Wednesday, March 11, 2026 Last Updated 2 Min 16 Sec ago English Edition
Todays E paper
Ads by Google
Sunday 08 Feb 2026 11.00 AM

യുവഭാവന ആദരിക്കലും ജഴ്‌സി ലോഞ്ചിംഗും നടത്തി

കോഴിക്കോട്‌: കുറ്റിച്ചിറയിലെ ഫുട്‌ബാള്‍ ക്ലബ്ബായ യുവഭാവന ആര്‍ട്‌സ് ആന്റ്‌ സ്‌പോര്‍ട്‌സ് ക്ലബ്ബ്‌ പഴയകാല പ്രവര്‍ത്തകരെ ആദരിക്കലും ജഴ്‌സി ലോഞ്ചിംഗും നടത്തി.
സി.സി. ഹാളില്‍ നടത്തിയ ചടങ്ങ്‌ കൗണ്‍സിലര്‍ അഡ്വ. ഫാത്തിമ തഹ്ലിയ ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ്‌ പി.ടി. മെഹബൂബ്‌ അധ്യക്ഷത വഹിച്ചു. ജഴ്‌സി ലോഞ്ചിംഗ്‌ വ്യാപാര പ്രമുഖന്‍ സി.എ. ഉമ്മര്‍കോയക്ക്‌ നല്‍കി കാപ്‌ ഇന്‍ഡ്‌സ് എം.ഡി. ഹാതീം മുഹമ്മദ്‌ നിര്‍വ്വഹിച്ചു.
പ്രശസ്‌ത ബാസ്‌ക്കറ്റ്‌ ബോള്‍ കോച്ച്‌ കെ.എം. നിസാര്‍ അഹമ്മദിനെ ആദരിച്ചു. സി.കെ.വി. മുസ്‌തഫ, സി.സി. അബ്‌ദുറഹിമാന്‍, കെ.കെ. അയ്യൂബ്‌, എന്‍. സക്കീര്‍ എന്നിവര്‍ സംസാരിച്ചു. കെ.എം. ഉമ്മര്‍കോയ സ്വാഗതവും സി.എ. കുഞ്ഞഹമ്മദ്‌ നന്ദിയും പറഞ്ഞു.

Ads by Google
Advertisement
Sunday 08 Feb 2026 11.00 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW