Sunday, March 15, 2026 Last Updated 10 Min 34 Sec ago English Edition
Todays E paper
Ads by Google
Sunday 08 Feb 2026 11.01 AM

കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച്‌ സെന്റര്‍ നാളെ മുഖ്യമന്ത്രി നാടിന്‌ സമര്‍പ്പിക്കും

കൊച്ചി: മധ്യകേരളത്തിലെ ക്യാന്‍സര്‍ ചികിത്സാ രംഗത്ത്‌ മാറ്റത്തിന്‌ തുടക്കം കുറിച്ചുകൊണ്ട്‌ കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച്‌ സെന്ററിന്റെ (സി.സി.ആര്‍.സി) അത്യാധുനിക കെട്ടിട സമുച്ചയം നാളെ വൈകീട്ട്‌ 3 ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന്‌ സമര്‍പ്പിക്കും.
ചടങ്ങില്‍ ആരോഗ്യ വകുപ്പ്‌ മന്ത്രി വീണാ ജോര്‍ജ്‌ അധ്യക്ഷയാകും. വ്യവസായ വകുപ്പ്‌ മന്ത്രി പി.രാജീവ്‌ ആമുഖ പ്രഭാഷണം നടത്തും. ധനകാര്യ വകുപ്പ്‌ മന്ത്രി കെ.എന്‍. ബാലഗോപാല്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. പ്രതിപക്ഷ നേതാവ്‌ വി. ഡി. സതീശന്‍ മുഖ്യാതിഥിയായിരിക്കും.
സി.സി.ആര്‍.സി സ്‌പെഷ്യല്‍ ഓഫീസറും സിയാല്‍ എം.ഡിയുമായ എസ്‌. സുഹാസ്‌ പദ്ധതി റിപ്പോര്‍ട്ട്‌ അവതരിപ്പിക്കും.
ഹൈബി ഈഡന്‍ എം. പി, എം.എല്‍.എ മാരായ അനൂപ്‌ ജേക്കബ്‌, ആന്റണി ജോണ്‍, അന്‍വര്‍ സാദത്ത്‌, കെ. ബാബു, എല്‍ദോസ്‌ കുന്നപ്പിള്ളി, മാത്യു കുഴല്‍നാടന്‍, കെ. ജെ. മാക്‌സി, റോജി എം. ജോണ്‍, പി. വി. ശ്രീനിജിന്‍, ഉമ തോമസ്‌, കെ. എന്‍.ഉണ്ണികൃഷ്‌ണന്‍, ടി.ജെ വിനോദ്‌, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ജി രാധാകൃഷ്‌ണന്‍, ആരോഗ്യ വകുപ്പ്‌ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖൊബ്രഗാഡെ, ജില്ലാ കളക്‌ടര്‍ ജി പ്രിയങ്ക, ഇന്റര്‍നാഷണല്‍ കാന്‍സര്‍ കെയര്‍ നെറ്റ്‌ വര്‍ക്ക്‌ സ്‌ഥാപക ചെയര്‍മാന്‍ ഡോ.എം.വി പിള്ള, ഡയറക്‌ടര്‍ ഓഫ്‌ മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡോ.കെ.വി വിശ്വനാഥന്‍, കളമശ്ശേരി നഗരസഭ ചെയര്‍മാന്‍ ജമാല്‍ മണക്കാടന്‍, കൗണ്‍സിലര്‍ കെ ബി ബാബുരാജ്‌, സി.സി.ആര്‍.സി ഡയറക്‌ടര്‍ ഡോ. പി. ജി. ബാലഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉദ്‌ഘാടന ചടങ്ങിന്‌ മുന്നോടിയായി ജില്ലാ കളക്‌ടറുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. കളമശേരി മെഡിക്കല്‍ കോളജ്‌ ക്യാമ്പസിലെ 12.63 ഏക്കര്‍ സ്‌ഥലത്ത്‌ 6.3 ലക്ഷം ചതുരശ്ര അടി വിസ്‌തീര്‍ണ്ണത്തിലാണ്‌ കൊച്ചിന്‍ കാന്‍സര്‍ സെന്ററിന്റെ അത്യാധുനിക മന്ദിരം നിര്‍മ്മിച്ചിരിക്കുന്നത്‌.
അന്താരാഷ്ര്‌ട നിലവാരത്തിലുള്ള രോഗനിര്‍ണ്ണയ സംവിധാനങ്ങളും അത്യാധുനിക ഗവേഷണ ലാബുകളും സജ്‌ജമാക്കിയിട്ടുള്ള ഈ കേന്ദ്രത്തില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി 22,000 ചതുരശ്ര അടി വിസ്‌തീര്‍ണ്ണമുള്ള വിപുലമായ അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്‌.

Ads by Google
Advertisement
Sunday 08 Feb 2026 11.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW