-->
കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ്, ദന്തല്‍ കോളജ്, കോളജ് ഓഫ് നേഴ്‌സിംഗ് എന്നിവിടങ്ങളില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്‌ഘാടനവും ശിലാസ്‌ഥാപനവും ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു.
കേരളത്തിലെ ആരോഗ്യ മേഖലയുടെ കരുത്ത് ഈ രംഗത്തെ കൂട്ടായ പ്രവര്‍ത്തനങ്ങളാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 98 കോടി രൂപയുടെ പുതിയ വികസന പ്രവൃത്തികളാണ് മെഡിക്കല്‍ കോളജില്‍ ഉദ്‌ഘാടനം ചെയ്‌തത്. തെറ്റായ പ്രചരണങ്ങള്‍ക്കിടയിലും സാധാരണക്കാരന്റെ ആശ്രയമായി സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങള്‍ നിലകൊള്ളുന്നത്. ഇതിന് ഉദാഹരണമാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മാത്രം നടന്ന പ്രാഥമിക ആന്‍ജിയോ പ്ലാസ്‌റ്റിയുടെ എണ്ണം. 1500 ആന്‍ജിയോ പ്ലാസ്‌റ്റികള്‍ ഉള്‍പ്പെടെ 5000-ല്‍ അധികം കാര്‍ഡിയോളജിക്കല്‍ പ്ര?സീജിയറുകളാണ് ഇവിടെ നടന്നതെന്നും മന്ത്രി പറഞ്ഞു.
ഏറ്റവും കൂടുതല്‍ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ നടക്കുന്ന മെഡിക്കല്‍ കോളജും കോഴിക്കോടാണ്. രാജ്യത്തെ പത്ത് വി.ആര്‍.ഡി.എല്‍. ലാബുകള്‍ ഐആര്‍ഡിഎല്‍ ലാബുകള്‍ ആക്കി ഉയര്‍ത്തിയതില്‍ ഒന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആണ്. ന്യൂക്ലിയര്‍ മെഡിസിനില്‍ ആദ്യമായി പിജി കോഴ്‌സ് അനുവദിച്ചതും സ്‌ഥാപനത്തിന് കൈവന്ന നേട്ടമാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് മാതൃകയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സ്‌കിന്‍ ബാങ്ക് തുടങ്ങാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. അടിസ്‌ഥാന സൗകര്യം, ചികിത്സ സംവിധാനം, പൊതുജനാരോഗ്യം, ആരോഗ്യ സൂചകങ്ങള്‍ എന്നിവയില്‍ കേരളം കൈവരിച്ചത് ചരിത്ര നേട്ടങ്ങളാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് ആശുപത്രികളിലും സൗജന്യ സംവിധാനങ്ങളിലൂടെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്ന സംസ്‌ഥാനമാണ് കേരളമെന്നും കൂട്ടിച്ചേര്‍ത്തു.
ഗവ. മെഡിക്കല്‍ കോളജിലെ പരീക്ഷാ ബ്ലോക്ക്, ഹോസ്‌റ്റല്‍ കെട്ടിടം, പി.ഇ.ടി സി.ടി സ്‌കാന്‍, ഹീമോഫീലിയ ബ്ലോക്ക്, 4 കെ ലാപ് മെഷീന്‍, സി.ഒ 2 ലേസര്‍ സിസ്‌റ്റം, ഹാര്‍ട്ട് ലംഗ് മെഷിന്‍, ഇന്റീരിയര്‍ ആന്‍ഡ് ലാറ്ററല്‍ സ്‌കള്‍ നാവിഗേറ്റര്‍ സിസ്‌റ്റം, ഫാമിലി പ്ലാനിങ് ഒ.പി, ഡ്രഗ് സേ്‌റ്റാര്‍, ഗവ. ദന്തല്‍ കോളജ് പുതിയ ബ്ലോക്ക്, ഓഡിറ്റോറിയം, വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ നവീകരണ പ്രവൃത്തികള്‍, പ്രോസ്‌തോഡോണ്ടിക്‌സ് സിര്‍ക്കോണിയം ലാബ്, ഗവ. നഴ്‌സിങ് കോളജ് ലേഡീസ് ഹോസ്‌റ്റല്‍ എന്നിവയുടെ ഉദ്‌ഘാടനവും എം.ആര്‍.ഐ സ്‌കാന്‍ സെന്റര്‍, ബയോ മെഡിക്കല്‍ ഇന്‍സിനറേറ്റര്‍ എന്നിവയുടെ ശിലാസ്‌ഥാപനവുമാണ് മന്ത്രി നിര്‍വഹിച്ചത്.
പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. സാധാരണക്കാരന്റെ ആശ്രയ കേന്ദ്രമാണ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജെന്ന് മന്ത്രി പറഞ്ഞു. നിപ, കൊറോണ തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളില്‍ ജനങ്ങള്‍ക്ക് ഒപ്പം നില്‍ക്കാന്‍ സര്‍ക്കാറിനും ഗവ. മെഡിക്കല്‍ കോളജിനും കഴിഞ്ഞുവെന്നും ബഡ്‌ജറ്റ് വിഹിതത്തില്‍ ഏറ്റവും കൂടുതല്‍ തുക ധര്‍മ്മാശുപത്രികള്‍ക്ക് മാറ്റിവയ്‌ക്കുന്നത് കേരളമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മെഡിക്കല്‍ കോളജിലെ ന്യൂ എക്‌സാം ഹാളില്‍ നടന്ന പരിപാടിയില്‍ കോര്‍പറേഷന്‍ മേയര്‍ ഒ.സദാശിവന്‍, എം.എല്‍.എ.മാരായ തോട്ടത്തില്‍ രവീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ കവിത പ്രവീണ്‍, ഷീതു ശിവേഷ്, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്‌ടര്‍ കെ.വി. വിശ്വനാഥന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ കെ രാജാറാം, എന്‍എച്ച്‌എം പ്രോഗ്രാം മാനേജര്‍ ഡോ. സി കെ ഷാജി, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ.ജി. സജീത് കുമാര്‍, മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. എം.പി.ശ്രീജയന്‍, ഗവ. ഡെന്റല്‍ കോളജ് പ്രിന്‍സിപ്പല്‍ സി.എസ്.സൗമിത്രന്‍, നഴ്‌സിങ്‌്് കോളജ് പ്രിന്‍സിപ്പല്‍ പി. ഉഷ, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ എന്‍ ശ്രീജയന്‍, മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. രവീന്ദ്രന്‍, എച്ച്.ഡി.എസ് അംഗങ്ങള്‍, വിവിധ രാഷ്ര്‌ടീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.