-->
തലശേരി: കടുവത്തോലും നഖങ്ങളും, പല്ലുകളും വില്‍ക്കാന്‍ ശ്രമിച്ച ഏഴംഗ സംഘം വനം വകുപ്പിന്റെ പിടിയില്‍. എരുവട്ടി, ചെറുവാ ഞ്ചേരി, കല്ലിക്കണ്ടി, മാങ്ങാട്, മലാല്‍ സ്വദേശികളാണ് പിടിയിലായത്. രണ്ട് വാഹനങ്ങളും കസ്‌റ്റഡിയിലെടുത്തു. കര്‍ണാടകയില്‍ നിന്ന് വില്‍പനയ്‌ക്ക് എത്തിച്ചതാണ് ഇവയെന്ന് വനം വകുപ്പ് ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. കണ്ണൂര്‍ ഡി.എഫ്.ഒ എസ് വൈശാഖിന്റെ നിര്‍ദ്ദേശപ്രകാരം കൊട്ടിയൂര്‍ റേഞ്ച് ഫോറസ്‌റ്റ് ഓഫീസര്‍ ടി നിതിന്‍ രാജിന്റെ നേതൃത്വത്തിലുള്ള സംഘവും കണ്ണൂര്‍ ഫോറസ്‌റ്റ് വിജിലന്‍സ് വിഭാഗവും സംയുക്‌തമായി നടത്തിയ നീക്കത്തിലാണ് പ്രതികള്‍ പിടിയിലായത്. വനംവകുപ്പ് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് കതിരൂര്‍ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് സംഘം കുടുങ്ങിയത്.
ആദ്യം കതിരൂരില്‍ വെച്ച് എരുവട്ടി സ്വദേശി എന്‍ അശ്വിന്‍, ചെറുവാഞ്ചേരി സ്വദേശികളായ പി.എം സന്ദീഷ്, സി. ബാലന്‍ എന്നിവരെയാണ് പിടികൂടിയത്. ഇവരില്‍ നിന്നും കടുവയുടെ തോലും പല്ലുകളും നഖങ്ങളും പിടിച്ചെടുത്തു. ഇവ കടത്താന്‍ ഉപയോഗിച്ച കെ.എല്‍ 58 എഡി 1766 നമ്പര്‍ സ്‌കൂട്ടറും കസ്‌റ്റഡിയിലെടുത്തു. തുടര്‍ന്ന് ഇവരെ ചോദ്യം ചെയ്‌തതില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ബാക്കിയുള്ള പ്രതികള്‍ പിടിയിലായത്.
ബാം?ൂരില്‍ നിന്നും വരികയായിരുന്ന കല്ലിക്കണ്ടി സ്വദേശി കെ. ശരത്, മാങ്ങാട് സ്വദേശി രജീഷ് കടച്ചി, ചെറുവാഞ്ചേരിയില്‍ നിന്നും വി.കെ വിതുല്‍, മലാല്‍ സ്വദേശി ടി വി രഖില്‍എന്നിവരെയും അന്വേഷണ സംഘം പിടികൂടി. ഇതേക്കുറിച്ച് കൊട്ടിയൂര്‍ റേഞ്ച് ഫോറസ്‌റ്റ് ഓഫീസര്‍ ടി നിതിന്‍ രാജ് കര്‍ണാടകയില്‍ നിന്നും വില്‍പനയ്‌ക്കായി എത്തിച്ചതാണ് ഇവയെന്ന് ചോദ്യം ചെയ്ലിയല്‍ വ്യക്‌തമായതായി പറഞ്ഞു. കടുവതോല്‍ കര്‍ണാടകത്തില്‍ നിന്നും കേരളത്തി ലേക്ക് കടത്താന്‍ ഉപയോഗിച്ച കെ എല്‍ 58 സി 0996 നമ്പര്‍ ഇന്നോവകാറും കസ്‌റ്റഡിയിലെടുത്തു. ഫ്‌ലൈയിങ്ങ് സ്‌ക്വാഡ് ഡിഎഫ്‌ഒ എ ഷജിന, ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വി രതീശന്‍, കൊട്ടിയൂര്‍, കണ്ണവം,തളിപറമ്പ് റെയ്‌ഞ്ചുകളിലേയും ആറളം വൈല്‍ഡ് ലൈഫ് സാങ്ങ്‌ച്വറിയി ലേയും ഉദ്യോഗസ്‌ഥരും സംഘത്തില്‍ ഉണ്ടായിരുന്നു.