Saturday, March 14, 2026 Last Updated 6 Min 35 Sec ago English Edition
Todays E paper
Ads by Google
Sunday 08 Feb 2026 11.05 AM

മെന്‍സ്‌ട്രുവല്‍ കപ്പുകളും ഇന്‍സിനറേറ്ററുകളും... ഹരിതകേരളം പദ്ധതിക്ക്‌ തുടക്കമായി

തൊടുപുഴ: ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ മെന്‍സ്‌ട്രുവല്‍ കപ്പുകളും ഇന്‍സിനറേറ്ററുകളും വിതരണം ചെയ്യുന്ന പദ്ധതി ഇടുക്കി ജില്ലയില്‍ തുടങ്ങി. പദ്ധതിയുടെ ജില്ലാ തല പരിശീലനം ഇടുക്കി കലക്‌ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ നടന്നു.
നവകേരളം കര്‍മപദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ.അജയ്‌ പി. കൃഷ്‌ണ ഉദ്‌ഘാടനം ചെയ്‌തു. ഹരിത കേരളം മിഷന്‍ ബ്ലോക്ക്‌ കോര്‍ഡിനേറ്റര്‍മാരായ ഗീത സാബു, ജലജ ശശി, അലീന ബെന്നി എന്നിവര്‍ പരിശീലനം നല്‍കി. വൈകാതെ സ്‌കൂളുകളില്‍ ഈ പദ്ധതിയുടെ ഉദ്‌ഘാടനം നടക്കും. ആര്‍ത്തവ ശുചിത്വ ഉത്‌പന്നങ്ങളുടെ പ്രചാരണവും ആര്‍ത്തവ ആരോഗ്യവും ഇതുസംബന്ധിച്ച ബോധവല്‍ക്കരണവും ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്‌. ജില്ലയിലെ തെരഞ്ഞെടുത്ത അഞ്ച്‌ കോളജുകളിലെയും ആറ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെയും പദ്ധതിയുടെ നോഡല്‍ ഓഫീസര്‍മാരും ബന്ധപ്പെട്ട തദ്ദേശസ്‌ഥാപന മേധാവികളും പരിശീലന പരിപാടിയില്‍ സംബന്ധിച്ചു.
ഹരിത കര്‍മസേനാംഗങ്ങള്‍ക്കും നെറ്റ്‌ സീറോ കാര്‍ബണ്‍ കേരളം ക്യാമ്പയിന്‍ നടക്കുന്ന പഞ്ചായത്തുകളിലെ 500 വീതം കുടുംബശ്രീ അംഗങ്ങളുമുള്‍പ്പടെ ജില്ലയില്‍ 6076 കപ്പുകളാണ്‌ വിതരണം ചെയ്യുന്നത്‌. 13 സ്‌കൂളുകളില്‍ ഇന്‍സിനറേറ്ററുക ള്‍ നല്‍കി. എച്ച്‌.എല്‍.എല്‍. ലൈഫ്‌ കെയറുമായി ചേര്‍ന്നാണ്‌ ഹരിത കേരളം മിഷന്‍ പദ്ധതി നടപ്പാക്കുന്നത്‌.

Ads by Google
Advertisement
Sunday 08 Feb 2026 11.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW