-->
തലയോലപ്പറമ്പ്: മലയാളം കൂടാതെ ഇം?ീഷ്, ഹിന്ദി ഉള്‍പ്പടെ മറ്റ് ഭാഷകളിലും പ്രവീണ്യം രൂപപ്പെടുത്തിയെടുക്കാന്‍ കുട്ടികള്‍ സ്‌കൂള്‍ തലങ്ങളില്‍ തന്നെ ആര്‍ജ്‌ജിക്കണമെന്നും കേരളത്തിന് പുറത്ത് പോകുമ്പോഴാണ് ഇതിന്റെ വില മനസിലാക്കാന്‍ കഴിയു എന്നും അഡ്വ.കെ.ഫ്രാന്‍സിസ് ജോര്‍ജ്‌ജ് എം.പി അഭിപ്രായപ്പെട്ടു. പതിനായിരങ്ങള്‍ക്ക് അക്ഷരവെളിച്ചമേകിക്കൊണ്ട് വടയാര്‍ ഗ്രാമത്തിന് അഭിമാനമായി അക്ഷര ജ്യോതിസായി നിലകൊള്ളുന്ന
വടയാര്‍ ഇന്‍ഫന്റ് ജീസസ് ഹൈസ്‌കൂളിന്റെ 50-ാമത് വാര്‍ഷികവും, ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സുവര്‍ണ ജൂബിലി ആഘോഷ പരിപാടികളുടെ ഉദ്‌ഘാടനവും നിര്‍വ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അടിസ്‌ഥാനപരമായി വിദ്യാഭ്യാസം നേടുന്നതിനോടൊപ്പം കുട്ടികള്‍ സാമൂഹിക പ്രതിബന്ധതയും ഏറ്റെടുക്കണമെന്നും അതിനുള്ള എല്ലാ സാഹചര്യങ്ങളും ഇന്ന് വിദ്യാലയങ്ങളില്‍ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ റവ. ഫാ. സെബാസ്‌റ്റ്യന്‍ ചണ്ണാപ്പള്ളി അധ്യക്ഷതവഹിച്ചു.
സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ ലോഗോ പ്രകാശനകര്‍മ്മവും എം. പി നിര്‍വ്വഹിച്ചു. സി.കെ. ആശ എം.എല്‍.എ. മുഖ്യ പ്രഭാഷണം നടത്തി. എറണാകുളം-അങ്കമാലി അതിരൂപത എഡ്യുക്കേഷന്‍ ഏജന്‍സി കോര്‍പ്പറേറ്റ് മാനേജര്‍ റവ. ഫാ.തോമസ് നങ്ങേലിമാലില്‍ അനുഗ്രഹപ്രഭാഷണം നടത്തി.
സുവര്‍ണ്ണ ജൂബിലി സ്‌മരണികയുടെ കവര്‍ പേജ് പ്രകാശനം കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വര്‍ഗ്ഗീസും, സ്‌കോളര്‍ഷിപ്പ് വിതരണ ഉദ്‌ഘാടനം തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് വി ജേക്കബും, എന്‍ഡോവ്‌മെന്റ് വിതരണോദ്‌ഘാടനം ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജുവും നിര്‍വ്വഹിച്ചു.
പൂര്‍വ്വ വിദ്യാര്‍ഥിയും ബാസ് ഗിറ്റാറിസ്‌റ്റുമായ അജയ് കൃഷ്‌ണന്‍ വിശിഷ്‌ടാതിഥിയായി പങ്കെടുത്തു.ജില്ലാ പഞ്ചായത്ത് അംഗം വിജയമ്മ ബാബു, സ്‌കൂള്‍ ഹെഡ്‌മിസ്‌ട്രസ് എല്‍സി ജോണ്‍, കടുത്തുരുത്തി ഡി ഇ ഒ സിനി എ.എസ്, പ്രഥമ സ്‌കൂള്‍ ലീഡര്‍ ഡോ.സി.എം കുസുമന്‍, ട്രസ്‌റ്റി ജോസഫ് തോട്ടപ്പള്ളി, പി ടി എ പ്രസിഡന്റ് വി.ജെ വര്‍ഗ്ഗീസ്, സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ. ആല്‍ബര്‍ട്ട് ആന്റണി, സ്‌റ്റാഫ് സെക്രട്ടറി ബിനു. കെ പവിത്രന്‍, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനപ്രതിനിധികള്‍, രക്ഷിതാക്കള്‍, പി ടി എ ഭാരവാഹികള്‍, വിദ്യാര്‍ഥികള്‍ അടക്കം നിരവധി പേര്‍ പങ്കെടുത്തു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച കരോക്കെ ഗാനമേള എന്നിവയും നടന്നു.