Sunday, March 15, 2026 Last Updated 55 Min 46 Sec ago English Edition
Todays E paper
Ads by Google
Sunday 08 Feb 2026 11.04 AM

ഉടമസ്‌ഥാവകാശ സര്‍ട്ടിഫിക്കറ്റിന്‌ കൈക്കൂലി മരട്‌ നഗരസഭയിലെ റവന്യൂ ഇന്‍സ്‌പെക്‌ടര്‍ വിജിലന്‍സ്‌ പിടിയില്‍

uploads/news/2026/02/824478/1.jpg

മരട്‌: ഉടമസ്‌ഥാവകാശ സര്‍ട്ടിഫിക്കറ്റിന്‌ കൈക്കൂലി വാങ്ങുന്നതിനിടയില്‍ മരട്‌ മുനിസിപ്പാലിറ്റിയിലെ റവന്യൂ ഇന്‍സ്‌പെക്‌ടര്‍ വിജിലന്‍സിന്റെ പിടിയില്‍. മരട്‌ മുനിസിപ്പാലിറ്റിയിലെ റവന്യൂ ഇന്‍സ്‌പെക്‌ടറും ആലപ്പുഴ കൊറ്റംകുളങ്ങര സ്വദേശിയുമായ സൈജു എ.ജിയെയാണ്‌ അഴിമതി നിരോധന നിയമപ്രകാരം വിജിലന്‍സ്‌
അറസ്‌റ്റ് ചെയ്‌തത്‌. പരാതിക്കാരിയുടെ വിദേശത്ത്‌ ജോലി ചെയ്‌തുവരുന്ന മകളുടേയും മരുമകന്റേയും പേരില്‍ മരട്‌ മുനിസിപ്പാലിറ്റി പരിധിയില്‍ വാങ്ങിയ രണ്ട്‌ വീടുകളുടെ ഉടമസ്‌ഥാവകാശം മാറ്റി നല്‌കുന്നതിന്‌ 3,000/ രൂപ കൈക്കൂലി വാങ്ങിയതിനാണ്‌ സൈജു പിടിയിലായത്‌.
പരാതിക്കാരി രണ്ട്‌ വീടുകളുടെ ഉടമസ്‌ഥാവകാശം മാറ്റുന്നതിന്‌ ജനുവരി മൂന്നിന്‌ മരട്‌ മുനിസിപ്പാലിറ്റിയില്‍ അക്ഷയ വഴി 1,200 രൂപ ഫീസ്‌ അടച്ച്‌ അപേക്ഷകള്‍ നല്‍കിയിരുന്നു. തുടര്‍ന്ന്‌ റവന്യൂ ഇന്‍സ്‌പെക്‌ടറായ സൈജു നേരിട്ടെത്തി രണ്ട്‌ വീടുകളുടെയും സ്‌ഥല പരിശോധന നടത്തി.
പരിശോധനയ്‌ക്ക് ശേഷവും ഉടമസ്‌ഥാവകാശ സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കാതിരുന്നതിനാല്‍ പരാതിക്കാരി സൈജുവിനെ നേരില്‍ കണ്ട്‌ തിരക്കിയപ്പോള്‍ ഉടമസ്‌ഥാവകാശ സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കണമെങ്കില്‍ മൂവായിരം രൂപ കൈക്കൂലി നല്‍കണമെന്ന്‌ സൈജു പരാതിക്കാരിയോട്‌ പറഞ്ഞു.
രണ്ടായിരം രൂപ ആദ്യ ഗഡുവായി വാങ്ങി. പണം കൈപ്പറ്റിയ സൈജു ഈ തുകയ്‌ക്ക് ഒരു വീടിന്റെ ഉടമസ്‌ഥാവകാശ സര്‍ട്ടിഫിക്കറ്റ്‌ മാത്രമേ നല്‍കൂ എന്നും, രണ്ടാമത്തെ വീടിന്റെ ഉടമസ്‌ഥാവകാശ സര്‍ട്ടിഫിക്കറ്റ്‌ വേണമെങ്കില്‍ വീണ്ടും അക്ഷയ വഴി അപേക്ഷിക്കണമെന്നും, പഴയ അപേക്ഷ അക്ഷയിലേയ്‌ക്ക് തിരികെ അയച്ചുവെന്നും പറഞ്ഞ്‌ പരാതിക്കാരിയെ തിരികെ അയച്ചു.
തുടര്‍ന്ന്‌ പരാതിക്കാരി വീണ്ടും അക്ഷയ വഴി അപേക്ഷ നല്‌കിയതിന്‌ ശേഷം വെള്ളിയാഴ്‌ച്ച റവന്യൂ ഇന്‍സ്‌പെക്‌ടറായ സൈജുവിനെ നേരില്‍ കണ്ടപ്പോള്‍ ബാക്കി തുകയായ 3,000/ രൂപയുമായി ഇന്നലെ വരാന്‍ പറഞ്ഞു. എന്നാല്‍ നിയമപരമായി ലഭിക്കേണ്ട സര്‍ക്കാര്‍ സേവനം കൈക്കൂലി നല്‍കി നേടിയെടുക്കാന്‍ താല്‍പര്യമില്ലാതിരുന്ന പരാതിക്കാരി ഈ വിവരം വിജിലന്‍സ്‌ എറണാകുളം യൂണിറ്റ്‌ ഡെപ്യൂട്ടി പോലീസ്‌ സൂപ്രണ്ടിനെ അറിയിക്കുകയും, അദ്ദേഹത്തിന്റെ നിര്‍ദ്ദേശാനുസരണം വിജിലന്‍സ്‌ സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരവേ ഇന്നലെ ഉച്ചക്ക്‌ 12.50 ഓടെ പരാതിക്കാരിയില്‍ നിന്നും 3,000 രൂപ കൈക്കൂലി വാങ്ങിയ സൈജുവിനെ മുനിസിപ്പാലിറ്റി ഓഫീസിനുള്ളില്‍ വച്ച്‌ വിജിലന്‍സ്‌ സംഘം കൈയ്യോടെ പിടികൂടുകയായിരുന്നു.
അറസ്‌റ്റ് ചെയ്‌ത പ്രതിയെ മൂവാറ്റുപുഴ വിജിലന്‍സ്‌ കോടതിയില്‍ ഹാജരാക്കും.

Ads by Google
Advertisement
Sunday 08 Feb 2026 11.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW