Wednesday, March 11, 2026 Last Updated 31 Min 34 Sec ago English Edition
Todays E paper
Ads by Google
Sunday 08 Feb 2026 11.06 AM

ബ്രണ്ണന്‍ കോളജില്‍ 75.75 കോടിയുടെ വികസന പദ്ധതി നടപ്പിലാക്കി

തലശേരി: കഴിഞ്ഞ 10 വര്‍ഷക്കാലയളവില്‍ ഗവ.ബ്രണ്ണന്‍ കോളജില്‍ നടപ്പിലാക്കിയത്‌ 75.75 കോടി രൂപയുടെ വികസനപദ്ധതി. 2016 തുടങ്ങിയ വികസന പ്രവൃത്തികള്‍ ഇപ്പോഴും തുടരുകയാണ്‌. കോളേജില്‍ ഇനിയും വികസന പദ്ധതികള്‍ നടപ്പിലാക്കണമെന്ന ആവശ്യം സര്‍ക്കാറിന്റെ പരിഗണനയിലാണ്‌. പ്ലാന്‍ ഫണ്ടില്‍ നിന്ന്‌ 10 കോടി രൂപ ഉപയോഗിച്ച്‌ നിര്‍മ്മിക്കുന്ന അക്കാദമിക്ക്‌ ബ്ലോക്കിന്റെയും ഗസ്‌റ്റ് ഹൗസിന്റെയും പ്രവൃത്തി ടെണ്ടര്‍ നടപടിയായി. തറക്കലിടല്‍ ഉടന്‍ നടക്കും.
കിഫ്‌ബിയില്‍ നിന്ന്‌ 21.5 കോടി രൂപ ഉപയോഗിച്ച്‌ വനിതകളുടെ ഹോസ്‌റ്റല്‍, പുതിയ അക്കാദമിക്ക്‌ ബ്ലോക്ക്‌ എന്നിവ നിര്‍മ്മിച്ചു. സര്‍ക്കാര്‍ പ്ലാന്‍ ഫണ്ടില്‍ നിന്നുള്ള 27.02 കോടി രൂപ ചെലവഴിച്ച്‌വിവിധ നിര്‍മാണ പ്രവൃത്തി നടത്തി. വിവിധ സ്‌ഥാപനങ്ങളുടെ സി.എസ്‌.ആര്‍ ഫണ്ടില്‍ നിന്ന്‌ 4.73 കോടി രൂപ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ ലഭിച്ചു. കേന്ദ്ര, സംസ്‌ഥാന പങ്കാളിത്തത്തോടെ റൂസയുടെ രണ്ട്‌ കോടി രൂപ ഉപയോഗിച്ച്‌ ക്ലാസ്‌മുറി, ലൈബറി, ലാബ്‌ എന്നിവ നവീകരിച്ചു. സായ്‌ 10 കോടി രൂപ ചെലവഴിച്ച്‌ സിന്തറ്റിക്‌ ട്രാക്ക്‌ നിര്‍മ്മിച്ചു. പ്രധാന ഓഡിറ്റോറിയം നവീകരണം, കൊമേഴ്‌സ് ബ്ലോക്ക്‌ നിര്‍മാണം, ശതോത്തര രജതജൂബിലി ഹാള്‍, ലൈബ്രറി കെട്ടിടനിര്‍മാണം, കെമിസ്‌ട്രി മെയിന്‍ ലാബ്‌, പുരുഷ ഹോസ്‌റ്റല്‍ നവീകരണം, ഗണിതശാസ്‌ത്ര ബ്ലോക്ക്‌ നിര്‍മാണം, ഹെറിറ്റേജ്‌ ബ്ലോക്ക്‌ നവീകരണം എന്നിവ നടത്തി. ഫെഡറല്‍ ബാങ്കിന്റെ 60 ലക്ഷം, എല്‍ ആന്‍ടി 75 ലക്ഷം, വിശ്വസമുദ്ര എന്‍ജിനിയറിങിന്റെ 50 ലക്ഷം, ഐഒസി 65 ലക്ഷം, ബിപിസിഎല്‍ 34.5 ലക്ഷം,സിയാല്‍ ഒരു കോടി എന്നിങ്ങനെ തുക നല്‍കി. പുതിയ കാന്റീന്‍ കോംപ്ലക്‌സ് നിര്‍മ്മിക്കാന്‍ 1.7 കോടി രൂയുടെ പദ്ധതി സര്‍ക്കാറിന്റെ പരിഗണനയിലാണ്‌.
ഇതിന്‌ ഉടന്‍ ഭരണാനുമതി ലഭിക്കും. സൂവോളജി പ്രധാന ലാബ്‌ നവീകരണം, ഇന്‍ഡോര്‍ സ്‌റ്റേഡിയം, കോളജ്‌ പ്രധാന ഓഫീസ്‌ ബ്ലോക്ക്‌ നവീകരണം ഒപ്പം പുതിയ കോഴ്‌സുകള്‍ വേണമെന്ന ആവശ്യം സര്‍ക്കാറിന്റെ പരിഗണനയിലാണ്‌.

Ads by Google
Advertisement
Sunday 08 Feb 2026 11.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW