Sunday, March 15, 2026 Last Updated 5 Min 15 Sec ago English Edition
Todays E paper
Ads by Google
Sunday 08 Feb 2026 11.01 AM

ശ്രീരാമകൃഷ്‌ണ സേവാ പുരസ്‌കാരം സി. വി. ആനന്ദബോസ്‌ ഏറ്റുവാങ്ങി

കൊച്ചി: ശ്രീരാമകൃഷ്‌ണ വിവേകാനന്ദ ദര്‍ശനങ്ങളുടെ മനനത്തിലൂടെ നാം ഉള്‍ക്കാഴ്‌ച ഉള്ളവരായി മാറുമെന്നും അഴിമതിയല്ല അഭിമാനമാണ്‌ വേണ്ടത്‌ എന്ന തിരിച്ചറിവ്‌ പുതിയ തലമുറയുടെ വികാരമായി താന്‍ കാണുന്നുവെന്നും വെസ്‌റ്റ് ബംഗാള്‍ ഗവര്‍ണര്‍ ഡോ .സി വി ആനന്ദബോസ്‌ പറഞ്ഞു.കലൂര്‍ ശ്രീ രാമകൃഷ്‌ണ സേവാശ്രമത്തില്‍ നടന്ന ചടങ്ങില്‍ സമഗ്ര സംഭാവനക്കുള്ള ശ്രീ രാമകൃഷ്‌ണ സേവാ പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു ആനന്ദബോസ്‌.
രാവിലെ ആശ്രമത്തില്‍ എത്തിയ ഗവര്‍ണറെ മാനേജിങ്‌ കമ്മിറ്റി അംഗങ്ങളും കേരള ബം? സംഘ്‌ പ്രവര്‍ത്തകരും ചേര്‍ന്ന്‌ സ്വീകരിച്ചു. ബംഗാളി ദേശഭക്‌തി ഗാനം പ്രവര്‍ത്തകര്‍ ആലപിച്ചു. സ്വാമി ഭുവനാത്മാനന്ദ മഹരാജിന്‍റെ നേതൃത്വത്തില്‍ ചടങ്ങില്‍ ആരതിയും നടന്നു.
ആശ്രമം ഹാളില്‍ നടന്ന ഉദഘാടനസമ്മേളനത്തില്‍ ശ്രീരാമകൃഷ്‌ണ പുരസ്‌കാരം ഡോ ആനന്ദബോസ്സ്‌ ഏറ്റുവാങ്ങി. ആനന്ദബോസ്സ്‌ രചിച്ച വന്ദേമാതരഗാനം ചടങ്ങില്‍ ആലപിച്ചു. മാനേജിങ്‌ ട്രസ്‌റ്റി സി.എസ്‌ മുരളീധരന്‍, കമ്മിറ്റി അംഗങ്ങളായ പി. കുട്ടികൃഷ്‌ണന്‍, രാജീവ്‌ വി, സി.ജി രാജഗോപാല്‍, ഹണി എസ്‌ ഗോപി എന്നിവരും സംസാരിച്ചു.
നേരത്തെ, പ്രശസ്‌ത എഴുത്തുകാരന്‍ സി.രാധാകൃഷ്‌ണന്‌അദ്ദേഹത്തിന്‍റെ വസതിയിലെത്തി ഗവര്‍ണര്‍ എക്‌സലന്‍സ്‌ പുരസ്‌കാരം സമര്‍പ്പിച്ചു. ഗവര്‍ണറെ സി രാധാകൃഷ്‌ണന്‍, ഭാര്യ വത്സല, മരുമകള്‍ സുഭദ്ര ഗോപാല്‍ എന്നിവര്‍ ചേര്‍ന്ന്‌ സ്വീകരിച്ചു. സി.രാധാകൃഷ്‌ണന്റെ പുതിയ പുസ്‌തകങ്ങളായ ഫാബ്രിക്‌ ഓഫ്‌ സ്‌പേസ്‌, ദി സീക്രെട്‌ ബിഹൈന്‍ഡ്‌ യൂണിവേഴ്‌സ് എന്നിവ ഗവര്‍ണര്‍ക്ക്‌ സമ്മാനിച്ചു.

Ads by Google
Advertisement
Sunday 08 Feb 2026 11.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW