Saturday, March 14, 2026 Last Updated 6 Min 45 Sec ago English Edition
Todays E paper
Ads by Google
Sunday 08 Feb 2026 11.05 AM

ബി.ജെ.പി. സംസ്‌ഥാന പ്രസിഡന്റ്‌ ഇന്ന്‌ മൂന്നാറില്‍ ആയിരം പ്രവര്‍ത്തകര്‍ ബി.ജെ.പിയിലേക്ക്‌

മൂന്നാര്‍: ബി.ജെ.പി. സംസ്‌ഥാന പ്രസിഡന്റ്‌ രാജീവ്‌ ചന്ദ്രശേഖര്‍ ഇന്ന്‌ മൂന്നാറിലെത്തും. നിയമസഭാ തെരഞ്ഞെടുപ്പ്‌ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ദേവികുളം മണ്ഡലത്തില്‍ കരുത്ത്‌ തെളിയിക്കാന്‍ ബി.ജെ.പി പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു. ഇതിന്റെ ഭാഗമായി സി.പി.എം മുന്‍ ജില്ലാ കമ്മിറ്റി അംഗവും 15 വര്‍ഷത്തോളം ദേവികുളം എം.എല്‍.എയുമായിരുന്ന എസ്‌. രാജേന്ദ്രനെ ബി.ജെ.പി ഒപ്പം ചേര്‍ത്തിരുന്നു. പിന്നാലെ സി.പി.ഐ നേതാവും മുന്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റുമായിരുന്ന ജി. എന്‍ ഗുരുനാഥനും ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ഇതോടെ ദേവികുളം മണ്ഡലത്തില്‍ നിര്‍ണായക ശക്‌തിയാകാന്‍ കഴിയുമെന്നാണ്‌ ബി.ജെ.പി കണക്കുകൂട്ടുന്നത്‌.
മൂന്നാറിലെ തോട്ടംതൊഴിലാളികള്‍ക്കായി സഹകരണ സ്‌ഥാപനമടക്കം കഴിഞ്ഞദിവസം എസ്‌. രാജേന്ദ്രന്റെ നേതൃത്വത്തില്‍ ആരംഭിച്ചിരുന്നു. മേഖലയില്‍ നേതാക്കള്‍ക്കുള്ള സ്വാധീനം ഉറപ്പിക്കുന്നതിന്റെ സൂചനയുമായി ഇന്ന്‌ ആയിരത്തോളം പ്രവര്‍ത്തകര്‍ ബി.ജെ.പിയില്‍ ചേരും.
സി.പി.എം, സി.പി.ഐ പ്രവര്‍ത്തകരും മറ്റ്‌ യൂണിയനുകളില്‍പ്പെട്ടവരും പാര്‍ട്ടി ഉപേക്ഷിച്ചാണ്‌ ബി.ജെ.പിയില്‍ എത്തിച്ചേരുതെന്ന്‌ എസ്‌. രാജേന്ദ്രന്‍ പറഞ്ഞു.
പാര്‍ട്ടിയിലേക്ക്‌ എത്തുന്നവരെ സംസ്‌ഥാന പ്രസിഡന്റ്‌ രാജീവ്‌ ചന്ദ്രശേഖര്‍ സ്വീകരിക്കും. തുടര്‍ന്ന്‌ പഴയ മൂന്നാറില്‍ നടക്കുന്ന പൊതുസമ്മേളനവും അദ്ദേഹം ഉദ്‌ഘാടനം ചെയ്യും. ബി.ജെ.പി തമിഴ്‌നാട്‌ മുന്‍ സംസ്‌ഥാന അധ്യക്ഷന്‍ അണ്ണാമലൈ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തും. ബി.ജെ.പി ഇടുക്കി നോര്‍ത്ത്‌ ജില്ലാ പ്രസിഡന്റ്‌ അഡ്വ. ശ്രീവിദ്യ അധ്യക്ഷത വഹിക്കും.

Ads by Google
Advertisement
Sunday 08 Feb 2026 11.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW