Saturday, March 14, 2026 Last Updated 7 Min 11 Sec ago English Edition
Todays E paper
Ads by Google
Sunday 08 Feb 2026 11.07 AM

പ്രായത്തെ തോല്‍പിച്ച്‌ വേമ്പനാട്ട്‌ കായല്‍ നീന്തിക്കയറി റൂബി മത്തായി

വൈക്കം: വേമ്പനാട്ട്‌ കായല്‍ നീന്തുന്ന ഏറ്റവും പ്രായം കൂടിയ വനിതയായി കോതമംഗലം സ്വദേശിയായ 63കാരി റൂബി മത്തായി ചരിത്രത്തില്‍ ഇടം പിടിച്ചു. രണ്ടു മണിക്കൂര്‍ ഏഴുമിനിറ്റ്‌ കൊണ്ടാണ്‌ വേമ്പനാട്ട്‌ കായലിന്റെ ഏറ്റവും വീതിയേറിയ ഒന്‍പത്‌ കിലോമീറ്റര്‍ ദൂരം നീന്തിക്കയറി റെക്കോര്‍ഡ്‌ സ്‌ഥാപിച്ചത്‌. കുട്ടികള്‍ പോലും മടിച്ച്‌ നില്‍ക്കുമ്പോളാണ്‌ സാഹസികമായി റൂബി നീന്തിക്കയറിയത്‌. 'പ്രായം ഒന്നിനും ഒരു തടസമല്ല, മനസിന്റെ ശക്‌തിയാണ്‌ പ്രധാനം' എന്ന്‌ സമൂഹത്തെ ബോധ്യപ്പെടുത്തുകയാണ്‌ ഈ സാഹസിക നീന്തലിലൂടെ ലക്ഷ്യമിട്ടതെന്ന്‌ റൂബി പറഞ്ഞു.വിദേശത്തായിരുന്ന ഭര്‍ത്താവ്‌ കോതമംഗലം വാരപ്പെട്ടിയില്‍ മോളേല്‍ വീട്ടില്‍ എം.എം മത്തായി, മക്കളായ ബാസില്‍ മാത്യു, ബ്ലെസി എന്നിവര്‍ പൂര്‍ണ പിന്തുണയുമായി എത്തിതോടെ റൂബി ഉദ്യമത്തിനായി ശക്‌തമായ കുത്തൊഴുക്കുള്ള മൂവാറ്റുപുഴയാറില്‍ കോതമംഗലം ഡോള്‍ അക്വാട്ടിക്‌ക്ല ബ്ബിലെ പരിശീലകന്‍ ബിജു തങ്കപ്പന്റെ ശിക്ഷണത്തില്‍ നേതൃത്വത്തില്‍ ആറു മാസം പരിശീലനം പൂര്‍ത്തിയാക്കി.
ഇന്നലെ രാവിലെ 7.13ന്‌ ചേര്‍ത്തല കൂമ്പേല്‍ കടവില്‍ നിന്നും പെരുമ്പാവൂര്‍ യൂണിയന്‍ ബാങ്ക്‌ സീനിയര്‍ ചീഫ്‌ മാനേജര്‍ അരവിന്ദന്‍ നീന്തല്‍ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു. 9.20ന്‌ വൈക്കം ബീച്ചില്‍ നീന്തി കയറി. വൈക്കം ബീച്ചില്‍ നടന്ന അനുമോദന യോഗം നഗരസഭ ചെയര്‍മാന്‍ അബ്‌ദുല്‍ സലാം റാവുത്തര്‍ ഉദ്‌ഘാടനം ചെയ്‌തു.
നഗരസഭ പ്രതിപക്ഷ നേതാവ്‌ ഡി.രഞ്‌ജിത്‌ കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്‌ഥാന നാടക അവാര്‍ഡ്‌ ജേതാവ്‌ പ്രദീപ്‌ മാളവിക വിശിഷ്‌ടാതിഥിയായി.
വാര്‍ഡ്‌ കൗണ്‍സിലര്‍ റെജിമോള്‍ പ്രദീപ്‌, അഗ്‌നിരക്ഷാ ഓഫീസര്‍ പി.ഷൈന്‍, ഉദയനാപുരം ശ്രീ മുരുകാ സ്വിമ്മിങ്‌ക്ല ബ്ബ്‌ നീന്തല്‍ പരീശീലകന്‍ ടി.ഷാജി കുമാര്‍, പ്രോഗ്രാം കോ-ഓഡിനേറ്റര്‍ പി.എ അന്‍സല്‍ എന്നിവര്‍ പ്രസംഗിച്ചു. സഹനീന്തല്‍ താരങ്ങള്‍, നാട്ടുകാര്‍, വിവിധ സാംസ്‌കാരിക, സാമൂഹിക, രാഷ്ര്‌ടീയ പ്രവര്‍ത്തകര്‍ അടക്കകം നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

Ads by Google
Advertisement
Sunday 08 Feb 2026 11.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW