Saturday, March 14, 2026 Last Updated 2 Min 34 Sec ago English Edition
Todays E paper
Ads by Google
Sunday 08 Feb 2026 11.05 AM

ലിറ്റില്‍ കൈറ്റ്‌സ് ജില്ലാ ക്യാമ്പുകള്‍ക്കു തുടക്കം

uploads/news/2026/02/824484/4.jpg

തൊടുപുഴ: ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ 3 ദൗത്യത്തിലെ പ്രഗ്യാന്‍ റോവറിനെ ഭൂമിയിലിരുന്ന്‌ നിയന്ത്രിച്ച്‌ ചന്ദ്രനില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചതിന്‌ സമാനമായ സാങ്കേതിക വിദ്യകള്‍ സ്‌കൂള്‍ കുട്ടികള്‍ക്കും വശമാക്കാന്‍ അവസരമൊരുക്കി ലിറ്റില്‍ കൈറ്റ്‌സ് ജില്ലാ സഹവാസ ക്യാമ്പ്‌ മുതലക്കോടം സെന്റ്‌.ജോര്‍ജ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടങ്ങി. ക്യാമ്പിന്റെ ഭാഗമായി ജില്ലയിലെ 124 സ്‌കൂളുകള്‍ക്കുള്ള അഡ്വാന്‍സ്‌ഡ് റോബോട്ടിക്‌ കിറ്റുകളുടെ വിതരണവും കൈറ്റ്‌ സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത്‌ ഓണ്‍ലൈന്‍ ആയി നിര്‍വഹിച്ചു. സബ്‌ ജില്ലാ ക്യാമ്പുകളില്‍ നിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട 52 കുട്ടികള്‍ക്കാണ്‌ രണ്ട്‌ ദിവസത്തെ ക്യാമ്പില്‍ പ്രോഗ്രാമിങ്ങിന്‌ പുറമെ ത്രിമാന അനിമേഷന്‍ മേഖലയിലും വിദഗ്‌ധ പരിശീലനം നല്‍കുന്നത്‌.
ഐ.എസ്‌.ആര്‍.ഒയും നാസയും തങ്ങളുടെ ബഹിരാകാശ ദൗത്യങ്ങളില്‍ റോവറുകളെ നിയന്ത്രിക്കാന്‍ ഉപയോഗിക്കുന്ന അതേ സാങ്കേതിക തത്വങ്ങളാണ്‌ ക്യാമ്പിലെ പ്രോഗ്രാമിങ്‌ സെഷനുകളുടെ അടിസ്‌ഥാനം.
കുറഞ്ഞ ബാന്‍ഡ്‌വിഡ്‌ത്തിലും ഐ.ഒ.ടി ഉപകരണങ്ങള്‍ തമ്മില്‍ മികച്ച രീതിയില്‍ ആശയവിനിമയം നടത്താന്‍ സഹായിക്കുന്ന പ്രോട്ടോക്കോള്‍ ഉപയോഗിച്ചാണ്‌ കുട്ടികള്‍ ഉപകരണങ്ങള്‍ തയ്യാറാക്കുന്നത്‌. ഗ്രഹങ്ങള്‍, ഖനികള്‍, കുഴല്‍ക്കിണറുകള്‍, മാന്‍ഹോളുകള്‍ തുടങ്ങി മനുഷ്യര്‍ക്ക്‌ നേരിട്ട്‌ എത്താന്‍ പ്രയാസമുള്ള ഇടങ്ങളില്‍ പരീക്ഷണങ്ങള്‍ക്കും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കാവുന്ന വിദൂര നിയന്ത്രിത റോവര്‍ ഉപകരണങ്ങളുടെ സാങ്കേതിക വിദ്യയാണ്‌ കുട്ടികള്‍ ക്യാമ്പിലൂടെ പരിചയപ്പെടുന്നത്‌.
സ്‌കൂളുകളിലേക്ക്‌ വിതരണം ചെയ്‌ത പുതിയ അഡ്വാന്‍സ്‌ഡ് റോബോട്ടിക്‌ കിറ്റുകള്‍ അത്യാധുനിക സവിശേഷതകളോട്‌ കൂടിയതാണ്‌. ഐ.ഒ.ടി സംവിധാനങ്ങള്‍ ഒരുക്കുന്നതിന്‌ ആവശ്യമായ വൈഫൈ, ബ്ലൂടൂത്ത്‌ സൗകര്യങ്ങളുള്ള ഇ.എസ്‌.പി 32 ഡെവലപ്‌മെന്റ്‌ ബോര്‍ഡാണ്‌ ഇതിലെ പ്രധാന ഘടകം.
ഇതിനുപുറമെ അള്‍ട്രാസോണിക്‌ ഡിസ്‌റ്റന്‍സ്‌, സോയില്‍ മോയിസ്‌ചര്‍, പി.ഐ.ആര്‍ മോഷന്‍, ലൈന്‍ ട്രാക്കിംഗ്‌ തുടങ്ങിയ വിവിധ സെന്‍സറുകളും, 4ഡബ്ല്യു.ഡി സ്‌മാര്‍ട്ട്‌ കാര്‍ ഷാസി കിറ്റ്‌, സബ്‌മെഴ്‌സിബിള്‍ മിനി വാട്ടര്‍ പമ്പ്‌ എന്നിവയും ഇതിലുണ്ട്‌.
ഇവ ഉപയോഗിച്ച്‌ സ്‌മാര്‍ട്ട്‌ ഇറിഗേഷന്‍ സംവിധാനങ്ങള്‍, കാഴ്‌ച പരിമിതര്‍ക്കുള്ള സ്‌മാര്‍ട്ട്‌ ഉപകരണങ്ങള്‍, സുരക്ഷാ ക്രമീകരണങ്ങള്‍ തുടങ്ങിയ സങ്കീര്‍ണമായ പ്രോജക്‌റ്റുകള്‍കുട്ടികള്‍ക്ക്‌ തനിയെ നിര്‍മ്മിക്കാനാകും.
പ്രോജക്‌റ്റുകള്‍ തയ്യാറാക്കുന്നതിനൊപ്പം ബ്ലോക്ക്‌ കോഡിങ്‌, പൈത്തണ്‍, സി എന്നീ പ്രോഗ്രാമിങ്‌ ഭാഷകള്‍ പ്രായോഗികമായി പഠിക്കാനും ഇതിലൂടെ അവസരം ലഭിക്കും. ജില്ലാ ക്യാമ്പ്‌ ഇന്ന്‌ സമാപിക്കും.

Ads by Google
Advertisement
Sunday 08 Feb 2026 11.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW