Wednesday, March 11, 2026 Last Updated 5 Min 24 Sec ago English Edition
Todays E paper
Ads by Google
Sunday 08 Feb 2026 11.06 AM

കാട്ടുപന്നിക്കൂട്ടത്തിന്റെ ആക്രമണത്തില്‍ ബൈക്ക്‌ യാത്രക്കാരനായ വിദ്യാര്‍ഥിക്ക്‌ ഗുരുതര പരുക്ക്‌

uploads/news/2026/02/824493/1.jpg

ചെറുപുഴ: കാട്ടുപന്നിക്കൂട്ടത്തിന്റെ ആക്രമണത്തില്‍ ബൈക്ക്‌ യാത്രക്കാരനായ വിദ്യാര്‍ഥിക്ക്‌ ഗുരുതര പരുക്ക്‌. താബോറിലെ കുറ്റിയാത്ത്‌ ആര്‍നോള്‍ഡ്‌ അഗസ്‌റ്റ്യനാണ്‌ (22) പരിക്കേറ്റത്‌. കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെ പ്രാപ്പോയില്‍ ഈസ്‌റ്റില്‍ വെച്ചാണ്‌ അപകടമുണ്ടായത്‌. പെരിങ്ങോം ഗവ. കോളേജില്‍ ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ്‌. ക്ലാസുകഴിഞ്ഞ്‌ പാടിയോട്ടുചാലില്‍ ടൗണിലെ ഒരു ബേക്കറിയില്‍ പാര്‍ട്ട്‌ ടൈം ജോലി ചെയ്ുകയയാണ്‌ ആര്‍നോള്‍ഡ്‌. ജോലി കഴിഞ്ഞ്‌ മടങ്ങി വരുമ്പോഴാണ്‌ കാട്ടുപന്നിക്കൂട്ടം ആക്രമിച്ചത്‌.
ബൈക്കില്‍ നിന്നും തെറിച്ചുവീണ ആര്‍നോള്‍ഡിന്റെ ഇടത്‌ കൈക്ക്‌ രണ്ട്‌ പൊട്ടലുണ്ട്‌. കാലിനും പരിക്കേറ്റു. ചെറുപുഴ സെന്റ്‌ സെബാസ്‌റ്റ്യന്‍സ്‌ ആശുപത്രിയില്‍ ചികില്‍സയിലാണ്‌. താബോറിലെ പരേതനായ ഷാജിയുടേയും ഷീജയുടേയും മകനാണ്‌.
അടുത്ത നാളുകളിലായി കാട്ടുപന്നിയുടെ ശല്യം മലയോരത്ത്‌ വര്‍ദ്ധിച്ചു വരികയാണ്‌. പെരിങ്ങാലയില്‍ കൃഷിയിടത്തില്‍ വെച്ച്‌ വയോധികനേയും പ്രാപ്പോയില്‍ കൊളത്തുവായില്‍ ഉല്‍സവം കഴിഞ്ഞ്‌ മടങ്ങുകയായിരുന്ന യുവതിയേയും കാട്ടുപന്നി ആക്രമിച്ചിരുന്നു. കാട്ടുപന്നിയെ പേടിച്ച്‌ പുറത്തിറങ്ങുവാന്‍ കഴിയാത്ത്‌ അവസ്‌ഥയാണുള്ളത്‌.

Ads by Google
Advertisement
Sunday 08 Feb 2026 11.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW