Sunday, March 15, 2026 Last Updated 10 Min 16 Sec ago English Edition
Todays E paper
Ads by Google
Sunday 08 Feb 2026 10.59 AM

തെങ്ങിനു മുകളില്‍ കുടുങ്ങി; അഗ്നിശമനസേന രക്ഷകരായി

uploads/news/2026/02/824463/1.jpg

ചേര്‍ത്തല: തെങ്ങിനു മുകളില്‍ കുടുങ്ങിയ തെങ്ങുകയറ്റ തൊഴിലാളിയെ അഗ്നിശമന സേന സുരക്ഷിതമായി താഴെയിറക്കി. ചക്കരക്കുളം സ്വദേശി വര്‍ഗീസ്‌ (55) ആണ്‌ ഇന്നലെ രാവിലെ മണവേലി ഭാഗത്ത്‌ തെങ്ങില്‍ കയറുന്നതിനിടയില്‍ 40 അടിയോളം ഉയരത്തില്‍ തെങ്ങിന്റെ മുകള്‍ഭാഗത്ത്‌ കുടുങ്ങിയത്‌. തെങ്ങില്‍ വലിച്ചുകെട്ടിയ കമ്പി പൊട്ടിതോടെ തെങ്ങില്‍നിന്നു പിടിവിട്ട വര്‍ഗീസിന്റെ കാല്‌ മെഷിനില്‍ കുടുങ്ങിയ തിനാല്‍ താഴെ വീഴാതെ തലകീഴായി കിടക്കുകയായിരുന്നു.
പ്രദേശ വാസികള്‍ അഗ്നിശമന സേനയെ വിവരം അറിയിച്ചു. തുടര്‍ന്ന്‌ സ്‌റ്റേഷന്‍ ഓഫീസര്‍ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ സ്‌ഥലത്തെത്തിയ ഉദ്യോഗസ്‌ഥര്‍ ലാഡര്‍ ഉപയോഗിച്ച്‌ തെങ്ങില്‍ കയറി വര്‍ഗീസിന്റെ സമീപത്തെത്തി. തുടര്‍ന്ന്‌ വര്‍ഗീസിന്റെ കാല്‍ മെഷിനില്‍ നിന്നു വിടുവിച്ചതോടെ അഗ്നിശമന സേനാ ഉദ്യോഗസ്‌ഥന്‍ ലജി പി. ശേഖറിന്റെ ദേഹത്തേക്ക്‌ അദ്ദേഹം സുരക്ഷിതമായി വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റൊരുദ്യോഗസ്‌ഥനായ ഉണ്ണികൂടി മുകളില്‍ കയറി വര്‍ഗീസിനെ സുരക്ഷിതമായി താഴെയിറക്കി. വര്‍ഗീസിനെ ചേര്‍ത്തല ഗവണ്‍മെന്റ്‌ താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Ads by Google
Advertisement
Sunday 08 Feb 2026 10.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW