Wednesday, March 11, 2026 Last Updated 6 Min 31 Sec ago English Edition
Todays E paper
Ads by Google
Sunday 08 Feb 2026 11.07 AM

കേന്ദ്രീയ വിദ്യാലയംക്ല ാസുകള്‍ മുടങ്ങാതെയിരിക്കാന്‍ ശ്രമം

uploads/news/2026/02/824500/4.jpg

വൈക്കം: ആപ്പാഞ്ചിറയിലെ ഭൂമിയില്‍ നിര്‍മാണ അനുമതി കിട്ടാത്തതിനാല്‍ പ്രതിസന്ധിയിലായ കേന്ദ്രീയ വിദ്യാലയത്തിന്റെ വെള്ളൂരിലുള്ള താത്‌കാലിക സ്‌കൂള്‍ കെട്ടിടം എം.പി, എം.എല്‍.എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ സന്ദര്‍ശിച്ചു.
സ്‌ഥിരം കെട്ടിടം നിര്‍മിക്കുന്നതു വരെ സ്‌കൂളിന്റെ പ്രവര്‍ത്തനം മുടങ്ങാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന്‌ ഫ്രാന്‍സിസ്‌ ജോര്‍ജ്‌ എം.പി സ്‌കൂള്‍ അധികൃതരെയും രക്ഷിതാക്കളെയും അറിയിച്ചു.
താത്‌കാലിക കെട്ടിടത്തിന്റെ അറ്റകുറ്റപണികള്‍ക്കായി തുക കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണെന്നും എം.പി പറഞ്ഞു.
വെള്ളൂരില്‍ സ്‌ഥലം അനുവദിക്കാന്‍ സാധ്യമല്ല എന്ന്‌ വ്യവസായ വകുപ്പ്‌ അറിയിച്ചതിനെ തുടര്‍ന്ന്‌, ആപ്പാഞ്ചിറയിലെ സ്‌ഥലത്ത്‌ നിര്‍മാണ അനുമതി തരാന്‍ സംസ്‌ഥാന സര്‍ക്കാരില്‍ സമ്മര്‍ദം തുടരുമെന്ന്‌ മോന്‍സ്‌ ജോസഫ്‌ എം.എല്‍.എ പറഞ്ഞു. കടുത്തുരുത്തി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ തങ്കമ്മ വര്‍ഗീസ്‌, വൈസ്‌ പ്രസിഡന്റ്‌ കുര്യാക്കോസ്‌ തോട്ടത്തില്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Ads by Google
Advertisement
Sunday 08 Feb 2026 11.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW