Saturday, March 14, 2026 Last Updated 36 Min 14 Sec ago English Edition
Todays E paper
Ads by Google
Sunday 08 Feb 2026 11.05 AM

ശാശ്വതപരിഹാരം കാണാന്‍ എല്ലാവരും ഒരുമിച്ചുനില്‍ക്കണം: സി.വി. വര്‍ഗീസ്‌

uploads/news/2026/02/824485/1.jpg

അടിമാലി: ദേശീയപാത 85 ലെ നേര്യമംഗലം മുതല്‍ വാളറ വരെയുള്ള ഭാഗത്ത്‌ നിര്‍മ്മാണ നിരോധനം പരിഹരിക്കാന്‍ എല്ലാ വിഭാഗം ആളുകളും ഒരുമിച്ചു നില്‍ക്കണമെന്ന്‌ സി.പി.എം ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ്‌ പറഞ്ഞു. അടിമാലിയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രശ്‌നം പരിഹരിക്കുന്നതിന്‌ എല്‍.ഡി.എഫ്‌ ജില്ലാ കമ്മിറ്റി സാധ്യമായതെല്ലാം ചെയ്‌തിട്ടുണ്ട്‌.
മുഖ്യമന്ത്രി, റവന്യൂ-വനംവകുപ്പ്‌ മന്ത്രിമാരുമായി ഇക്കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുകയും ശ്രദ്ധയില്‍ പെടുത്തുകയും ചെയ്‌തിട്ടുണ്ട്‌.
വനംവകുപ്പ്‌ ഉണ്ടാക്കുന്ന തടസങ്ങള്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്‌ത് പരിഹാരമുണ്ടാക്കുന്നതിന്‌ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. നിലവിലുള്ള റോഡ്‌ സഞ്ചാര യോഗ്യമാ ക്കുന്നതിന്‌ നടപടി സ്വീകരിക്കണമെ ന്നും സി.വി വര്‍ഗീസ്‌ പറഞ്ഞു.

Ads by Google
Advertisement
Sunday 08 Feb 2026 11.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW