-->
നാദാപുരം: സി.പി.എം സംസ്‌ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന എല്‍.ഡി.എഫ് വടക്കന്‍ മേഖല വികസന മുന്നേറ്റ ജാഥയ്‌ക്ക് നാദാപുരം മണ്ഡലത്തില്‍ ഉജ്വല സ്വീകരണം നല്‍കി.
കല്ലാച്ചി വളയം റോഡില്‍ നിന്നും തുറന്ന വാഹനത്തില്‍ ബാന്റ് വാദ്യങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ സമ്മേളനവേദിയായ മാരാം വീട്ടില്‍ ഗ്രൗണ്ടിലേക്ക് ആയിരകണക്കിന് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ജാഥയെ ആനയിച്ചു.
ഇന്നലെ വൈകിട്ട് കല്ലാച്ചി സംസ്‌ഥാന പാതയ്‌ക്ക് സമീപത്തെ മരാംവീട്ടില്‍ ഗ്രൗണ്ടില്‍ നിരവധി പേര്‍ സമ്മേളന പന്തലില്‍ എത്തിയിരുന്നു. നാദാപുരം മണ്ഡലത്തില്‍ 10 വര്‍ഷം കൊണ്ട് 2,435 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതായായും ബജറ്റില്‍ 10.11കോടി വിവിധ വികസന പദ്ധതികള്‍ നടപ്പിലാക്കാന്‍ വകയിരുത്തിയകാര്യങ്ങളും അധ്യക്ഷ ഭാഷണത്തില്‍ ഇ.കെ വിജയന്‍ എം.എല്‍.എ സൂചിപ്പിച്ചു.
സംഘാടക സമിതി ചെയര്‍മാന്‍ ഇ.കെ വിജയന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മാത്യു കുന്നപ്പള്ളി, കാസിം ഇരിക്കൂര്‍ എന്നിവര്‍ സംസാരിച്ചു.
കണ്‍വീനര്‍ എ. മോഹന്‍ദാസ് സ്വാഗതമാശംസിച്ചു. മണ്ഡലം എല്‍.ഡി.എഫ് നേതാക്കളായ പി.പി ചാത്തു, ശ്രീജിത്ത് മുടപ്പിലായി, വത്സരാജ് മണലാട്ട്, കരിമ്പില്‍ ദിവാകരന്‍, കൂടത്താംകണ്ടി സുരേഷ്, വി.പി കുഞ്ഞികൃഷ്‌ണന്‍, ബോബി മൂക്കന്‍ തോട്ടം, ബിജു കായക്കൊടി, വി.എ അമ്മദ് ഹാജി, കരിമ്പില്‍ വസന്ത, അഡ്വ. കെ.പി ബിനിഷ, പ്രേംരാജ് കായക്കൊടി എന്നിവര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി.
സി.പി.ഐ സംസ്‌ഥാന സെക്രട്ടറി സത്യന്‍ മൊകേരി, സി.പി.എം ജില്ലാ സെക്രട്ടറി എം മെഹബൂബ്, സംസ്‌ഥാന കമ്മിറ്റി അംഗങ്ങളായ കെ.കെ ലതിക, വി. വസീഫ്, സി.പി.ഐ ജില്ലാ സെക്രട്ടറി പി. ഗവാസ്, ആര്‍.ജെ.ഡി ജില്ലാ സെക്രട്ടറി ജെ.എന്‍ പ്രേം ഭാസിന്‍, ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍ എന്നിവര്‍ പങ്കെടുത്തു.