-->
പത്തനംതിട്ട: മാതാവിനെയും പിതാവിനെയും ദൈവവുമായി ചേര്‍ത്തിളക്കുന്ന പാലമാണ് ഗുരു. ഗുരുവിന്റെ ശരിയായ ശിക്ഷണം നേടാത്ത ശിഷ്യരാണ് ഇന്നിന്റെ അടിസ്‌ഥാന പ്രശ്‌നമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി പറഞ്ഞു. പത്തനംതിട്ട സെന്റ് മേരീസ് ഹൈസ്‌കൂളിന്റെ 81-മത് വാര്‍ഷികം ഉദ്‌ഘാടനം ചെയ്‌ത് പ്രസംഗിക്കുകയായിരുന്നു അവര്‍. പി .ടി .എ പ്രസിഡന്റ് ബാബു മേപ്പുറത്ത് അധ്യക്ഷത വഹിച്ചു.
കോഴഞ്ചേരി സെന്റ് തോമസ് കോളജ് സ്‌റ്റാറ്റിസ്‌റ്റിക്‌സ് വിഭാഗം അധ്യാപിക അനു സനല്‍ മുഖ്യ സന്ദേശം നല്‍കി. ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ശില്‌പ യെ ചടങ്ങില്‍ ആദരിച്ചു. നഗരസഭ കൗണ്‍സിലര്‍ അമ്മിണി സംസ്‌ഥാന-ജില്ലാ - ഉപജില്ല കലോത്സവങ്ങളിലും കായികമേളയിലും ശാസ്‌ത്രമേളയിലും മറ്റ് മത്സരങ്ങളിലും സമ്മാനാര്‍ഹരെ ആദരിച്ചു.
മികച്ച വിദ്യാര്‍ത്ഥി പ്രതിഭകള്‍ക്ക് അഡ്വ.ടി ജി. എബ്രഹാം മെമ്മോറിയല്‍ എന്‍ഡോമെന്റും, ഏലിയാമ്മ എബ്രഹാം മെമ്മോറിയല്‍ എന്‍ഡോമെന്റും നല്‍കി. ജനറല്‍ കണ്‍വീനര്‍ ബിന്‍സു റ്റി. ഫിലിപ്പോസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്‌റ്റാഫ് സെക്രട്ടറി എലിസബത്ത് കെ. സ്ലീബ, മദര്‍ പി.റ്റി.എ. പ്രസിഡണ്ട് ഷൈജ സലിം, പി.ടി.എ. സെക്രട്ടറി ജോസ് സി. ചെറിയാന്‍, സ്‌കൂള്‍ ലീഡര്‍ മുഹമ്മദ് ഇര്‍ഫാന്‍ എഫ്., എമില്‍ ലിജു എന്നിവര്‍ പ്രസംഗിച്ചു. മാനേജ്‌മെന്റ് സെക്രട്ടറി ആശു എലിസബത്ത് ജോര്‍ജ്, മാനേജര്‍ അജിത് മാത്യു ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് പതാക ഉയര്‍ത്തി. സ്‌കൂള്‍ ഹെഡ് മാസ്‌റ്റര്‍ ഇന്‍ ചാര്‍ജ് ബിനു കെ സാം നേതൃത്വം നല്‍കി.