Wednesday, March 11, 2026 Last Updated 4 Min 59 Sec ago English Edition
Todays E paper
Ads by Google
Sunday 08 Feb 2026 11.06 AM

വന്യമൃഗങ്ങള്‍ക്കായി മിഷന്‍ ഫുഡ്‌ ഫോഡര്‍ വാട്ടര്‍ പദ്ധതി

മട്ടന്നൂര്‍: വന്യമൃഗങ്ങള്‍ക്കായി കാടിനുള്ളില്‍ ഭക്ഷണവും കുടിവെള്ളവും ഉറപ്പാക്കുന്ന മിഷന്‍ ഫുഡ്‌ ഫോഡര്‍ വാട്ടര്‍ പദ്ധതിയുടെ ഭാഗമായി കൊട്ടിയൂര്‍ റേഞ്ച്‌ കീഴ്‌പ്പള്ളി സെക്ഷന്‍ പരിധിയില്‍ നീരുറവകള്‍ തെളിച്ച്‌ വനപാലകര്‍. വന്യമൃഗ സങ്കേതത്തിനുള്ളിലെ ചെറു നീരുറവകളുടേയും കുളങ്ങളുടേയും തോടുകളുടേയും നവീകരണം തുടങ്ങി.
വേനല്‍ക്കാലങ്ങളില്‍ വനത്തിനുള്ളില്‍ ജലക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഭക്ഷണവും വെള്ളവും തേടിയാണ്‌ വന്യമൃഗങ്ങള്‍ സംരക്ഷിത മേഖലയില്‍ നിന്നും ജനവാസ മേഖലയിലേക്ക്‌ പ്രവേശിക്കുന്നത്‌. ജനവാസ മേഖലയില്‍ വെള്ളവും ഭക്ഷണവും സുലഭമായി കിട്ടുമെന്ന്‌ അവസ്‌ഥയിലാണ്‌ വന്യമൃഗങ്ങള്‍ യഥേഷ്‌ടം ജനവാസ കേന്ദ്രങ്ങളില്‍ എത്തിച്ചേരുന്നത്‌. ജനവാസ കേന്ദ്രങ്ങളില്‍ നിന്ന്‌ വന്യമൃഗങ്ങളെ കാലുകളിലേക്ക്‌ കയറ്റിയാലും വീണ്ടും ജനവാസ മേഖലയില്‍ എത്തുന്നത്‌ പതിവായിരിക്കുകയാണ്‌. കുളത്തിലെ ചെളിയും പായലും നീക്കം ചെയ്‌ത് സ്വാഭാവിക ഉറവകള്‍ നിലനിര്‍ത്തിക്കൊണ്ടാണ്‌ നവീകരണം.
വരും ദിവസങ്ങളില്‍ ആറളം മേഖലയിലേയും നവീകരണം തുടങ്ങും. വേനലിന്റെ തുടക്കത്തില്‍ തന്നെ വനത്തിനുള്ളിലെ സ്വാഭാവിക നീരുറവകളില്‍ താല്‍ ക്കാലിക ബണ്ടുകള്‍ കെട്ടി വെള്ളം സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങളും ആരംഭിച്ചിരുന്നു. ഇക്കുറി വരള്‍ച്ച രൂക്ഷമായിരിക്കുമെന്നതും നേരത്തെയുള്ള മുന്നൊരുക്കത്തിന്‌ കാരണായി. ഈ വര്‍ഷം തുലാവര്‍ഷം വേണ്ടത്ര ലഭിക്കാത്തതും വനങ്ങളില്‍ ജലക്ഷാമം രൂക്ഷമാക്കുന്നുണ്ട്‌.
ആറളം, കൊട്ടിയൂര്‍ വന മേഖലയോട്‌ ചേര്‍ന്നു കിടക്കുന്ന കര്‍ണാടകയുടെ ബ്രഹ്‌മഗിരി വന മേഖ ലയിലും തുലാമഴയുടെ തോത്‌ വളരെ കുറവായിരുന്നു. ബാവലി, ബാരാപ്പോള്‍ പുഴകളിലെ ജലവിതാനത്തെയും നിയന്ത്രിക്കുന്നത്‌. വനമേഖലയോട്‌ ചേര്‍ന്നുള്ള ആറളത്തെ, കക്കൂവ, ഓടന്‍തതോട്‌ പുഴകളിലും ഒഴുക്ക്‌ നിലച്ച്‌ ചാലുകളായി തുടങ്ങി

Ads by Google
Advertisement
Sunday 08 Feb 2026 11.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW