-->
അടിമാലി: പണിക്കന്‍കുടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 2023-25, 2024-26 ബാച്ചിലെ എസ്.പി.സി കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് നടന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി.എസ്. സിദ്ദിഖ് മുഖ്യാതിഥിയായി പങ്കെടുത്തു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സ്‌റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പഴ്‌സന്‍ ഷൈനി സജി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.എ സജി, കൊന്നത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. കെ. പ്രസാദ്, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ മേഴ്‌സി ആന്റണി, എസ്.പി.സി ജില്ലാ അസിസ്‌റ്റന്റ് നോഡല്‍ ഓഫീസര്‍ എസ്.ആര്‍ സുരേഷ് ബാബു, വെള്ളത്തുവല്‍ എസ്.എച്ച്.ഒ അജിത് കുമാര്‍ ജി, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ മേഴ്‌സി ആന്റണി, സ്‌കൂള്‍ പ്രധാനാധ്യാപകന്‍ പ്രസാദ് കെ.ജി, എസ്.എം.സി ചെയര്‍മാന്‍ സനു കെ.പി, ഗാര്‍ഡിയന്‍ എസ്.പി.സി റിത ലാല്‍, ഡ്രില്‍ ഇന്‍സ്‌ട്രക്‌ടര്‍ ജിന്‍സ് എന്‍.ജെ, നീതു ജോസ്, സി.പി.ഒ: അനു എസ്, എ.സി.പി.ഒ: രമ്യ രവീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പൂര്‍വ്വ വിദ്യാര്‍ഥിയും റിട്ടയേര്‍ഡ് എസ്.ഐ.യുമായ മണിയന്‍ കെ.ഡി, ശ്രീജിത്ത് ജോസഫ്, ജയശ്രീ പി.എന്‍ എന്നിവരെ ആദരിച്ചു.
രണ്ടു ബാച്ചുകളിലെ 88 കേഡറ്റുകളാണ് പരിശീലനം പൂര്‍ത്തിയാക്കിയത്.