Wednesday, March 11, 2026 Last Updated 57 Min 6 Sec ago English Edition
Todays E paper
Ads by Google
Sunday 08 Feb 2026 11.06 AM

മൊബൈല്‍ ഫോണില്‍ സംസാരിച്ച്‌ നടക്കവെ കിണറില്‍ വീണ്‌ യുവാവിന്‌ പരുക്കേറ്റു

തളിപ്പറമ്പ്‌: മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതിനിടയില്‍ കിണറില്‍ വീണ യുവാവിന്‌ പരുക്കേറ്റു. പട്ടുവം സ്വദേശിയായ ആകാശ്‌(20)ആണ്‌ വെള്ളിയാഴ്‌ച്ച രാത്രി ഒന്‍പതരയോടെ കാര്യാമ്പലം അമ്പാടിറോഡിലെ കിണറില്‍ വീണത്‌. അഗ്നിരക്ഷാസേന എത്തി സാഹസികമായിട്ടാണ്‌ ഇയാളെ പുറത്തെടുത്തത്‌.
സുഹൃത്തിന്റെ വീട്ടിലെത്തിയ ആകാശ്‌ ഫോണില്‍ സംസാരിച്ച്‌ നടക്കവെ നിര്‍മ്മാണം നടന്നുവരുന്ന വീടിന്റെ ആള്‍മറയില്ലാത്ത കിണറില്‍ വീഴുകയായിരുന്നു. കിണറില്‍ കെട്ടിയ നെറ്റില്‍ തങ്ങിനിന്ന ആകാശിനെ തളിപ്പറമ്പ്‌ അഗ്നിശമനനിലയത്തില്‍ നിന്നും ഗ്രേഡ്‌ സ്‌റ്റേഷന്‍ ഓഫീസര്‍ കെ.വി.സഹദേവന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ പുറത്തെടുത്തത്‌.
പരുക്കേറ്റ ആകാശിനെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. 25 അടി ആഴമുള്ള കിണറില്‍ വെള്ളമുണ്ടായിരുന്നുവെങ്കിലും നെറ്റില്‍ തങ്ങിനിന്നതിനാല്‍ വെള്ളത്തില്‍ പതിച്ചില്ല.
ഫയര്‍ ആന്റ്‌ റെസക്യൂ ഓഫീസര്‍മാരായ എം.വിനയദാസ്‌, പി.വി.ലിഗേഷ്‌, കെ.വി.അനൂപ്‌, എ.അനൂപ്‌, സി.പി.രാജേന്ദ്രകുമാര്‍ എന്നിവരും രക്ഷാസംഘത്തില്‍ ഉണ്ടായിരുന്നു.

Ads by Google
Advertisement
Sunday 08 Feb 2026 11.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW