Tuesday, March 10, 2026 Last Updated 45 Min 59 Sec ago English Edition
Todays E paper
Ads by Google
Sunday 08 Feb 2026 11.07 AM

എല്‍.ഡി.എഫ്‌. വികസന മുന്നേറ്റ ജാഥയ്‌ക്ക് ഇന്ന്‌ വൈക്കത്ത്‌ സ്വീകരണം

വൈക്കം: കേരളത്തിന്റെ വികസന മുന്നേറ്റം വിളംബരം ചെയ്‌തുകൊണ്ട്‌ കേരള കോണ്‍ഗ്രസ്‌ (എം) ചെയര്‍മാന്‍ ജോസ്‌ കെ മാണി എം പി നയിക്കുന്ന എല്‍ഡിഎഫ്‌ വികസന മുന്നേറ്റ ജാഥക്ക്‌ വരവേല്‍പ്പ്‌ നല്‍കാന്‍ ഒരുങ്ങി സത്യഗ്രഹ ഭൂമി. വൈക്കം നഗരത്തെയാകെ ചുവപ്പണിയിച്ചു കൊടി തോരണങ്ങളും ബോര്‍ഡുകളും കമാനങ്ങളും നഗരത്തില്‍ നിറഞ്ഞു.ഞായറാഴ്‌ച വൈകിട്ട്‌ അഞ്ചിനാണ്‌ ജാഥയ്‌ക്ക് വൈക്കത്ത്‌ സ്വീകരണം നല്‍കുന്നത്‌. പടിഞ്ഞാറേ നടയില്‍ എത്തുന്ന ജാഥാ ക്യാപ്‌റ്റനെയും അംഗങ്ങളെയും എല്‍ഡിഎഫ്‌ നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന്‌ സ്വീകരിച്ച്‌ ബോട്ട്‌ ജെട്ടിയിലെ സമ്മേളന വേദിയിലേക്ക്‌ ആനയിക്കും. റെഡ്‌ വോളന്റീര്‍ ബാന്‍ഡ്‌ സെറ്റിന്‌ പിന്നിലായി എല്‍ ഡി എഫ്‌ നേതാക്കള്‍ അണിനിരക്കും. തുടര്‍ന്ന്‌ പഞ്ചാവാദ്യത്തിന്‌ പിന്നിലായി തുറന്ന വാഹനത്തില്‍ ജോസ്‌ കെ മാണിയും ജാഥ അംഗങ്ങളും നഗരത്തിലൂടെ സഞ്ചരിക്കും. ഇതിനു പിന്നിലായി കലാരൂപങ്ങള്‍ക്കും വാദ്യമേളങ്ങള്‍ക്കും വ്യത്യസ്‌തമായ അലങ്കാരങ്ങള്‍ക്കുമൊപ്പം വൈക്കം മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നുമെത്തുന്ന എല്‍ ഡി എഫ്‌ പ്രവര്‍ത്തകര്‍ അണിനിരക്കും. വൈക്കം നഗരസഭ,വെച്ചൂര്‍,തലയാഴം, ടി വി പുരം, ഉദയനാപുരം, ചെമ്പ്‌, മറവന്‍തുരുത്ത്‌, വെള്ളൂര്‍, തലയോലപ്പറമ്പ്‌, കല്ലറ എന്നീ ക്രമത്തിലാണ്‌ എല്‍ ഡി എഫ്‌ പ്രവര്‍ത്തകര്‍ അണിനിരക്കുന്നത്‌. തുടര്‍ന്ന്‌ വൈക്കം ബോട്ട്‌ ജെട്ടി മൈതാനിയില്‍ നടക്കുന്ന സ്വീകരണ സമ്മേളനത്തില്‍ ക്യാപ്‌റ്റനും അംഗങ്ങളും എല്‍ഡിഎഫ്‌ നേതാക്കളും ജനങ്ങളെ അഭിവാദ്യം ചെയ്യും. ജാഥ വിജയിപ്പിക്കുന്നതിനായി വൈക്കം മണ്ഡലത്തിലെ ബൂത്ത്‌ കണ്‍വെന്‍ഷനുകളും കുടുംബയോഗങ്ങളും പൂര്‍ത്തിയായി. സഖാവ്‌ പി കൃഷ്‌ണപിള്ളയുടെ ജന്മനാട്ടിലെ ജാഥ സ്വീകരണത്തില്‍ 10000ത്തിലധികം ആളുകള്‍ പങ്കെടുക്കുമെന്ന്‌ എല്‍ ഡി എഫ്‌ നേതാക്കള്‍ അറിയിച്ചു.

Ads by Google
Advertisement
Sunday 08 Feb 2026 11.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW