Thursday, March 12, 2026 Last Updated 56 Min 23 Sec ago English Edition
Todays E paper
Ads by Google
Sunday 08 Feb 2026 11.07 AM

ദിവ്യകാരുണ്യ പ്രദക്ഷിണത്തിന്‌ ഭക്‌തിയും വിശ്വവാസവും നിറവേകി

വൈക്കം : കൊട്ടാരപ്പള്ളി ആശ്രമ ഇടവക ദേവാലയത്തില്‍ വിശുദ്ധ സെബസ്‌ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ച്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ നടന്ന പൊതുആരാധനയും, ദിവ്യകാരുണ്യ പ്രദക്ഷിണവും ഭക്‌തി നിര്‍ഭരമായി. ചടങ്ങിന്‌ ഫാദര്‍ മാത്യൂസ്‌ മുകാല മുഖ്യ കാര്‍മ്മികനായിരുന്നു. ആരാധനയുടെ പ്രദക്ഷിണ വഴിയില്‍ ദീപവും പുഷ്‌പവും സുഗന്ധവും നല്‍കി ആരാധിച്ചാണ്‌ അള്‍ത്താരയിലേയ്‌ക്ക് ആനയിച്ചത്‌.
പൊന്‍ - വെള്ളി കുരുശുകളും പട്ടുകുടകളും അകമ്പടിയായിരുന്നു. വികാരി ഫാദര്‍ സിബിന്‍ പെരിയപ്പാടന്‍, സഹ വികാരി ഫാദര്‍ പീറ്റര്‍ നെടുങ്ങാടന്‍ എന്നിവര്‍ സഹ കാര്‍മ്മികനായിരുന്നു. മാര്‍ ആന്റണി കരിയില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. വൈസ്‌ ചെയര്‍മാന്‍ ജോസഫ്‌ മരോട്ടിക്കരി ട്രസ്‌റ്റിമാരായ സെബാസ്‌റ്റ്യന്‍ പെരിങ്ങേലിച്ചിറ, റോയി ഇടയ്‌ക്കാട്ടുതറ, കണ്‍വീനര്‍ സജിമോന്‍ മാനന്തിക്കരി എന്നിവര്‍ നേതൃത്വം നല്‍കി. ശനിയാഴ്‌ച വൈകിട്ട്‌ നടന്ന പ്രദക്ഷിണം ഭക്‌തി നിര്‍ഭരമായി.

Ads by Google
Advertisement
Sunday 08 Feb 2026 11.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW