Sunday, March 15, 2026 Last Updated 8 Min 41 Sec ago English Edition
Todays E paper
Ads by Google
Sunday 08 Feb 2026 10.59 AM

മാരാരിക്കുളം ക്ഷേത്രത്തില്‍ ഉത്സവം ഇന്നു കൊടിയേറും

uploads/news/2026/02/824464/2.jpg

മാരാരിക്കുളം: മാരാരിക്കുളം ക്ഷേത്രത്തിലെ ഉത്സവം ഇന്ന്‌ കൊടിയേറി 17 ന്‌ സമുദ്രത്തില്‍ ആറാട്ടോടെ സമാപിക്കും. ഉത്സവത്തിന്‌ മുന്നോടിയായി ശനിയാഴ്‌ച ദ്രവ്യകലശാഭിഷേകവും പഞ്ചലക്ഷപഞ്ചാക്ഷരയജ്‌ഞവും നടത്തി. ക്ഷേത്രത്തിലെ ശ്രീകോവില്‍ നവീകരണ കലശത്തോട്‌ അനുബന്ധിച്ച്‌ നടത്തിയ പഞ്ചകോടി പഞ്ചാക്ഷര ജപയജ്‌ഞത്തിന്റെ പതിനാലാം വാര്‍ഷികത്തോടനുബന്ധിച്ചാണിത്‌.
ഇന്നു രാവിലെ 11.30 ന്‌ തന്ത്രി മോനാട്ട്‌ കൃഷ്‌ണന്‍ നമ്പൂതിരി കൊടിയേറ്റ്‌ നടത്തും. 11.40 ന്‌ ഭക്‌തിഗാനതരംഗിണി, 12.30ന്‌ കൊടിയേറ്റ്‌ സദ്യ വൈകിട്ട്‌ അഞ്ചിന്‌ കുറത്തിയാട്ടം, രാത്രി ഏഴിന്‌ നൃത്താരാധന ഒന്‍പതിന്‌ നൃത്താര്‍ച്ചന അരങ്ങേറ്റം.
നാളെ രാവിലെ ഏഴ്‌ മുതല്‍ യജുര്‍വ്വേദ ജപം, വൈകിട്ട്‌ അഞ്ചിന്‌ മിഴാവില്‍ പഞ്ചാരിമേളം, രാത്രി ഏഴിന്‌ മേജര്‍സെറ്റ്‌ കഥകളി, 10ന്‌ രാത്രി 7.30ന്‌ നാടകം, 11ന്‌ രാത്രി ഏഴിന്‌ സംഗീതകച്ചേരി ഡോ. എന്‍.ജെ. നന്ദിനി, 12ന്‌ രാവിലെ 10.30ന്‌ ഓട്ടന്‍തുളളല്‍, രാത്രി ഏഴിന്‌ നൃത്തനാടകം, 13ന്‌ രാവിലെ 10.30ന്‌ ചാക്യാര്‍കൂത്ത്‌, രാത്രി ഏഴിന്‌ വളവനാട്‌ വിജയകുമാറിന്റെ താരവിളയാട്ടം കോമഡി ഷോ, എട്ടിന്‌ സ്വരരാഗ ധാര ഭക്‌തിഗാനാമൃതം, 14 ന്‌ രാവിലെ 10.30 ന്‌ കൂടിയാട്ടം, വൈകിട്ട്‌ നാലിന്‌ മാന്‍ഡൊലിന്‍, സാക്‌സോഫോണ്‍ കച്ചേരി, 14 ന്‌ രാത്രി എട്ടിന്‌ നടി താരാകല്യാണും സംഘവും അവതരിപ്പിക്കുന്ന നൃത്തസന്ധ്യ, 15 ന്‌ മഹാശിവരാത്രി മഹോത്സവം, രാവിലെ എട്ടിന്‌ സംഗീതാരാധന, ഉച്ചയ്‌ക്ക് ഒന്നിന്‌ അന്നദാനം, ഓട്ടന്‍തുളളല്‍, മൂന്നിന്‌ പാഠകം, നാലിന്‌ നൃത്തനൃത്യങ്ങള്‍, വൈകിട്ട്‌ അഞ്ചിന്‌ സംഗീതാര്‍ച്ചന, ഏഴിന്‌ നൃത്തന്യത്യങ്ങള്‍, രാത്രി 12 ന്‌ ശിവരാത്രി പൂജ, 16 ന്‌ പളളിവേട്ട ഉത്സവം, രാവിലെ 10.30ന്‌ നങ്ങ്യാര്‍കൂത്ത്‌, രാത്രി ഏഴിന്‌ ഗായിക രാജലക്ഷിയുടെ സംഗീതോത്സവം, 17ന്‌ ആറാട്ട്‌ ഉത്സവം വൈകിട്ട്‌ മൂന്നിന്‌ ആറാട്ട്‌ ഘോഷയാത്ര, അഞ്ചിന്‌ സമുദ്രത്തില്‍ ആറാട്ട്‌ എന്നിവയാണ്‌ പരിപാടികള്‍.

Ads by Google
Advertisement
Sunday 08 Feb 2026 10.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW