-->
കുറ്റ്യാടി: കുറ്റ്യാടി ഗവ. ആശുപതിയിലെ എക്‌സറെ യൂണിറ്റ് അടഞ്ഞ് കിടക്കുന്നതില്‍ പ്രതിഷേധിച്ച് ബി.ജെ.പി കുറ്റ്യാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിന്‍ ആശുപത്രി എക്‌സറെ കേന്ദ്രത്തിന് മുന്നില്‍ റീത്ത് വച്ച് പ്രതിഷേധിച്ചു.
എക്‌സറെ യൂണിറ്റ് മാസങ്ങളായി അടഞ്ഞ് കിടക്കുകയാണെന്നും ഇത് സാധാരണക്കാരായ ജനങ്ങള്‍ക്ക് ഇത് ഏറെ പ്രയാസമുണ്ടാക്കുകയാണെന്നും സ്വകാര്യ ലാബുകളെ സഹായിക്കുന്ന അധികാരികളുടെ നിലപാട് തിരുത്തണമെന്നും ബി.ജെ.പി ആരോപിച്ചു.
കുറ്റ്യാടി നിയോജക മണ്ഡലം പ്രസിഡന്റ് ഒ.പി മഹേഷ് ഉദ്‌ഘാടനം ചെയ്‌തു. ടി.ടി അനീഷ് അധ്യഷത വഹിച്ചു. വിനീത് നെട്ടൂര്‍, വാസു വേളം, അനീഷ് കക്കട്ടില്‍ പീടിക, ഷിഗില്‍ വളയന്നൂര്‍ എന്നിവര്‍ സംസാരിച്ചു.