Wednesday, March 11, 2026 Last Updated 45 Min 44 Sec ago English Edition
Todays E paper
Ads by Google
Sunday 08 Feb 2026 11.07 AM

ചങ്ങനാശേരിയില്‍ 1000 കോടിയുടെ വികസനം നടപ്പാക്കി: ജോസ്‌ കെ. മാണി

ചങ്ങനാശേരി: മതസൗഹാര്‍ദ്ദത്തിന്റെ കേന്ദ്രമായ ചങ്ങനാശേരിയില്‍ 1000 കോടിയുടെ വികസനം ജോബ്‌ മൈക്കിള്‍ എംഎല്‍എ യുടെ നേതൃത്വത്തില്‍ എല്‍ഡ എഫ്‌ സര്‍ക്കാര്‍ നടപ്പാക്കിയെന്നു കേരള കോണ്‍ഗ്രസ്‌ (എം) ചെയര്‍മാന്‍ ജോസ്‌ കെ. മാണി എം.പി. എല്‍.ഡിഎഫ്‌ മധ്യമേഖല വികസന മുന്നേറ്റ ജാഥക്ക്‌ ചങ്ങനാശേരിയില്‍ നല്‍കിയ സ്വീകരണസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷത്തിന്റെ രാഷ്‌ട്രീയവും, കാഴ്‌ചപ്പാടും ജനങ്ങളില്‍ എത്തിക്കുവാന്‍ കഴിയണമെന്നു ജോസ്‌ കെ. മാണി തുടര്‍ന്നു പറഞ്ഞു. എല്‍.ഡി.എഫ്‌ കണ്‍വീനര്‍ ലാലിച്ചന്‍ കുന്നിപ്പമ്പില്‍ അധ്യക്ഷത വഹിച്ചു.
ചങ്ങനാശേരി ളായിക്കാട്‌ എത്തിച്ചേരുന്ന ജാഥയെ ജില്ലാ അതിര്‍ത്തിയില്‍ എല്‍ഡിഎഫ്‌ ജില്ലാ നേതാക്കളുടെയും ചങ്ങനാശേരിയിലെ സ്വാഗത സംഘത്തിന്റെയും, എല്‍.ഡി.എഫ്‌ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ വികസന മുന്നേറ്റ ജാഥയെ സ്വീകരികരിച്ചത്‌. തുടര്‍ന്ന്‌ എല്‍.ഡി.എഫ്‌ ചങ്ങനാശേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ യുവതീ യുവാക്കളും, എല്‍ഡിഎഫ്‌ പ്രവര്‍ത്തകരും ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ളായിക്കാട്‌ പാലത്രച്ചിറ ബൈപാസ്‌ റോഡിലൂടെ സ്വീകരിച്ച്‌ റെയില്‍വേ ജങ്‌ഷനില്‍ എത്തിച്ചേരുകയും, തുറന്ന വാഹനത്തില്‍ ജാഥാ ക്യാപ്‌റ്റനെയും മറ്റ്‌ ജാഥാ അംഗങ്ങളെയും സ്വീകരിച്ച്‌ സെന്‍ട്രല്‍ ജങ്‌ഷനില്‍ നിന്ന്‌ മുത്തുക്കുടകളുടെയും, വിദ്യാമേളങ്ങളുടെയും, വിവിധ കലാരൂപങ്ങളുടെയും അകമ്പടിയോടെ നഗരത്തിലൂടെ സ്വീകരിച്ചാണ്‌ സമ്മേളന നഗറില്‍ എത്തിയത്‌.
തുടര്‍ന്ന്‌ ജാഥാ ക്യാപ്‌ടനേയും ജാഥ അംഗങ്ങളായ സിപിഎം കേന്ദ്ര കമ്മറ്റിയംഗം കെ.കെ ശൈലജ എംഎല്‍എ, സിപിഐ അസിസ്‌റ്റന്റ്‌ സെക്രട്ടറി പി.പി.സുനീര്‍ എം.പി, സംസ്‌ഥാന സെക്രട്ടറിയേറ്റംഗം പി.കെ ബിജു, ഇന്ത്യന്‍ സോഷ്യലിസ്‌റ്റ് ജനതാദള്‍ സംസ്‌ഥാന സെക്രട്ടറി സാബു ജോര്‍ജ്‌, എന്‍സിപി സംസ്‌ഥാന സെക്രട്ടറി സുഭാഷ്‌ പുഞ്ചക്കോട്ടില്‍, ആര്‍ജെഡി സെക്രട്ടറി വര്‍ഗീസ്‌ ജോര്‍ജ്‌, കോണ്‍ഗ്രസ്‌ എസ്‌ സംസ്‌ഥാന സെക്രട്ടറി മാത്യൂസ്‌ കോലഞ്ചേരി, കേരള കോണ്‍ഗ്രസ്‌ ബി സംസ്‌ഥാന സെക്രട്ടറി കെ.ജി പ്രേംജിത്‌, ജനാധിപത്യ കേരള കോണ്‍ഗ്രസ്‌ സംസ്‌ഥാന സെക്രട്ടറി ഫ്രാന്‍സിസ്‌ തോമസ്‌, ഐഎന്‍എല്‍ സംസ്‌ഥാന സെക്രട്ടറി എം.എ ലത്തീഫ്‌, കേരള കോണ്‍ഗ്രസ്‌ സ്‌കറിയ സംസ്‌ഥാന പ്രസിഡന്റ്‌ ബിനോയ്‌ ജോസഫ്‌, എന്നീ ജാഥാഗംങ്ങള്‍ക്കു സ്വീകരണം നല്‍കി. സി.പിഎം ഏരിയാ സെക്രട്ടറി കെ.ഡി സുഗതന്‍ സ്വാഗതം പറഞ്ഞു.

Ads by Google
Advertisement
Sunday 08 Feb 2026 11.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW