-->
കോട്ടയം: കേരളത്തി വികസനം തടസപ്പെടുത്തുന്ന കാര്യത്തില്‍ യു.ഡി.എഫും ബി.ജെ.പിയും ഒരേ മനസോടെ മത്സരിച്ചുവെന്നു കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി. എല്‍.ഡി്‌എഫ് വികസന മുന്നേറ്റ ജാഥയ്‌ക്കു കോട്ടയത്തു നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ക്കെതിരെ ഒരക്ഷരം ഈ രണ്ടു കൂട്ടരും ഉരിയാടുന്നില്ല. ഏതു വികസന പദ്ധതികള്‍ സംസ്‌ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചാലും യു.ഡി.എഫും ബിജെപിയും അതിനെതിരെ പുറംതിരിഞ്ഞു നില്‍ക്കും.അപ്രഖ്യാപിത സാമ്പത്തിക ഉപരോധം കേരളത്തിന്മേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുകയാണു ബി.ജെ.പി ഭരിക്കുന്ന കേന്ദ്രസര്‍ക്കാര്‍. കേരളത്തിനു ന്യായമായി ലഭിക്കേണ്ട കേന്ദ്ര സാമ്പത്തിക വിഹിതങ്ങള്‍ നല്‍കുന്നുമില്ല.ഈ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും കിഫ്‌ബി പോലെയുള്ള ബദല്‍ മാര്‍ഗങ്ങളിലൂടെ സംസ്‌ഥാനത്തിന്റെ വികസനം ഉറപ്പാക്കാനും കാര്യക്ഷമമായ ധനവിനിയോഗത്തിലൂടെ ക്ഷേമ പദ്ധതികള്‍ നടപ്പാക്കാനും എല്‍.ഡി.എഫ് സര്‍ക്കാരിനു കഴിഞ്ഞു.
സംസ്‌ഥാനത്തിന്റെ വികസനത്തെയും പുരോഗതിയിലേക്കുള്ള കുതിപ്പിനെയും അനാവശ്യ വിവാദങ്ങള്‍ ഉയര്‍ത്തി തടയിടുന്നതിനാണ് എപ്പോഴും യു.ഡി.എഫ് ശ്രമിച്ചത്. എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യേണ്ട നിയമസഭയില്‍ പ്രതിപക്ഷം ചര്‍ച്ചകള്‍ക്ക് തയ്യാറാകുന്നില്ല. ചര്‍ച്ചകള്‍ നടത്തിയാല്‍ നുണകള്‍ പൊളിയുകയും യാഥാര്‍ഥ്യങ്ങള്‍ ജനങ്ങള്‍ അറിയുകയും ചെയ്യും.
യു.ഡി.എഫ് അതിനെ ഭയപ്പെടുകയാണ്. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കു സാക്ഷ്യം വഹിച്ചവരാണു കേരളത്തിലെ ജനങ്ങള്‍. സര്‍ക്കാര്‍ ഒപ്പമുണ്ട് എന്ന പ്രഖ്യാപനം യാഥാര്‍ഥ്യമാണെന്നു തിരിച്ചറിയുന്നവരാണവര്‍. ജനങ്ങളെ കരുതലോടെ സംരക്ഷിച്ച പ്രവര്‍ത്തനങ്ങള്‍ക്കു ശേഷമാണു വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ എല്‍.ഡി.എഫ് അഭിമാനത്തോടെ നേരിടുന്നത്.ജനസംഖ്യയുടെ 30% വരുന്നവര്‍ക്ക് ക്ഷേമ പെന്‍ഷനുകള്‍ സംസ്‌ഥാനസര്‍ക്കാര്‍ ലഭ്യമാക്കി.60 ലക്ഷത്തോളം ആളുകള്‍ക്കാണ് ഇന്നു ഭവനങ്ങളില്‍ നേരിട്ട് സാമൂഹ്യ ക്ഷേമ പെന്‍ഷനുകള്‍ എത്തിക്കുന്നത്.മൂന്നാം പിണറായി സര്‍ക്കാരന്റെ സത്യപ്രതിജ്‌ക്കുള്ള ശംഖൊലിയാണ് ജനവികാരം ആയി വികസന മുന്നേറ്റ ജാഥയിലുടനീളം കാണാന്‍ കഴിയുന്നതെന്നും ജോസ് കെ മാണി പറഞ്ഞു.സന്തോഷ് കേശവനാഥിന്റെ അധ്യക്ഷതയില്‍ മന്ത്രിമാരായ വി.എന്‍ വാസവന്‍,റോഷി അഗസ്‌റ്റിന്‍,ജാഥാംഗങ്ങളായമധ്യ മേഖല അംഗങ്ങളായ കെ.കെ ശൈലജ,
പി.കെ ബിജു, പി.പി സുനീര്‍ എം.പി, സാബു ജോര്‍ജ് സുഭാഷ് പുഞ്ചക്കോട്ടില്‍, ഡോ. വര്‍ഗീസ് ജോര്‍ജ് മാത്യൂസ് കോലഞ്ചേരി കെ.ജി പ്രേംജിത്ത് ,ഫ്രാന്‍സിസ് തോമസ്, എം.എ ലത്തീഫ് , ബിനോയ് ജോസഫ് ,കെ.ആര്‍ രഘുനാഥ്,കെ .അനില്‍കുമാര്‍, പ്രാഫ.ലോപ്പസ് മാത്യു,കെ.എം സന്തോഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.