Wednesday, March 11, 2026 Last Updated 25 Min 49 Sec ago English Edition
Todays E paper
Ads by Google
Sunday 08 Feb 2026 11.08 AM

തദ്ദേശ സ്‌ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതിക്ക്‌ അംഗീകാരം

പത്തനംതിട്ട: ജില്ലയില്‍ 55 തദ്ദേശസ്‌ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതിക്ക്‌ അംഗീകാരം. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ദീനമ്മാ റോയിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിലാണ്‌ അംഗീകാരം.
പദ്ധതി സമയബന്ധിതമായി നടപ്പാക്കണമെന്നും രണ്ടു മാസത്തിലൊരിക്കല്‍ അവലോകന യോഗം ചേരണമെന്നും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആവശ്യപ്പെട്ടു.
പദ്ധതി രൂപീകരണത്തില്‍ ജില്ലയിലെ പ്രധാനപ്പെട്ട വിഷയങ്ങള്‍ക്ക്‌ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങള്‍ മുന്‍ഗണന നല്‍കണമെന്ന്‌ ജില്ലാ കലക്‌ടര്‍ എസ്‌ പ്രേം കൃഷ്‌ണന്‍ അറിയിച്ചു. ജില്ലാ പഞ്ചായത്ത്‌, 45 ഗ്രാമപഞ്ചായത്ത്‌, ആറ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌, മൂന്ന്‌ നഗരസഭ എന്നിവയുടെ 2025-26 വര്‍ഷിക പദ്ധതി ഭേദഗതിക്കാണ്‌ അംഗീകാരം നല്‍കിയത്‌. 43 ഗ്രാമപഞ്ചായത്ത്‌, രണ്ട്‌ നഗരസഭകളുടെ 2024-25 ഹെല്‍ത്ത്‌ ഗ്രാന്റ്‌ പദ്ധതി , ഭേദഗതിക്കും അംഗീകാരമായി.
ജില്ലാ പ്ലാനിംഗ്‌ ഓഫീസര്‍ ദീപ ചന്ദ്രന്‍, തദ്ദേശസ്‌ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്‌ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Sunday 08 Feb 2026 11.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW