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭ പരമാദ്ധ്യക്ഷന്‍ ഡോ. തിയഡോഷ്യസ്‌ മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ കണ്‍വന്‍ഷന്‍ ഉദ്‌ഘാടനം ചെയ്യും. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ്‌ ഡോ. ഐസക്ക്‌ മാര്‍ ഫിലക്‌സിനോസ്‌ എപ്പിസ്‌കോപ്പാ അദ്ധ്യക്ഷത വഹിക്കും. പ്ര?ഫ. ഡോ. ക്ലിയോഫസ്‌ ജെ. ലാറു പ്രസംഗിക്കും. മാര്‍ത്തോമ്മാ സഭയിലെ ബിഷപ്പുമാരെ കൂടാതെ റവ. മോളോ വില്‍സന്‍ മെസവാന്‍ഡിലേ (സൗത്ത്‌ ആഫ്രിക്ക), ബിഷപ്പ്‌ ഡോ. പോള്‍ സ്വരൂപ്‌ (ന്യൂഡല്‍ഹി) എന്നിവര്‍ മുഖ്യ പ്രസംഗകരായിരിക്കും. വിവിധ ദിവസങ്ങളിലെ യോഗങ്ങളില്‍ സഹോദരി സഭകളിലെ ബിഷപ്പുമാരും പ്രഭാഷകരും നേതൃത്വം നല്‍കും.
തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 7.30ന്‌ ബൈബിള്‍ ക്ലാസുകള്‍ പന്തലില്‍ നടക്കും. കുട്ടികള്‍ക്കുള്ള യോഗം സി.എസ്‌.എസ്‌.എമ്മിന്റെ നേതൃത്വത്തില്‍ രാവിലെ 7.30 മുതല്‍ 8.30 വരെ കുട്ടിപ്പന്തലില്‍ ക്രമീകരിക്കും. സായാന്നയോഗങ്ങള്‍ വൈകിട്ട്‌ 6 ന്‌ ഗാനശുശ്രൂഷയോടുകൂടി ആരംഭിച്ച്‌ 7.30ന്‌ സമാപിക്കും. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ്‌ 2.30ന്‌ കുടുംബവേദി യോഗങ്ങളും ക്രമീകരിക്കും. കുടുംബവേദി യോഗങ്ങളില്‍ ഡോ.ജിറ്റി ജോര്‍ജ്‌ , റവ. ഫാ. എഡേ്വര്‍ഡ്‌ ജോര്‍ജ്‌ എന്നിവര്‍ പ്രസംഗിക്കും. ബുധനാഴ്‌ച്ച രാവിലെ 10നു ചേരുന്ന എക്യുമെനിക്കല്‍ സമ്മേളനത്തില്‍ ശ്രേഷ്‌ഠ ബസേലിയോസ്‌ ജോസഫ്‌ കാതോലിക്കാ ബാവ മുഖ്യ സന്ദേശം നല്‍കും. ഉച്ചകഴിഞ്ഞു 2.30ന്‌ ചേരുന്ന സാമൂഹിക തിന്മകള്‍ക്കെതിരായ യോഗത്തില്‍ തൃശ്ശൂര്‍ അതിരൂപത ബിഷപ്പ്‌ ടോണി നീലങ്കാവില്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും.
വ്യാഴം മുതല്‍ ശനി ദിവസങ്ങളില്‍ വൈകിട്ട്‌ 4 ന്‌ പന്തലില്‍ ഒരുക്കുന്ന യുവവേദി യോഗങ്ങളില്‍ റവ. ഫാ. അലക്‌സാണ്ടര്‍ കുര്യന്‍, ജോസ്‌ പനച്ചിപ്പുറം, ഡോ. യശ്വിന്‍ കെ. തോമസ്‌ എന്നിവര്‍ പ്രസംഗിക്കും. ബുധന്‍ മുതല്‍ ശനി വരെ വൈകിട്ട്‌ 7.30 മുതല്‍ 9 വരെയുള്ള സമയം ഭാഷാ അടിസ്‌ഥാനത്തിലുള്ള മിഷന്‍ ഫീല്‍ഡ്‌ കൂട്ടായ്‌മകള്‍ ഹിന്ദി , ഒഡിയ, തെലുങ്ക്‌, തമിഴ്‌, കന്നഡ എന്നീ ക്രമത്തില്‍ പ്രത്യേക യോഗങ്ങളായി നടക്കും.
വ്യാഴാഴ്‌ച ഉച്ചകഴിഞ്ഞ്‌ 2.30 മുതല്‍ 4 വരെ സന്നദ്ധ സുവിശേഷ സംഘത്തിന്റെയും, വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ 2.30 മുതല്‍ 4 വരെ സേവികാസംഘത്തിന്റെയും പ്രത്യേക യോഗങ്ങളാണ്‌. സേവികാ സംഘം യോഗത്തില്‍ ഡോ. മ്യൂസ്‌ മേരി ജോര്‍ജ്‌ പ്രസംഗിക്കും. ശനിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ 2.30 ന്‌ കണ്‍വന്‍ഷന്‍ സംഘാടകരായ മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗസംഘം മിഷനറി യോഗം .
സുവിശേഷ വേലയ്‌ക്കായി സമര്‍പ്പിക്കപ്പെട്ടവര്‍ക്കുള്ള പ്രതിഷ്‌ഠാ ശുശ്രൂഷ വെള്ളിയാഴ്‌ച രാവിലെ 7.30 ന്‌ 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും ശനിയാഴ്‌ച രാവിലെ 7.30 ന്‌ 12 വയസ്സിന്‌ മുകളിലുള്ള കുട്ടികള്‍ക്കും വേണ്ടിയുള്ളത്‌ കോഴഞ്ചേരി സെന്റ്‌തോമസ്‌ മാര്‍ത്തോമ്മാ പള്ളിയില്‍ നടക്കും. സമാപന ദിവസമായ 15 ന്‌ രാവിലെ 7.30 ന്‌ മാരാമണ്‍, കോഴഞ്ചേരി, ചിറയിറമ്പ്‌, പള്ളികളില്‍ കുര്‍ബ്ബാനയ്‌ക്ക് തിരുമേനിമാര്‍ നേതൃത്വം നല്‍കും. ഉച്ച കഴിഞ്ഞ്‌ 2.30 ന്‌ സമാപന സമ്മേളനത്തില്‍ മാര്‍ത്തോമ്മാ സുവിശേഷപ്രസംഗസംഘം പ്രസിഡന്റ്‌ ഡോ. ഐസക്‌ മാര്‍ ഫിലക്‌സിനോസ്‌ എപ്പിസ്‌കോപ്പാ അദ്ധ്യക്ഷത വഹിക്കും. ഡോ.തിയഡോഷ്യസ്‌ മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ സമാപന സന്ദേശം നല്‍കും. മാര്‍ത്തോമ്മാ സഭയുടെ സംഗീതസംവേദന വിഭാഗമായ ഡിപ്പാര്‍ട്‌മെന്റ്‌ ഓഫ്‌ സേക്രഡ്‌ മ്യൂസിക്‌ ആന്‍ഡ്‌ കമ്മ്യൂണിക്കേഷന്‍ നേതൃത്വത്തിലുള്ള 101 അംഗ ഗായക സംഘം ഗാനശുശ്രൂഷക്ക്‌ നേതൃത്വം നല്‍കും.
ഉദ്‌ഘാടന യോഗത്തിലും വെള്ളി, ശനി, ഞായര്‍ രാവിലത്തെ യോഗങ്ങളിലും സ്‌തോത്രകാഴ്‌ച ശേഖരിക്കും. പ്രധാന പന്തലും കുട്ടി പന്തലും ചാപ്പലും , മണല്‍പ്പുറത്തേക്കുള്ള 3 താല്‌ക്കാലിക പാലങ്ങളുടെ നിര്‍മ്മാണവും ഉള്‍പ്പടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മാര്‍ത്തോമ്മാ സുവിശേഷപ്രസംഗസംഘം ജനറല്‍ സെക്രട്ടറി റവ.എബി കെ ജോഷ്വ അറിയിച്ചു.
പരിസ്‌ഥിതി
സൗഹൃദം മണല്‍പ്പുറം

ജനലക്ഷങ്ങള്‍ പങ്കെടുക്കുന്ന മാരാമണ്‍ മഹായോഗത്തില്‍ യാതൊരു പരിസ്‌ഥിതി മലിനീകരണവും സംഭവിക്കാത്തവിധത്തില്‍ ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്‌.ഹരിത നിയമാവലി അനുസരിച്ചാണ്‌ കണ്‍വന്‍ഷന്‍ ക്രമീകരണങ്ങള്‍ . പമ്പാനദിയും മണല്‍തിട്ടയും പരിസരപ്രദേശങ്ങളും മാലിന്യവിമുക്‌തമായി സൂക്ഷിക്കുവാനുള്ള ക്രമീകരണങ്ങള്‍ കണ്‍വന്‍ഷന്‍ സംഘാടകരും പ്രാദേശിക ഭരണകൂടവും ചേര്‍ന്ന്‌ നടത്തുന്നുണ്ട്‌ .
സമീപ സെന്ററുകളിലെ ഇടവകകളുടെ നേതൃത്വത്തില്‍ ഒരുലക്ഷം പേരെ ഉള്‍ക്കൊള്ളാവുന്ന പരിസ്‌ഥിതി സൗഹൃദ പന്തലിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. കോഴഞ്ചേരിയും മാരാമണ്ണും ചുറ്റുപാടുകളിലുള്ള 32 ഇടവകകളിലെ ജനങ്ങള്‍ ചേര്‍ന്നാണ്‌ പ്രധാന പന്തലും കുട്ടി പന്തലും ചാപ്പലും കെട്ടിമേഞ്ഞത്‌.
എക്‌സിബിഷന്‍ സ്‌റ്റാള്‍

കണ്‍വന്‍ഷന്‍ മണല്‍പ്പുറത്ത്‌ മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗസംഘത്തിന്റെയും മാരാമണ്‍ കണ്‍വന്‍ഷന്റെയും ചരിത്രവും പ്രേക്ഷിത പ്രവര്‍ത്തനങ്ങളും പ്രിന്റ്‌- വിഷ്വല്‍ മീഡിയകളിലൂടെ വിശദീകരിക്കുന്ന എക്‌സിബിഷന്‍ സ്‌റ്റാളും പ്രവര്‍ത്തിക്കും. മണല്‍പ്പുറത്ത്‌ ഒരുക്കുന്ന ചാപ്പലില്‍ 24 മണിക്കൂറും വിവിധ വിഷയങ്ങള്‍ സമര്‍പ്പിച്ച്‌ പ്രാര്‍ത്ഥിക്കാന്‍ അവസരം ഉണ്ടാവും.

Ads by Google
Advertisement
Sunday 08 Feb 2026 11.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW